കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്തില്‍ മുസ്ലിം ദമ്പതികള്‍ക്ക് യാത്ര നിഷേധിച്ചു, കാരണം ഹിജാബ് ധരിച്ചതോ!!!

  • By Sandra
Google Oneindia Malayalam News

ചിക്കാഗോ: വിമാനത്തില്‍ തക്ബീര്‍ ചൊല്ലിയ പാക്- അമേരിക്കന്‍ മുസ്ലിം ദമ്പതികള്‍ക്ക് യാത്ര നിഷേധിച്ചെന്ന് ആരോപണം. വിമാനത്തിലിരുന്ന് തബീര്‍ ചൊല്ലുന്നത് അസൗകര്യമാണെന്ന് ചൂണ്ടിക്കാണിച്ച് വിമാനത്തിലെ ജീവനക്കാര്‍ തങ്ങള്‍ക്ക് യാത്ര നിഷേധിച്ചെന്ന അവകാശവാദവുമായി ദമ്പതികളാണ് രംഗത്തെത്തിയത്. നാസിയ, ഫസല്‍ അലി എന്നീ ദമ്പതികളാണ് ഡെല്‍റ്റ എയര്‍ലൈന്‍സിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പാരീസില്‍ നിന്ന് ഓഹിയോയിലെ സിന്‍സിനാറ്റിയിലേക്കുള്ള യാത്രക്കിടെ ജൂലൈ 26നായിരുന്നു ജ സംഭവം.

ഭീകരനെങ്കില്‍ 13 വയസ്സുകാരനെയും തൂക്കിലേറ്റാം, പുതിയ നിയമം വരുന്നു!!!ഭീകരനെങ്കില്‍ 13 വയസ്സുകാരനെയും തൂക്കിലേറ്റാം, പുതിയ നിയമം വരുന്നു!!!

മുസ്ലിം ദമ്പതിമാര്‍ക്കൊപ്പം ഒരേ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അസൗകര്യമുണ്ടെന്ന് പൈലറ്റുമാര്‍ എയര്‍ലൈന്‍സിനെ അറിയിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ദമ്പതികളില്‍ ഒരാള്‍ ഹിജാബ് ധരിച്ചതും ഹെഡ്‌ഫോണ്‍ ഉപയോഗിച്ചിരുന്നതും, തക്ബീര്‍ ചൊല്ലിയിരുന്നതുമാണ് വിമാനത്തിലെ ജീവനക്കാരെ അസ്വസ്ഥരാക്കിയത്. എന്നാല്‍ ഭര്‍ത്താവ് മൊബൈല്‍ ഫോണ്‍ തങ്ങളില്‍ നിന്ന് ഒളിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് വിമാനത്തിലെ ഉദ്യോഗസ്ഥരുടെ വാദം. ദമ്പതികളോട് വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാനും വിമാനത്തിലെ ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ദമ്പതികളെ പുറത്താക്കാതെ വിമാനം ടേക്ക് ഓഫ് ചെയ്യില്ലെന്നായിരുന്നു പൈലറ്റിന്റെ വാദം. ദമ്പതികളെ വിമാനത്തിന് പുറത്തെത്തിച്ച ശേഷം ഇതേ വിമാനത്തില്‍ യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് ജീവനക്കാര്‍ ദമ്പതികളെ അറിയിക്കുകയായിരുന്നു.

plane

ഇതേത്തുടര്‍ന്ന് മുസ്ലിം സംഘടനയുടെ പിന്തുണയോടെ ദമ്പതികള്‍ ഡെല്‍റ്റ എയര്‍ലൈന്‍സിനെതിരെ അമേരിക്കന്‍ ഗതാഗത വകുപ്പിന് പരാതി നല്‍കുകയയും ചെയ്തു. പത്താം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ പാരീസിലെത്തിയതായിരുന്നു ദമ്പതികളെന്ന് ഫ്രഞ്ച് പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. സംഭവത്തെത്തുടര്‍ന്ന് പ്രസ്താവന പുറത്തിറക്കിയ ഡെല്‍റ്റ എയര്‍ലൈന്‍സ് ദമ്പതികള്‍ക്ക് വിമാനത്തില്‍ നേരിടേണ്ടിവന്ന വിവേചനത്തില്‍ അപലപിച്ചു.

English summary
Delta flight removed muslim couples on staffs insecurity. Couples were travelling to Delta airlines flight from Paris to Ohio.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X