അമേരിക്കന്‍ വിമാനക്കമ്പനിയുടെ എല്ലാ വിമാനങ്ങളും റദ്ദാക്കി... കാരണമറിയാതെ ലോകം ഭയന്നു?
വാഷിങ്ടണ്‍: സാങ്കേതിക തകരാര്‍ മൂലം അമേരിക്കന്‍ വിമാനക്കമ്പനിയുടെ എല്ലാ വിമാനങ്ങളും റദ്ദാക്കി. ഇത് ലോകമെമ്പാടും വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. എന്താണ് പ്രശ്‌നമെന്ന് അറിയാതെ ആളുകള്‍ പരിഭ്രാന്തരായി.
പ്രമുഖ വിമാന കമ്പനിയായ ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ വിമാനങ്ങളാണ് സര്‍വ്വീസ് പെട്ടെന്ന് നിര്‍ത്തിവച്ചത്. ഒരു സ്ഥലത്ത് മാത്രമല്ല സാങ്കേതിക പ്രശ്‌നം ഉണ്ടായത്, ലോകത്ത് എല്ലായിടത്തും ഡെല്‍റ്റ എയര്‍ലൈന്‍സ് ഈ പ്രശ്‌നം നേരിട്ടു.

അടിയന്തരമായി തകരാര്‍ പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണെന്നാണ് കമ്പനി അധികൃതര്‍ ട്വീറ്റ് ചെയ്തത്. വിമാനങ്ങള്‍ പെട്ടെന്ന് റദ്ദാക്കിയത് എന്തുകൊണ്ടാണെന്ന് അറിയാതെയാണ് ആളുകള്‍ പരിഭ്രമിച്ചത്.
യാത്രക്കാര്‍ എയര്‍പോര്‍ട്ടിലേക്ക് തിരിയ്ക്കും മുമ്പ് വിമാനത്തിന്റെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പരിശോധിക്കണം എന്നാണ് ഇപ്പോള്‍ കമ്പനി അഭ്യര്‍ത്ഥിയ്ക്കുന്നത്. എപ്പോള്‍ പ്രശ്‌നം പരിഹരിക്കും എന്നത് സംബന്ധിച്ച് വിമാനക്കമ്പനി ഒരു ഉറപ്പും യാത്രക്കാര്‍ക്ക് നല്‍കിയിട്ടില്ല.
ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ വിമാന കമ്പനിയാണ് ഡെല്‍റ്റ എയര്‍ലൈന്‍സ്. ലോകമെമ്പാടും ഉള്ള ഇവരുടെ സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തിവച്ചിരിയ്ക്കുകയാണ്. വിമാനങ്ങള്‍ അനിശ്ചിതമായി വൈകുന്നതിനാല്‍ പല വിമാനത്താവളങ്ങളിലും യാത്രക്കാര്‍ ബഹളുണ്ടാക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications