കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയിൽ ജനാധിപത്യം പുലർന്നു; ജയിച്ചത് താനല്ല, അമേരിക്കൻ ജനതയെന്ന് ജോ ബൈഡൻ

Google Oneindia Malayalam News

വാഷിംഗ്ടൺ; അമേരിക്കയിൽ ജനാധിപത്യം പുലർന്നുവെന്ന് ജോ ബൈഡൻ. വിജയിച്ചത് താനല്ല, അമേരിക്കയിലെ ജനങ്ങളാണ്. അമേരിയക്കയ്ക്ക് ഇനിയും മുന്നേറാനും തിരുത്താനുമുണ്ടെന്നും ബൈഡൻ വ്യക്തമാക്കി. രാജ്യത്തെ 46ാമത് പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇത് അമേരിക്കക്കാരുടെ ദിനമാണ്. ഇത് ജനാധിപത്യം വിജയിച്ച ദിവസമാണ്.അമേരിക്കയ്ക്ക് ഇനിയും മുന്നേറാനും തിരുത്താനുമുണ്ട്. വെല്ലുവിളികളെ അതിജീവിക്കാനും രാജ്യത്തിന്റെ ആത്മാവിനെ പുനസ്ഥാപിക്കുന്നതിനും അമേരിക്കയുടെ ഭാവി സുരക്ഷിതമാക്കുന്നതിനും ഏറ്റവും അനിവാര്യമായി വേണ്ടത് ഐക്യമാണ്. വർണ്ണ വിചേനത്തിനും ആഭ്യന്തര ഭീകരതയ്ക്കും എതിരായി നാം നിലകൊള്ളണം ബൈഡൻ പറഞ്ഞു.

biden

ഈ കാലത്ത് നീതിയെ കുറിച്ച് സംസാരിക്കുന്നത് വിഡ്ഢിത്തത്തിന് തുല്യമായിരിക്കുമെന്ന് എനിക്കറിയാം. നമ്മെ വിഭജിക്കാൻ ശ്രമിക്കുന്ന ശക്തികൾ അതീവ ശക്തരാണെന്ന് എനിക്കറിയാം.അതേസമയം അവർ പുതിയതല്ല. ഇന്ന് ,ഈ ജനവരി ദിനത്തിൽ എന്റെ ആത്മാവ് മുഴുവൻ രാജ്യത്തെ ഐക്യത്തിലേക്ക് നയിക്കുന്നതിലാണ്, അമേരിക്കയെ ഒറ്റെക്കെട്ടായി നിർത്തുക, നമ്മുടെ ജനങ്ങളെ ഒന്നിപ്പിക്കുക, നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കുക, ഇതാണ് തന്റെ ലക്ഷ്യം, ബൈഡൻ പറഞ്ഞു.

എല്ലാ അമേരിക്കക്കാരുടേയും പ്രസിഡണ്ടായിരിക്കും താൻ. ജനാധിപത്യം വിലപ്പെട്ടതാണെന്ന് നാം വീണ്ടും പഠിച്ചിരിക്കുകയാണ്.ഞാൻ കാണുന്നത് ഇന്നലത്തെ വെല്ലുവിളികളല്ല. ഇന്നത്തേയും നാളത്തേയും വെല്ലുവിളികളാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് (കാപ്പിറ്റോൾ മന്ദിരത്തിൽ) കലാപം അരങ്ങേറിയപ്പോൾ നമ്മൾ ഒറ്റക്കെട്ടായി നിലകൊണ്ടു. നമ്മുടെ ഭരണഘടനയിൽ നമ്മൾ അടിയുറച്ച് വിശ്വസിച്ചു. തന്റെ മുൻഗാമികൾ എല്ലാവർക്കും നന്ദി പറയുകയാണെന്ന് പ്രസംഗത്തിൽ ബൈഡൻ വ്യക്തമാക്കി. ജനാധിപത്യത്തിൽ വിശ്വസിക്കാനാണ് അവർ നമ്മളോട് പറഞ്ഞത്. നീതിക്ക് വേണ്ടിയുള്ള പോരാട്ടം ഇനിയും വൈകില്ല. ഐക്യത്തോടെ നമ്മുക്ക് മുൻപോട്ട് പോകാം.

ആഭ്യന്തരയുദ്ധം, മഹാമാന്ദ്യം, ലോകമഹായുദ്ധങ്ങൾ, 2001 സെപ്റ്റംബർ 11 ആക്രമണങ്ങൾ തുടങ്ങി യുഎസ് ചരിത്രത്തിലെ ദുഷ്‌കരമായ സമയങ്ങളിലൂടെ കടന്ന് പോയപ്പോഴും നമ്മൾ അതിനെ അതിജീവിച്ച് മുന്നേറിയിട്ടുണ്ട്.കോപം, നീരസം, വിദ്വേഷം, തീവ്രവാദം, അധർമ്മം, അക്രമം, രോഗം, തൊഴിലില്ലായ്മ, തുടങ്ങിയവയെ എല്ലാം നേരിടാൻ ഒറ്റക്കെട്ടായി നിന്നാൽ നമ്മുക്ക് സാധിക്കും. അമേരിക്ക ഒരു പരീക്ഷണകാലത്തിലൂടെ കടന്നു പോകുന്നത്. കൊറോണ വൈറസ് രാജ്യത്തിന്റെ പ്രാണനെടുക്കുകയാണ്. ഒന്നാം ലോകമഹായുദ്ധത്തിൽ നഷ്ടപ്പെട്ടതിനേക്കാൾ ജീവനുകൾ രാജ്യത്ത് ഈ വൈറസ് മൂലം നഷ്ടമായി.4 ലക്ഷം പേരാണ് കൊവിഡ് മഹാമാരിയിൽ അമേരിക്കയിൽ മരണപ്പെട്ടത്. ഇതിനെ നമ്മൾ ധൈര്യത്തോടെ നേരിടണം, ബൈഡൻ പറഞ്ഞു.

രാജ്യം ഒരു പരീക്ഷണ കാലത്തിലൂടെയാണ് കടന്ന് പോകുന്നത്. സഖ്യരാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധങ്ങൾ പുനപരിശോധിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. സമാധാനത്തിനായി അമേരിക്ക നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റായി ചുമതലയേറ്റ കമല ഹാരിസിനെ അദ്ദേഹം അഭിനന്ദിച്ചു. മാറ്റങ്ങൾ ഉണ്ടാകില്ലെന്ന് ഇനി പറയരുത്. ആയിരക്കണക്കിന് വനിതകൾ വോട്ടവകാശത്തിന് വേണ്ട മാർച്ചും പ്രതിഷേധവും ചെയ്ത വഴിയാണിത് അവിടേക്ക് കമല നടന്ന് കയറിയില്ലേയെന്നും ബൈഡൻ ചോദിച്ചു.

English summary
Democracy prevails in America; will be the president of all Americans says joe biden
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X