കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ പോര് കടുപ്പിച്ച് ഇന്ത്യ... അമേരിക്കന്‍ പ്രതിനിധികളെ കാണാതെ വിദേശകാര്യ മന്ത്രി!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ ജനപ്രതിനിധികളുടെ വിയോജിപ്പില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ജനപ്രതിനിധികളുമായി നടത്തേണ്ടിയിരുന്ന ചര്‍ച്ച റദ്ദാക്കി. ഇതിനെതിരെ വമ്പന്‍ പ്രതിഷേധമാണ് അമേരിക്കയില്‍ നടക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നേതാവ് വരെ ഇന്ത്യക്കെതിരെയും എസ് ജയശങ്കറിനെതിരെയും രംഗത്തെത്തിയിരിക്കുകയാണ്.

ഇന്ത്യ എതിരഭിപ്രായങ്ങളെ മാനിക്കുന്നതേ ഇല്ലെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ ട്രംപ് ഭരണകൂടത്തില്‍ നിന്ന് അനുകൂല നിലപാടാണ് മോദി സര്‍ക്കാരിന് ലഭിച്ചത്. കഴിഞ്ഞ ദിവസം പൗരത്വ നിയമത്തെയും പിന്തുണയ്ക്കുന്നതായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോ പറഞ്ഞിരുന്നു. കശ്മീരിന്റെ പ്രത്യേകാധികാരം റദ്ദാക്കിയതിനെയും ഭരണപക്ഷം പിന്തുണയ്ക്കുന്നുണ്ട്. ഇതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ത്യയ്ക്ക് വളരെ നിര്‍ണായകമായിരിക്കുകയാണ്.

അമേരിക്കയുടെ പ്രതിഷേധം

അമേരിക്കയുടെ പ്രതിഷേധം

കഴിഞ്ഞ ദിവസമാണ് ജയശങ്കര്‍ ഡെമോക്രാറ്റുകളുടെ ജനപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച്ച റദ്ദാക്കിയത്. ഇന്ത്യയുടെ നിലപാട് ആശങ്കപ്പെടുത്തുന്നതാണെന്ന് സെനറ്റര്‍ എലിസബത്ത് വാറന്‍ പറഞ്ഞു. ഇവര്‍ ഇത്തവണ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. നിലവില്‍ മൂന്നാം സ്ഥാനത്താണ് ഇവര്‍. മസാചുസെറ്റ്‌സില്‍ നിന്നുള്ള സെനറ്ററാണ് ഇവര്‍. നേരത്തെ പ്രമീള ജയപാലാണ് കശ്മീര്‍ വിഷയത്തെ രൂക്ഷമായി വിമര്‍ശിച്ചത്. ഇതിനെ എലിസബത്ത് വാറന്‍ പിന്തുണയ്ക്കുകയും ചെയ്തു.

പ്രമീള പറഞ്ഞത്

പ്രമീള പറഞ്ഞത്

പ്രമീള ജയപാല്‍ യുഎസ് കോണ്‍ഗ്രസില്‍ കൊണ്ടുവന്ന പ്രമേയത്തില്‍ കശ്മീരിലെ നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റണമെന്ന് പറഞ്ഞിരുന്നു. പ്രമീളയെ നിശബ്ദയാക്കാനുള്ള നീക്കമാണ് ഇന്ത്യയുടെ സമീപനമെന്ന് എലിസബത്ത് വാറന്‍ പറഞ്ഞു. ഇന്ത്യ ഒരു തരത്തിലുള്ള എതിരഭിപ്രായങ്ങളെയും കേള്‍ക്കാന്‍ തയ്യാറല്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അവര്‍ പറഞ്ഞു. ഇന്ത്യയുമായി സഹകരണം ആവശ്യമാണ്. എന്നാല്‍ സത്യസന്ധമായ ചര്‍ച്ചകളിലും മതപരമായ സമത്വത്തിനും ജനാധിപത്യ, മനുഷ്യാവകാശ മൂല്യങ്ങളിലുമാണ് ഇത്തരം സഖ്യം ശക്തമാക്കുകയെന്നും വാറന്‍ പറഞ്ഞു.

കമല ഹാരിസിന്റെ മറുപടി

കമല ഹാരിസിന്റെ മറുപടി

പ്രമീളയുടെ നിലപാടിനൊപ്പമാണ് താനെന്ന് കമല ഹാരിസ് പറഞ്ഞു. ഇന്ത്യന്‍ വേരുകളുള്ള യുഎസ് സെനറ്ററാണ് ഇവര്‍. പ്രമീള ജയപാല്‍ ഉള്ളത് കൊണ്ടാണ് കൂടിക്കാഴ്ച്ച വേണ്ടെന്ന് തീരുമാനിച്ചതെന്ന് നേരത്തെ ജയശങ്കര്‍ പറഞ്ഞിരുന്നു. ഇത് ഡെമോക്രാറ്റിക് നേതാക്കളെ ചൊടിപ്പിച്ചിരിക്കുകയാണ്. പ്രമീള കൊണ്ടുവന്ന പ്രമേയം വസ്തുതകള്‍ മനസ്സിലാക്കാതെയുള്ളതാണെന്നും, ഇന്ത്യയുടെ സര്‍ക്കാര്‍ എന്താണെന്ന് അറിയാതെയുള്ളതുമാണെന്നും ഇന്ത്യ പ്രതികരിച്ചിരുന്നു. ഇക്കാരണം കൊണ്ടാണ് പ്രമീളയെ കാണാതിരിക്കുന്നതെന്നും ജയശങ്കര്‍ പറഞ്ഞു.

സമ്മര്‍ദത്തില്‍ വീഴില്ല

സമ്മര്‍ദത്തില്‍ വീഴില്ല

ജനപ്രതിനിധികളുടെ സമ്മര്‍ദത്തില്‍ വീഴില്ലെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. സ്വതന്ത്ര രാജ്യത്തുള്ള ഒരു വിദേശകാര്യ മന്ത്രിയെയും സമ്മര്‍ദത്തില്‍പ്പെടുത്തി രാഷ്ട്രീയക്കാരെ കാണിക്കാന്‍ സാധിക്കില്ല. പ്രമീള, ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി അംഗമല്ല. അതുകൊണ്ട് അംഗങ്ങളുടെ യോഗത്തില്‍ അവരെത്തുന്നത് .യോജിക്കാനാവില്ല. അതുകൊണ്ട് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി തന്നെയാണ് യോഗം വേണ്ടെന്ന് ഇന്ത്യയോട് അറിയിച്ചത്. അത് പ്രകാരമാണ് തീരുമാനമെടുത്തതെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

പിന്തുണയും മറുപടിയും

പിന്തുണയും മറുപടിയും

ഇന്ത്യയുടെ കശ്മീര്‍ തീരുമാനത്തെ പിന്തുണയ്ക്കുന്നതായി അമേരിക്കന്‍ ജനപ്രതിനിധി ജോ വില്‍സണ്‍ ഇതിനിടെ വ്യക്തമാക്കി. കശ്മീരിന്റെ വികസനത്തിനായുള്ള നീക്കത്തെ പിന്തുണയ്ക്കുന്നതായും വില്‍സണ്‍ പറഞ്ഞു. ഇതിനിടെ എലിസബത്ത് വാറന് മറുപടിയുമായി ബിജെപി എംപി രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തി. പ്രമീള ജയപാലുമായി തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും, എന്നാല്‍ അവര്‍ക്ക് കശ്മീരിനെ കുറിച്ച് ഒന്നുമറിയില്ലെന്നും, അതുകൊണ്ടാണ് അവരുടെ അബദ്ധങ്ങള്‍ക്ക് മുന്നില്‍ സമയം പാഴാക്കേണ്ടെന്ന് കരുതിയതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

സാക്ഷികളെ കൊണ്ടുവന്നാല്‍ പൗരത്വം ഉറപ്പിക്കാം, വിശദീകരിച്ച് ആഭ്യന്തര മന്ത്രാലയംസാക്ഷികളെ കൊണ്ടുവന്നാല്‍ പൗരത്വം ഉറപ്പിക്കാം, വിശദീകരിച്ച് ആഭ്യന്തര മന്ത്രാലയം

English summary
democratic leaders against cancelation of indias meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X