കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോരാട്ടമാണ് ജനാധിപത്യത്തെ ശക്തമാക്കുന്നത്; മികച്ച ഭാവിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് കമല ഹാരിസ്

Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കക്കാര്‍ക്ക് പുതിയ യുഗപിറവിയാണെന്ന് കമല ഹാരിസ്. ഫല പ്രഖ്യാപനത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. നമ്മുടെ പോരാട്ടമാണ് ജനാധിപത്യത്തെ ശക്തമാക്കുന്നതെന്നും അത് സംരക്ഷിക്കേണ്ടതുണ്ടെന്നും കമല പറഞ്ഞു. ഡെലവേറിലെ വില്‍മിങ്ടണില്‍ വച്ചാണ് കമല അമേരിക്കക്കാരെ അഭിസംബോധന ചെയ്തത്. അമേരിക്കയുടെ മികച്ച ഭാവിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും കമല പ്രഖ്യാപിച്ചു.

k

അമേരിക്കയിലെ വോട്ടര്‍മാര്‍ക്കും തിരഞ്ഞെടുപ്പ് പ്രചാരണ സംഘാടകര്‍ക്കും നന്ദി അറിയിക്കുന്നു. രാജ്യത്തെ മനോഹരമാക്കുന്നത് നമ്മുടെ പൗരന്‍മാരാണ്. വന്‍ ഭൂരിപക്ഷത്തില്‍ ജയിപ്പിച്ചതില്‍ നന്ദിയുണ്ട്. വെല്ലുവിളി നിറഞ്ഞ സമയമാണിത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി നാം ഏറെ സഹിക്കുന്നു. എങ്കിലും നിങ്ങളുടെ ധീരത അപ്പോഴും പ്രകടമായിരുന്നു. അടുത്ത നാല് വര്‍ഷം എല്ലാവര്‍ക്കും തുല്യതയും നീതിയും ഉറപ്പാക്കും. നിങ്ങള്‍ വ്യക്തമായ സന്ദേശമാണ് വോട്ടിങിലൂടെ നല്‍കിയിരിക്കുന്നത്. പ്രതീക്ഷയും ഐക്യവുമാണ് നിങ്ങള്‍ തിരഞ്ഞെടുത്തത്. ജോ ബൈഡനെ നിങ്ങള്‍ അടുത്ത പ്രസിഡന്റായി തിരഞ്ഞെടുത്തിരിക്കുന്നു. വൈസ് പ്രസിഡന്റാകുന്ന ആദ്യ വനിതയാണ് ഞാന്‍. എന്നാല്‍ അവസാനത്തെ വനിതയാകരുതെന്നും കമല ഹാരിസ് പറഞ്ഞു.

Recommended Video

cmsvideo
നമ്മുടെ ഭക്ഷണമൊക്കെ കമലക്ക് മറക്കാനാകുമോ ?കഴിക്കുന്ന കണ്ടോ

കാലഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററായ കമല ഹാരില്‍ അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റാണ്. ഈ പദവിയിലെത്തുന്ന ആദ്യ വനിത, ആദ്യ കറുത്ത വര്‍ഗക്കാരി, ആദ്യ ഇന്ത്യന്‍ വംശജ എന്നി ബഹുമതികളും കമലക്ക് സ്വന്തമാണ്. അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ ജനുവരി 20ന് സത്യപ്രതിജ്ഞ ചെയ്യും. നിങ്ങളെ നയിക്കാന്‍ എന്നെ തിരഞ്ഞെടുത്തതില്‍ അഭിമാനമുണ്ടെന്നും ഞാന്‍ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റാകുമെന്നും ബൈഡന്‍ പറഞ്ഞു.

English summary
Democracy Takes Sacrifice, But there is joy in it- Says Kamala Harris
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X