യുഎസില്‍ ഇടത് മുന്നേറ്റം, ന്യൂയോര്‍ക്ക് മേയറായി മംദാനി; ട്രംപിന്റെ ഭീഷണി വിലപ്പോയില്ല
വാഷിംഗ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഗംഭീര വിജയം നേടി ഡെമോക്രാറ്റിക് പാര്‍ട്ടി അംഗം സൊഹ്‌റാന്‍ മംദാനി. സ്വതന്ത്രനായി മത്സകിച്ച മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയേയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കര്‍ട്ടിസിനേയും പരാജയപ്പെടുത്തിയാണ് മംദാനിയുടെ മിന്നും ജയം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള വലതുപക്ഷ നേതാക്കളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് മംദാനി മേയര്‍ സ്ഥാനത്തേക്ക് എത്തുന്നത്.
ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ മുമ്പെങ്ങുമില്ലാത്ത ആവേശത്തോടെയാണ് വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്. നഗരത്തിലെ തിരഞ്ഞെടുപ്പ് ബോര്‍ഡിന്റെ കണക്കനുസരിച്ച്, 2 ദശലക്ഷത്തിലധികം വോട്ടര്‍മാര്‍ ഇന്നലെ വോട്ട് രേഖപ്പെടുത്തി. 1969 ന് ശേഷം ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഇത് ആദ്യമായാണ് ഇത്രയും പേര്‍ വോട്ട് രേഖപ്പെടുത്തുന്നത്. ഈ വിജയത്തോടെ, ന്യൂയോര്‍ക്ക് നഗരത്തിലെ ആദ്യത്തെ മുസ്ലീം നേതാവും ഏറ്റവും പ്രായം കുറഞ്ഞ മേയറുമായി മംദാനി മാറി.

ഇന്ത്യന്‍ വംശജനായ സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റാണ് മംദാനി. പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാതാവും ഇന്ത്യന്‍ വംശജയുമായ ഉഗാണ്ടന്‍ എഴുത്തുകാരി മീര നായരുടെയും മഹ്‌മൂദ് മംദാനിയുടെയും മകനാണ് അദ്ദേഹം. ഉഗാണ്ടയില്‍ ജനിച്ച് ന്യൂയോര്‍ക്ക് സിറ്റിയില്‍ വളര്‍ന്ന 34 കാരനായ മംദാനി, ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി അംഗം കൂടിയാണ്. ട്രംപിന്റെ കുടിയേറ്റ-മുസ്ലീം വിരുദ്ധ നയങ്ങളുടെ ശക്തമായ എതിരാളി കൂടിയാണ് അദ്ദേഹം.
അടുത്തിടെ പലസ്തീന്‍ അനുകൂല നിലപാടും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ പ്രസിഡന്റിന്റെ രണ്ടാം ടേമിലെ ആദ്യത്തെ ദേശീയ തിരഞ്ഞെടുപ്പായിരുന്നു ഇത്. അതിനാല്‍ തന്നെ മംദാനിയ്‌ക്കെതിരെ ട്രംപ് ശക്തമായി രംഗത്തെത്തിയിരുന്നു. അതേസമയം ജനക്ഷേമ തല്‍പരത്തിലൂന്നിയ പ്രചരണമായിരുന്നു മംദാനി നടത്തിയത്.
മേയര്‍ എന്ന നിലയില്‍, എല്ലാ സ്ഥിരതയുള്ള വാടകക്കാരുടെയും വാടക ഉടന്‍ മരവിപ്പിക്കുമെന്നും, ന്യൂയോര്‍ക്കുകാര്‍ക്ക് ആവശ്യമായ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിനും വാടക കുറയ്ക്കുന്നതിനും ലഭ്യമായ എല്ലാ വിഭവങ്ങളും ഉപയോഗിക്കുമെന്നും മംദാനി പറഞ്ഞു.
വേഗതയേറിയതും യാത്രാനിരക്കില്ലാത്തതുമായ ബസുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട്, മേയര്‍ എന്ന നിലയില്‍, എല്ലാ സിറ്റി ബസുകളിലെയും യാത്രാനിരക്ക് ശാശ്വതമായി ഇല്ലാതാക്കുമെന്നും, മുന്‍ഗണനാ പാതകള്‍ വേഗത്തില്‍ നിര്‍മ്മിച്ച്, ബസ് ക്യൂ ജമ്പ് സിഗ്‌നലുകള്‍ വികസിപ്പിച്ച്, ഇരട്ട പാര്‍ക്കര്‍മാരെ വഴിയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ സമര്‍പ്പിത ലോഡിംഗ് സോണുകള്‍ എന്നിവയിലൂടെ അവ വേഗത്തിലാക്കുമെന്നും അദ്ദേഹത്തിന്റെ പ്രചാരണത്തില്‍ പറഞ്ഞിരുന്നു.
6 ആഴ്ച മുതല്‍ 5 വയസ്സ് വരെ പ്രായമുള്ള എല്ലാ ന്യൂയോര്‍ക്കുകാര്‍ക്കും സൗജന്യ ശിശു സംരക്ഷണവും നടപ്പിലാക്കും. ഭക്ഷ്യവില നിയന്ത്രണാതീതമായ സാഹചര്യത്തില്‍, മേയര്‍ എന്ന നിലയില്‍, ലാഭം ഉണ്ടാക്കുന്നതിനുപകരം വില കുറയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നഗര ഉടമസ്ഥതയിലുള്ള പലചരക്ക് കടകളുടെ ഒരു ശൃംഖല സൃഷ്ടിക്കുമെന്നും അദ്ദേഹത്തിന്റെ പ്രചാരണത്തിലെ വാഗ്ദാനമായിരുന്നു.












Click it and Unblock the Notifications