കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത വെല്ലുവിളികള്‍ക്കിടയിലും ജനാധിപത്യം വിജയിച്ചതില്‍ അഭിമാനം: ജോ ബൈഡന്‍

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപ് ജനാധിപത്യത്തിന്‍റെ അടിസ്ഥാന തത്വങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തിയെന്ന് അമേരിക്കയുടെ പുതിയ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍. 306 ഇലക്ടറൽ കോളേജ് വോട്ടുകള്‍ നേടി ജോ ബൈഡൻ യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ വിജയിച്ചതായി ഔദ്യോഗികമായി സ്ഥിരീകരണമായി. പുതിയ വൈസ് പ്രസിഡന്‍റായി കമലഹാരിസിനേയും തിരഞ്ഞെടുത്തു.

പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ തന്‍റെ വിജയത്തിന്‍റെ നിയമസാധുതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ അവഗണിച്ചു. ഇലക്ട്രല്‍ കോളേജ് തന്‍റെ വിജയം പ്രഖ്യാപിച്ച് അധികം വൈകാതെ തന്നെ ഫലം അംഗീകരിക്കാന്‍ അമേരിക്കന്‍ ജനതയോട് ആവശ്യപ്പെടുകയും ചെയ്തു. എല്ലാ അമേരിക്കക്കാര്‍ക്കു, തനിക്ക് പിന്തുണ നല്‍കാത്തവര്‍ക്ക് പോലും താന്‍ പ്രസിഡന്‍റാകുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപനവും അതുമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും നേരിടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നം ജോ ബൈഡന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

BIDEN

കനത്ത വെല്ലുവിളികള്‍ക്കിടയിലും ജനാധിപത്യം വിജയിച്ചതില്‍ അഭിമാനമുണ്ട്. ഒരിക്കല്‍ കൂടി അമേരിക്കയില്‍ നിയവാഴ്ചയും ഭാരണഘടനയും നടപ്പിലാക്കാനുള്ള ജനങ്ങളുടെ ആഗ്രഹം വ്യക്തമായി. ഇവിടെ ജനാധിപത്യത്തിന് മേല്‍ സമ്മര്‍ദ്ദമുണ്ടാവുകയും അതിന് ഭീഷണി നേരിടേണ്ടി വരികയും ചെയ്തു. വലിയൊരളവില്‍ ജനാധിപത്യം പരീക്ഷിക്കപ്പെട്ടു. എന്നാല്‍ ജനാധിപത്യം ശക്തവും സത്യവുമാണെന്ന് തെളിഞ്ഞിരിക്കുന്നു-നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു.

ഇലക്ടറൽ കോളേജിലെ ഓദ്യോഗിക വിജയവും 81 ദശലക്ഷം വോട്ടിന്റെ റെക്കോർഡും ചേരുന്നതിലൂടെ രാജ്യം ഏകീകരിക്കാന്‍ സഹായിക്കുമെന്ന് ബൈഡനും സംഘവും പ്രതീക്ഷിക്കുന്നു. പാർട്ടിയുടെ ചില ഉന്നത നേതാക്കൾ ഉൾപ്പെടെ നിരവധി കോൺഗ്രസ് റിപ്പബ്ലിക്കൻമാർ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിക്കാൻ വിസമ്മതിച്ചതിനാൽ അദ്ദേഹം നേരിടുന്ന വെല്ലുവിളി പ്രകടമായിരുന്നു. അതേസമയം, ട്രംപ് ഇതുവരെ തന്‍റെ പരാജയം സമ്മതിച്ചതിന്റെ സൂചനയൊന്നും കാണിച്ചിട്ടില്ല.

കഴിഞ്ഞ തവണ ട്രംപിന് ലഭിച്ച അത്രയും തന്നെ ഇലക്ട്രല്‍ വോട്ടുകള്‍ നേടിയാണ് ബൈഡനും ഇത്തവണ വൈറ്റ് ഹൗസിലേക്ക് യാത്ര തിരിക്കുന്നത്. 306 ഇലക്ട്രല്‍ വോട്ടുകളാണ് ബൈഡന് ലഭിച്ചത്. ഡോണള്‍‍ഡ് ട്രംപിന് ലഭിച്ചത് ആകെ 232 ഇലക്ടറൽ വോട്ടുകള്‍ മാത്രമാണ്. അതേസമയം ട്രംപിനെക്കാളും 70 ലക്ഷത്തോളം അധികം പോപ്പുലര്‍ വോട്ടുകളും ജോ ബൈഡൻ സ്വന്തമാക്കിയിരുന്നു.

262 ദശലക്ഷം രൂപ കയ്യില്‍ എത്തണോ ? ഇതാ ഇന്ത്യയില്‍ നിന്നും മികച്ച അവസരം, ഭാഗ്യം പരീക്ഷിക്കാന്‍ അവസരം

Recommended Video

cmsvideo
Electoral College makes it official- Joe Biden won, Donald Trump lost

English summary
Democracy,has been pushed, tested, threatened; But it proved to be “resilient, true, and strong: biden
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X