വിമാനത്തില്‍ യാത്രക്കാരന്‍ മരിച്ചു; ദോഹ ഇന്‍ഡിഗോ വിമാനം കറാച്ചിയില്‍ ഇറക്കി
11 മണിക്ക് ദുബായ് വിമാനത്താവളത്തില്‍ എത്തേണ്ട വിമാനമാണ് കറാച്ചിയില്‍ ഇറക്കിയത്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം വഴിതിരിച്ചുവിട്ടു. യാത്രക്കാരന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് അടിയന്തരമായി വഴിതിരിച്ചുവിട്ടത്. ശേഷം കറാച്ചി വിമാനത്താവളത്തില്‍ ഇറക്കി. അപ്പോഴേക്കും യാത്രക്കാരന്‍ മരിച്ചു. പാകിസ്താന്‍ വ്യോമ മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയ ശേഷമാണ് വിമാനം കറാച്ചിയില്‍ ഇറക്കിയത്. യാത്രക്കാരന്‍ മരിച്ചുവെന്ന് പാകിസ്താനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തമരായി ഇറക്കി എന്ന വാര്‍ത്തയാണ് ആദ്യം വന്നത്. വിമാനം ഡല്‍ഹിയില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെയാണ് യാത്രക്കാരന് അസ്വാസ്ഥ്യമുണ്ടായത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് വിമാനം പുറപ്പെട്ടത്. ശേഷം ദോഹയിലേക്ക് പോകും.
60കാരനായ നൈജീരിയന്‍ സ്വദേശി അബ്ദുല്ലയാണ് മരിച്ച യാത്രക്കാരന്‍ എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനം കറാച്ചിയില്‍ ഇറങ്ങുന്നതിന് മുമ്പ് തന്നെ യാത്രക്കാരന്‍ മരിച്ചുവെന്നാണ് വാര്‍ത്ത. രാവിലെ 8.41നാണ് ദോഹ ഇന്‍ഡിഗോ വിമാനം ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത്. 11 മണിക്ക് ദുബായ് വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതായിരുന്നു വിമാനം. ശേഷമാണ് ദോഹയിലേക്ക് പുറപ്പെടുക. എന്നാല്‍ പുതിയ സാഹചര്യത്തില്‍ യാത്രാ ഷെഡ്യൂളില്‍ മാറ്റംവരും.












Click it and Unblock the Notifications