കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി രാജകുമാരനെതിരെ കൂറ്റന്‍ പ്രകടനം; യുദ്ധലാഭം വേണ്ടെന്ന് പ്രക്ഷോഭകര്‍, വിദേശയാത്രയില്‍ തിരിച്ചടി

ഈജിപ്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം ബ്രിട്ടനില്‍ എത്തിയത്. പക്ഷേ, ഈജിപ്തിലെ പോലെ അത്ര സുഖകരമായിരുന്നില്ല ഇവിടെ.

  • By Ashif
Google Oneindia Malayalam News

ലണ്ടന്‍: വിദേശപര്യടനം നടത്തുന്ന സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരേ ബ്രിട്ടനില്‍ പ്രതിഷേധം. ബിന്‍ സല്‍മാന്‍ ബ്രിട്ടന്‍ സന്ദര്‍ശനം തുടങ്ങിയ ഉടനെയാണ് പ്രതിഷേധം ശക്തമായത്. രാജകുമാരന്‍ സന്ദര്‍ശിക്കുന്ന ബ്രിട്ടീഷ് കാര്യാലയത്തിന് മുന്നില്‍ നിരവധി പേര്‍ പ്രതിഷേധ പ്ലക്കാര്‍ഡുകളുമായി സംഘടിച്ചു. യമന്‍ വിഷയമാണ് അവര്‍ ഉയര്‍ത്തുന്നത്. മനുഷ്യാവകാശ സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും സാമൂഹിക പ്രവര്‍ത്തകരുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. രാജകുമാരന്റെ വിദേശയാത്രയ്ക്ക് കല്ലുകടിയാകുന്ന സംഭവങ്ങളാണ് ബ്രിട്ടനില്‍ അരങ്ങേറിയത്...

ആദ്യ പര്യടനം

ആദ്യ പര്യടനം

കിരീടവകാശിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തുന്ന ആദ്യ ഔദ്യോഗിക വിദേശ പര്യടനമാണിത്. മൂന്ന് രാജ്യങ്ങളാണ് അദ്ദേഹം ഇത്തവണ സന്ദര്‍ശിക്കുന്നത്. ഈജിപ്ത്, ബ്രിട്ടന്‍, അമേരിക്ക എന്നിവയാണ് ഈ രാജ്യങ്ങള്‍.

അത്ര സുഖകരമല്ല

അത്ര സുഖകരമല്ല

ഈജിപ്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം ബ്രിട്ടനില്‍ എത്തിയത്. പക്ഷേ, ഈജിപ്തിലെ പോലെ അത്ര സുഖകരമായിരുന്നില്ല ഇവിടെ. രാജകുമാരനെതിരേ പ്രതിഷേധവുമായി നൂറുകണക്കിന് ആളുകളാണ് പ്രകടനം നടത്തിയത്.

പ്രധാന ചര്‍ച്ചകള്‍

പ്രധാന ചര്‍ച്ചകള്‍

അന്താരാഷ്ട്ര തലത്തില്‍ നേരിടുന്ന വെല്ലുവിളികളാണ് സൗദി കിരീടവകാശിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും തമ്മില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക. ഭീകരവാദം, സിറിയ യുദ്ധം എന്നിവയും വിഷയമാകും. യമനിലെ മാനുഷിക സഹായ പ്രതിസന്ധിയും ചര്‍ച്ച ചെയ്യും.

ഡൗണിങ് സ്ട്രീറ്റ് നിറഞ്ഞു

ഡൗണിങ് സ്ട്രീറ്റ് നിറഞ്ഞു

ഡൗണിങ് സ്ട്രീറ്റിലാണ് ജനങ്ങള്‍ തടിച്ചുകൂടിയത്. യമനില്‍ സൗദി സൈന്യം ആക്രമണം നിര്‍ത്തണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. യമനിന്റെ ചോര ഒലിക്കുന്ന പ്രതീകങ്ങളും സമരക്കാര്‍ ഉയര്‍ത്തിക്കാട്ടി.

യമനിലെ പ്രശ്‌നം

യമനിലെ പ്രശ്‌നം

യമനിലെ ഷിയാ വിഭാഗമായ ഹൂഥികള്‍ക്ക് നേരെ സൗദി അറേബ്യന്‍ സഖ്യ സൈന്യമാണ് മൂന്ന് വര്‍ഷത്തിലധികമായി ആക്രമണം നടത്തുന്നത്. അമേരിക്കന്‍ പിന്തുണയും സഖ്യസേനയ്ക്കുണ്ട്. എന്നാല്‍ യമനിലെ സാഹചര്യം ഇപ്പോള്‍ നന്നേ മോശമായിരിക്കുകയാണ്.

ദുരന്തഭൂമി

ദുരന്തഭൂമി

യുദ്ധം കാരണമായി അവശ്യ വസ്തുക്കള്‍ കിട്ടാതെ യമനില്‍ നിരവധി പേര്‍ മരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒട്ടേറെ പേര്‍ക്ക് വീട് നഷ്ടപ്പെട്ടു. യുദ്ധത്തില്‍ കൊല്ലപ്പെട്ടവര്‍ പതിനായിരങ്ങളാണ്.

കൂടാതെ ഉപരോധവും

കൂടാതെ ഉപരോധവും

സൗദി അറേബ്യന്‍ സഖ്യരാജ്യങ്ങള്‍ യമനെതിരേ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. അതുമൂലം യമനിലേക്ക് മരുന്നുകളും മറ്റു അവശ്യ വസ്തുക്കളും എത്തുന്നില്ലെന്നാണ് പ്രതിഷേധക്കാരുടെ ആക്ഷേപം. യുദ്ധം അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

ലാഭം വേണ്ടെന്ന് സമരക്കാര്‍

ലാഭം വേണ്ടെന്ന് സമരക്കാര്‍

യമന്‍ യുദ്ധത്തിന്റെ ലാഭം ബ്രിട്ടീഷ് ജനതയ്ക്ക് വേണ്ടെന്ന് പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു. സൗദി അറേബ്യ മാത്രമല്ല, യുഎഇ സൈന്യവും യമനില്‍ സൈനിക നടപടി സ്വീകരിക്കുന്നുണ്ട്. ബ്രിട്ടീഷ് ഭരണകൂടത്തന്റെ പിന്തുണയും സഖ്യസേനക്കുണ്ട്.

കാതലായ മാറ്റം

കാതലായ മാറ്റം

ഈ സാഹചര്യത്തിലാണ് സൗദി രാജകുമാരന്റെ സന്ദര്‍ശനം പ്രതിഷേധ വേദിയാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ തീരുമാനിച്ചത്. ബ്രിട്ടന്റെ വിദേശനയത്തില്‍ കാതലായ മാറ്റം വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

തോത് കൂട്ടി

തോത് കൂട്ടി

സൗദി സൈന്യത്തിന് ബ്രിട്ടന്‍ ആയുധം നല്‍കുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഈ ആയുധങ്ങളാണ് യമനില്‍ ഉപയോഗിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. യമനില്‍ ദുരന്തത്തിന്റെ തോത് വര്‍ധിപ്പിച്ചതില്‍ ബ്രിട്ടനും പങ്കുണ്ടെന്ന് സമരക്കാര്‍ പറഞ്ഞു.

ആയുധം നല്‍കരുത്

ആയുധം നല്‍കരുത്

ലേബര്‍ പാര്‍ട്ടി എംപി ക്രിസ് വില്യംസണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും പ്രതിഷേധത്തില്‍ പങ്കാളികളായി. പ്രകടനത്തിന് ശേഷം ഇദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തു. സൗദിക്ക് ആയുധങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.

സഹകരണം ശക്തിപ്പെടുത്തും

സഹകരണം ശക്തിപ്പെടുത്തും

ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുന്ന ബിന്‍ സല്‍മാന്‍ രാജകുമാരന്‍, ഇരുരാജ്യങ്ങള്‍ക്കും നേട്ടമുണ്ടാകുന്ന നിരവധി കരാറുകളില്‍ ഒപ്പുവയ്ക്കുമെന്നാണ് വിവരം. കൂടാതെ വ്യാപാര സഹകരണവും ശക്തിപ്പെടുത്തും. സൗദിയില്‍ നിക്ഷേപിക്കാന്‍ ബ്രിട്ടീഷ് വ്യവസായികളോട് ബിന്‍ സല്‍മാന്‍ അഭ്യര്‍ഥിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

 നട്ടംതിരിഞ്ഞ് ബിജെപി; ആന്ധ്രയില്‍ പൊട്ടിത്തെറി, ബിഹാറില്‍ പൊരിച്ചില്‍!! രാജസ്ഥാനില്‍ കനത്ത തിരിച്ചടി നട്ടംതിരിഞ്ഞ് ബിജെപി; ആന്ധ്രയില്‍ പൊട്ടിത്തെറി, ബിഹാറില്‍ പൊരിച്ചില്‍!! രാജസ്ഥാനില്‍ കനത്ത തിരിച്ചടി

ഹാദിയയും ഷെഫിനും ഒന്നിച്ചു; വിടില്ലെന്ന് അശോകന്‍; തീവ്രവാദി തന്നെ!! തട്ടിക്കൂട്ട് കല്യാണംഹാദിയയും ഷെഫിനും ഒന്നിച്ചു; വിടില്ലെന്ന് അശോകന്‍; തീവ്രവാദി തന്നെ!! തട്ടിക്കൂട്ട് കല്യാണം

English summary
Demonstrators tell MBS 'hands off Yemen' at rally against visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X