Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിൽ പി സി ആർ പരിശോധനാ ഫലം വൈകി; വിമാന യാത്ര പലർക്കും മുടങ്ങി

യുഎഇയിൽ പി സി ആർ പരിശോധനാ ഫലം വൈകി; വിമാന യാത്ര പലർക്കും മുടങ്ങി

അബുദാബി: വിമാനത്താവളത്തിൽ പി സി ആർ പരിശോധനാ ഫലം ലഭിക്കാൻ വൈകിയതിൽ മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേരുടെ വിമാന യാത്ര മുടക്കി. യു എ ഇയിലാണ് സംഭവം നടന്നത്. കഴിഞ്ഞ 3 ദിവസങ്ങളിൽ യാത്രയ്ക്ക് വിമാനത്താവളത്തിൽ എത്തിയ പലർക്കും യാത്ര ചെയ്യാൻ സാധിച്ചില്ല. പകരം മടങ്ങേണ്ടി വന്ന അവസ്ഥയായി.

ഇവർക്ക് ടിക്കറ്റ്, പി സി ആർ ഇനങ്ങളിൽ വൻ തുക നഷ്ടമായി. അതുമല്ല കൂടുതൽ തുക നൽകി മറ്റു വിമാനങ്ങളിൽ ടിക്കറ്റെടുക്കേണ്ട സ്ഥിതിയാണ് പല യാത്രക്കാർക്കും ഉണ്ടായത്.

uae

അതേസമയം, യു എ ഇ യില്‍ ഇന്ന് 2,581 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 796 പേരാണ് രോഗമുക്തരായത് രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,97,766 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,72,189 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,48,511 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,170 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 21,508 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

Recommended Video

cmsvideo
    Omicron surge, health ministry's strict warning to states | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+