പ്രസിഡന്റായാല്‍ എല്ലാവര്ക്കും സൗജന്യ കൊവിഡ് വാക്സിന്: വമ്പന്‍ പ്രഖ്യാപനവുമായി ജോ ബൈഡന്
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള പ്രചാരണങ്ങള്‍ ആവേശത്തോടെ നടക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനും തമ്മിലുള്ള തിരഞ്ഞെടുപ്പ് സംവാദം നടന്നത്. ആവേശം നിറഞ്ഞ ആരോപണ പ്രത്യാരോപണങ്ങളാണ് സംവാദത്തില്‍ നടന്നത്. വിവിധ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ ഇരുനേതാക്കളും അന്യോന്യം കൊമ്പുകോര്‍ത്തു.

എന്നാല്‍ ഇപ്പോഴിതാ അമേരിക്കന്‍ ജനതയ്ക്കായി നിര്‍ണായക പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുകയാണ് ജോ ബൈഡന്. അമേരിക്കയുടെ അടുത്ത പ്രസിഡന്റായി തന്നെ തിരഞ്ഞെടുക്കുകയാണെങ്കില്‍ രാജ്യത്തെ പൗരന്മാര്ക്ക് കൊവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് ബൈഡന് അറിയിച്ചു. കൊവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവര്ക്കും വാക്സിന് നിര്‍ബന്ധമാക്കുമെന്നും ബൈഡന് വ്യക്തമാക്കി.
കൊവിഡ് പശ്ചാത്തലത്തില്‍ ട്രംപിനെതിരെയും ബൈഡന് തുറന്നടിച്ചു. കൊവിഡിനെ പ്രതിരോധിക്കുന്നതിന് ട്രംപ് പരാജയപ്പെട്ടെന്ന് കുറ്റപ്പെടുത്തിയ ബൈഡന് അദ്ദേഹം കൊവിഡ് പോരാട്ടം ഉപേക്ഷിച്ച് അമേരിക്കയില്‍ നിന്ന് കടന്നുകളയാനുള്ള ശ്രമത്തിലാണെന്നും ബൈഡന് വ്യക്തമാക്കി. കൊവിഡിനെ പ്രതിരോധിക്കുന്നതിന് വിദഗ്ദര്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങളാണ് മാസ് ഉപയോഗവും സാമൂഹിക അകലവും. ഇവ പാലിക്കുന്നതിനും ഈ മഹാമാരിയില്‍ നിന്ന് മുക്തി നേടുന്നതിനുള്ള മാര്‍ഗവും തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫലപ്രദമായ വാക്സിന് കണ്ടെത്തിക്കഴിഞ്ഞാല്‍ എല്ലാവര്ക്കും അത് സൗജന്യമായി ലഭ്യമാക്കുമെന്നും ബൈഡന് വ്യക്തമാക്കി.
അതേസമയം, ഇന്ത്യ-യുഎസ് ബന്ധം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വെറും ഫോട്ടോ ഷൂട്ട് മാത്രമാണെന്ന് ജോ ബൈഡന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നെ സംബന്ധിച്ചെടുത്തോളം കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുന്നതിലാണ് ശ്രദ്ധ. അതേസമയം താന്‍ അധികാരത്തിലേറിയാല്‍ ഭീകരതയെ ചെറുക്കാനും ചൈനയുടെ കടന്നുകയറ്റം തടയാനും ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ബൈഡന് പറഞ്ഞിരുന്നു.
പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടാല്‍ താന്‍ പണ്ട് മുതല്‍ ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കും. അമേരിക്കയും ഇന്ത്യയും ഭീകരതയ്ക്കെതിരെ എല്ലാവിധത്തിലും ഒരുമിച്ച് നില്‍ക്കുകയും ചൈനയോ മറ്റേതെങ്കിലും രാജ്യങ്ങളോ അയല്‍ക്കാരെ ഭീഷണിപ്പെടുത്താത്ത സമാധാനത്തിന്റെയും സുസ്ഥിരതയുടെയും മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് ബൈഡന് ഉറപ്പ് നല്‍കിയിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications