വിമാനത്തില്‍ മുസ്ലിം ദമ്പതികള്‍ക്ക് യാത്ര നിഷേധിച്ചു, കാരണം ഹിജാബ് ധരിച്ചതോ!!!
ചിക്കാഗോ: വിമാനത്തില്‍ തക്ബീര്‍ ചൊല്ലിയ പാക്- അമേരിക്കന്‍ മുസ്ലിം ദമ്പതികള്‍ക്ക് യാത്ര നിഷേധിച്ചെന്ന് ആരോപണം. വിമാനത്തിലിരുന്ന് തബീര്‍ ചൊല്ലുന്നത് അസൗകര്യമാണെന്ന് ചൂണ്ടിക്കാണിച്ച് വിമാനത്തിലെ ജീവനക്കാര്‍ തങ്ങള്‍ക്ക് യാത്ര നിഷേധിച്ചെന്ന അവകാശവാദവുമായി ദമ്പതികളാണ് രംഗത്തെത്തിയത്. നാസിയ, ഫസല്‍ അലി എന്നീ ദമ്പതികളാണ് ഡെല്‍റ്റ എയര്‍ലൈന്‍സിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പാരീസില്‍ നിന്ന് ഓഹിയോയിലെ സിന്സിനാറ്റിയിലേക്കുള്ള യാത്രക്കിടെ ജൂലൈ 26നായിരുന്നു ജ സംഭവം.
മുസ്ലിം ദമ്പതിമാര്‍ക്കൊപ്പം ഒരേ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അസൗകര്യമുണ്ടെന്ന് പൈലറ്റുമാര്‍ എയര്‍ലൈന്‍സിനെ അറിയിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ദമ്പതികളില്‍ ഒരാള്‍ ഹിജാബ് ധരിച്ചതും ഹെഡ്ഫോണ് ഉപയോഗിച്ചിരുന്നതും, തക്ബീര്‍ ചൊല്ലിയിരുന്നതുമാണ് വിമാനത്തിലെ ജീവനക്കാരെ അസ്വസ്ഥരാക്കിയത്. എന്നാല്‍ ഭര്‍ത്താവ് മൊബൈല്‍ ഫോണ്‍ തങ്ങളില്‍ നിന്ന് ഒളിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് വിമാനത്തിലെ ഉദ്യോഗസ്ഥരുടെ വാദം. ദമ്പതികളോട് വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാനും വിമാനത്തിലെ ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ദമ്പതികളെ പുറത്താക്കാതെ വിമാനം ടേക്ക് ഓഫ് ചെയ്യില്ലെന്നായിരുന്നു പൈലറ്റിന്റെ വാദം. ദമ്പതികളെ വിമാനത്തിന് പുറത്തെത്തിച്ച ശേഷം ഇതേ വിമാനത്തില്‍ യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് ജീവനക്കാര്‍ ദമ്പതികളെ അറിയിക്കുകയായിരുന്നു.

ഇതേത്തുടര്‍ന്ന് മുസ്ലിം സംഘടനയുടെ പിന്തുണയോടെ ദമ്പതികള്‍ ഡെല്‍റ്റ എയര്‍ലൈന്‍സിനെതിരെ അമേരിക്കന്‍ ഗതാഗത വകുപ്പിന് പരാതി നല്‍കുകയയും ചെയ്തു. പത്താം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ പാരീസിലെത്തിയതായിരുന്നു ദമ്പതികളെന്ന് ഫ്രഞ്ച് പൊലീസ് ഉദ്യോഗസ്ഥന് പറയുന്നു. സംഭവത്തെത്തുടര്‍ന്ന് പ്രസ്താവന പുറത്തിറക്കിയ ഡെല്‍റ്റ എയര്‍ലൈന്‍സ് ദമ്പതികള്‍ക്ക് വിമാനത്തില്‍ നേരിടേണ്ടിവന്ന വിവേചനത്തില്‍ അപലപിച്ചു.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications