കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രസിഡന്റായാല്‍ എല്ലാവര്‍ക്കും സൗജന്യ കൊവിഡ് വാക്‌സിന്‍: വമ്പന്‍ പ്രഖ്യാപനവുമായി ജോ ബൈഡന്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള പ്രചാരണങ്ങള്‍ ആവേശത്തോടെ നടക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനും തമ്മിലുള്ള തിരഞ്ഞെടുപ്പ് സംവാദം നടന്നത്. ആവേശം നിറഞ്ഞ ആരോപണ പ്രത്യാരോപണങ്ങളാണ് സംവാദത്തില്‍ നടന്നത്. വിവിധ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ ഇരുനേതാക്കളും അന്യോന്യം കൊമ്പുകോര്‍ത്തു.

joe

എന്നാല്‍ ഇപ്പോഴിതാ അമേരിക്കന്‍ ജനതയ്ക്കായി നിര്‍ണായക പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുകയാണ് ജോ ബൈഡന്‍. അമേരിക്കയുടെ അടുത്ത പ്രസിഡന്റായി തന്നെ തിരഞ്ഞെടുക്കുകയാണെങ്കില്‍ രാജ്യത്തെ പൗരന്മാര്‍ക്ക് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് ബൈഡന്‍ അറിയിച്ചു. കൊവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നിര്‍ബന്ധമാക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി.

കൊവിഡ് പശ്ചാത്തലത്തില്‍ ട്രംപിനെതിരെയും ബൈഡന്‍ തുറന്നടിച്ചു. കൊവിഡിനെ പ്രതിരോധിക്കുന്നതിന് ട്രംപ് പരാജയപ്പെട്ടെന്ന് കുറ്റപ്പെടുത്തിയ ബൈഡന്‍ അദ്ദേഹം കൊവിഡ് പോരാട്ടം ഉപേക്ഷിച്ച് അമേരിക്കയില്‍ നിന്ന് കടന്നുകളയാനുള്ള ശ്രമത്തിലാണെന്നും ബൈഡന്‍ വ്യക്തമാക്കി. കൊവിഡിനെ പ്രതിരോധിക്കുന്നതിന് വിദഗ്ദര്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങളാണ് മാസ് ഉപയോഗവും സാമൂഹിക അകലവും. ഇവ പാലിക്കുന്നതിനും ഈ മഹാമാരിയില്‍ നിന്ന് മുക്തി നേടുന്നതിനുള്ള മാര്‍ഗവും തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ എല്ലാവര്‍ക്കും അത് സൗജന്യമായി ലഭ്യമാക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി.

അതേസമയം, ഇന്ത്യ-യുഎസ് ബന്ധം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വെറും ഫോട്ടോ ഷൂട്ട് മാത്രമാണെന്ന് ജോ ബൈഡന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നെ സംബന്ധിച്ചെടുത്തോളം കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുന്നതിലാണ് ശ്രദ്ധ. അതേസമയം താന്‍ അധികാരത്തിലേറിയാല്‍ ഭീകരതയെ ചെറുക്കാനും ചൈനയുടെ കടന്നുകയറ്റം തടയാനും ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ബൈഡന്‍ പറഞ്ഞിരുന്നു.

പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടാല്‍ താന്‍ പണ്ട് മുതല്‍ ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കും. അമേരിക്കയും ഇന്ത്യയും ഭീകരതയ്ക്കെതിരെ എല്ലാവിധത്തിലും ഒരുമിച്ച് നില്‍ക്കുകയും ചൈനയോ മറ്റേതെങ്കിലും രാജ്യങ്ങളോ അയല്‍ക്കാരെ ഭീഷണിപ്പെടുത്താത്ത സമാധാനത്തിന്റെയും സുസ്ഥിരതയുടെയും മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് ബൈഡന്‍ ഉറപ്പ് നല്‍കിയിരുന്നു.

ഇന്ത്യ-യുഎസ് ബന്ധം ട്രംപിന് വെറും ഫോട്ടോ ഷൂട്ട് മാത്രം;വിമർശനവുമായി ബൈഡൻ, ജയിച്ചാൽ ഇന്ത്യക്കൊപ്പംഇന്ത്യ-യുഎസ് ബന്ധം ട്രംപിന് വെറും ഫോട്ടോ ഷൂട്ട് മാത്രം;വിമർശനവുമായി ബൈഡൻ, ജയിച്ചാൽ ഇന്ത്യക്കൊപ്പം

ഇക്കുറി ട്രംപ് വേണ്ട, ജോ ബൈഡൻ അമേരിക്കൻ പ്രസിഡണ്ടാകുമെന്ന പ്രതീക്ഷയിൽ ചൈനഇക്കുറി ട്രംപ് വേണ്ട, ജോ ബൈഡൻ അമേരിക്കൻ പ്രസിഡണ്ടാകുമെന്ന പ്രതീക്ഷയിൽ ചൈന

അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും രാജ്യം ഇടപെട്ടാല്‍ കനത്ത വില നല്‍കേണ്ടി വരും; ബൈഡന്‍അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും രാജ്യം ഇടപെട്ടാല്‍ കനത്ത വില നല്‍കേണ്ടി വരും; ബൈഡന്‍

Recommended Video

cmsvideo
US presidential election: Donald Trump says he will have to leave the country if he loses

English summary
Democrat Leader Joe Biden offers free vaccine to all if become US president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X