ലോകത്തിന് ഭീഷണിയായി ഡെല്‍റ്റ; 85 രാജ്യങ്ങളില്‍ പടരുന്ന കൊവിഡിന്റെ ഡെല്‍റ്റ വകഭേദം, അറിയാം വിശദമായി
ദില്ലി: കഴിഞ്ഞ രണ്ട് മാസത്തോളമായി ഇന്ത്യ കൊവിഡിന്റെ രണ്ടാം തരംഗത്തിലാണ്. മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ ദിവസേന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് ഇന്ത്യയില്‍ ഇന്നാണ് 50000 ല്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിവ്യാപന ശേഷിയുടെ ഡെല്‍റ്റ വകഭേദത്തില്‍പ്പെടുന്ന വൈറസാണ് ഇന്ത്യയില്‍ രണ്ടാം തരംഗത്തിന് കാരണമായത്. ഈ ഡെല്‍റ്റ വകഭേദം ഇന്ന് ലോകത്ത് 85ഓളം രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
2020ല്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് വകഭേദത്തേക്കാള്‍ കൂടുതല്‍ വ്യാപനശേഷിയുള്ള വൈറസുകളില്‍ ഒന്നാണ് ഡെല്‍റ്റ. ഇന്ത്യയിലാണ് ഡെല്‍റ്റ വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. B.1.617.2 എന്നീ പേരിലും ഈ വകഭേദത്തെ അറിയപ്പെടും. 3.9 ദശ ലക്ഷം പേരെ ഡെല്‍റ്റ വകഭേദത്തെ തുടര്‍ന്ന് മരണപ്പെട്ടെന്നാണ് ഇക്കണോമിക്സ് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്ത്യയെ കൂടാതെ യുകെയിലാണ് ഏറ്റവും കൂടുതല്‍ ഡെല്‍റ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അവസാനത്തെ ആഴ്ച 35,204 പേര്‍ക്കാണ് യുകെയില്‍ ഡെല്‍റ്റ വകഭേദത്തിലുള്ള വൈറസ് സ്ഥിരീകരിച്ചത്. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ കണക്ക് പ്രകാരം 111,157 പേര്‍ക്കാണ് അവിടെ ഈ വകഭേദം ബാധിച്ചത്. യുകെയെ കൂടാതെ ജര്‍മ്മനിയിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
റഷ്യയിലും സാമാന സ്ഥിതിയാണുള്ളത്. വ്യാഴാഴ്ച 20,000 കേസുകളാണ് ഡെല്‍റ്റ വകഭേദത്തില്‍ സ്ഥിരീകരിച്ചത്. ഇത് ജനുവരി മുതലുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഡെല്‍റ്റ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് ഇസ്രയേല്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിരുന്നു. നേരത്തെ കൊവിഡ് വിജയകരമായി നേരിട്ടരാജ്യങ്ങളാണ് ഇവ രണ്ടും. ഇപ്പോള്‍ ഡെല്‍റ്റ കേസുകള്‍ റിപ്പോര്‍ട്ടുകള്‍ ചെയ്ത സാഹചര്യത്തില്‍ പ്രതിരോധിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് നടപ്പിലാക്കിയത്.
ലോകത്ത് കൊവിഡ് ഏറ്റവും വെല്ലുവിളി തീര്‍ത്ത രാജ്യങ്ങളില്‍ ഒന്നാണ് യുഎസ്. കോവിഡ് 19 പാന്‍ഡെമിക് നിര്‍മാര്‍ജനം ചെയ്യാനുള്ള അമേരിക്കയുടെ ശ്രമത്തിന് ഏറ്റവും വലിയ ഭീഷണിയാണ് ഡെല്‍റ്റ വേരിയന്റെന്ന് വൈറ്റ് ഹൗസിലെ ചീഫ് മെഡിക്കല്‍ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗച്ചി അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുഎസിലെ പുതിയ കേസുകളില്‍ 20 ശതമാനത്തിലധികം ഈ വേരിയന്റില്‍ ഉള്‍പ്പെടുന്നു, രണ്ടാഴ്ച മുമ്പുള്ള 10 ശതമാനത്തില്‍ നിന്ന് ഇത് ഇരട്ടിയാകുന്നെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
സ്ത്രീധനത്തിനെതിരെ പ്രതിഷേധമുയർത്തി എസ്എഫ്ഐ- ചിത്രങ്ങൾ
അതേസമയം, വാക്സിനുകള്‍ ഡെല്‍റ്റ വകഭേദത്തെ എത്രത്തോളം പ്രതിരോധിക്കുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ലഭ്യമായ വാക്സിനുകള്‍ ഡെല്‍റ്റ വേരിയന്റ് ഉള്‍പ്പെടെയുള്ള വേരിയന്റുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തിവന്നിരുന്നു. രണ്ട് ഡോസ് ആസ്ട്രാസെനെക്ക, ഫൈസര്‍-ബയോടെക് വാക്സിനുകള്‍ ഇതിനെതിരെ എത്രത്തോളം ഫലപ്രദമാണെന്ന് ഇംഗ്ലണ്ടിലെ ഗവേഷകര്‍ പഠിച്ചിരുന്നു. രണ്ട് ഡോസ് വാക്സിനുകള്‍ ഡെല്‍റ്റ വൈറസിനെ പ്രതിരോധിക്കുമെന്നാണ് പറയപ്പെടുന്നത്.
ഹോട്ട് ലുക്കില്‍ തിളങ്ങി ഇഷ ഗുപ്ത; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications