കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഡെൻഡ്രോബ്രിയം നരേന്ദ്രമോദി'! അപൂർവ ഓർക്കിഡിന് ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേര് നൽകി സിംഗപ്പൂർ..

ഈ സന്ദർശനത്തിന്റെ ഓർമ്മയ്ക്കായാണ് സിംഗപ്പൂരിലെ ഓർക്കിഡിന് അദ്ദേഹത്തിന്റെ പേര് നൽകിയിരിക്കുന്നത്.

Google Oneindia Malayalam News

സിംഗപ്പൂർ: അപൂർവ ഇനത്തിലുള്ള ഓർക്കിഡിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നൽകി സിംഗപ്പൂരിന്റെ ആദരം. ദേശീയ ഓർക്കിഡ് ഗാർഡനിലുള്ള അപൂർവ ഓർക്കിഡിന് 'ഡെൻഡ്രോബ്രിയം നരേന്ദ്രമോദി' എന്ന പേര് നൽകിയാണ് സിംഗപ്പൂർ മോദിയോടുള്ള ആദരം പ്രകടിപ്പിച്ചിരിക്കുന്നത്. സിംഗപ്പൂർ പര്യടനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ ബൊട്ടാണിക്കൽ ഗാർഡനും ഓർക്കിഡ് ഗാർഡനും സന്ദർശിച്ചിരുന്നു. ഈ സന്ദർശനത്തിന്റെ ഓർമ്മയ്ക്കായാണ് സിംഗപ്പൂരിലെ ഓർക്കിഡിന് അദ്ദേഹത്തിന്റെ പേര് നൽകിയിരിക്കുന്നത്.

ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സിംഗപ്പൂരിൽ എത്തിയത്. അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ സിംഗപ്പൂരിലെ പ്രധാന ആരാധനാലയങ്ങളും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലും അദ്ദേഹം സന്ദർശനം നടത്തിയിരുന്നു.

പ്രത്യേകത...

പ്രത്യേകത...

ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി സിംഗപ്പൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ ബൊട്ടാണിക്കൽ ഗാർഡനും ഓർക്കിഡ് ഗാർഡനും സന്ദർശിച്ചിരുന്നു. ഈ സന്ദർശനത്തിന്റെ ഓർമ്മയ്ക്കായാണ് ഓർക്കിഡ് ഗാർഡനിലെ അപൂർവ ഓർക്കിഡ് ചെടിക്ക് മോദിയുടെ പേര് നൽകിയിരിക്കുന്നത്. ഡെൻഡ്രോബ്രിയം നരേന്ദ്രമോദി എന്ന് പേര് നൽകിയിരിക്കുന്ന ട്രോപ്പിക്കൽ ഓർക്കിഡിൽ 38 സെന്റിമീറ്റർ വരെ ഉയരത്തിൽ ഇരുപതോളം പൂക്കൾ ഉണ്ടാവും.

 വിവിധ കേന്ദ്രങ്ങൾ...

വിവിധ കേന്ദ്രങ്ങൾ...

യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംനേടിയിട്ടുള്ള ഏക ട്രോപ്പിക്കൽ ഗാർഡനാണ് സിംഗപ്പൂരിലെ ദേശീയ ബൊട്ടാണിക്കൽ ഗാർഡൻ. വിവിധതരം ഓർക്കിഡുകൾക്ക് പുറമെ വ്യത്യസ്തങ്ങളായ അനേകം സസ്യജാലങ്ങൾ ഇവിടെയുണ്ട്. സിംഗപ്പൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബൊട്ടാണിക്കൽ ഗാർഡന് പുറമേ പ്രധാന ആരാധനാലയങ്ങളിലും സന്ദർശനം നടത്തിയിരുന്നു. സിംഗപ്പൂരിലെ ഏറ്റവും പുരാതന ഹിന്ദു ക്ഷേത്രമായ ശ്രീ മാരിയമ്മൻ ക്ഷേത്രത്തിൽ ശനിയാഴ്ച രാവിലെയാണ് അദ്ദേഹം സന്ദർശനം നടത്തിയത്.

പള്ളികളും

പള്ളികളും

നിർമ്മാണത്തിലെ വ്യത്യസ്തകൾ കൊണ്ടും ചരിത്രപ്രാധാന്യം കൊണ്ടും ലോകപ്രശസ്തമായ ക്ഷേത്രത്തിൽ നരേന്ദ്രമോദി മണിക്കൂറുകളോളം ചെലവഴിച്ചു. സിംഗപ്പൂരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ശ്രീ മാരിയമ്മൻ ക്ഷേത്രം. വിവിധ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം സിംഗപ്പൂർ സാംസ്കാരിക വകുപ്പ് മന്ത്രി ഗ്രെയ്സ് യീനും ഉണ്ടായിരുന്നു. ഇരുവരും ചേർന്ന് പിന്നീട് സൗത്ത് ബ്രിഡ്ജ് റോഡിലെ ചുലിയ മുസ്ലീം പള്ളിയിലും സന്ദർശനം നടത്തി.

കൂടിക്കാഴ്ച...

കൂടിക്കാഴ്ച...

സിംഗപ്പൂർ പര്യടനത്തിനിടെ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജിംമാറ്റിസുമായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെയായിരുന്നു കൂടിക്കാഴ്ച. സിംഗപ്പൂരിൽ തുടരുന്ന നരേന്ദ്രമോദി ഷാങി നേവൽ ബേസിലും സന്ദർശനം നടത്തും. ഇന്ത്യൻ നാവികസേനയുടെ കപ്പലായി ഐഎൻഎസ് സത്പുര നോക്കിക്കണ്ട ശേഷം ഇന്ത്യൻ, സിംഗപ്പൂർ നാവിക ഉദ്യോഗസ്ഥരുമായും അദ്ദേഹം സംവദിക്കും.

സിനിമാ നടൻ റിസബാവയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്! അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കോടതി...സിനിമാ നടൻ റിസബാവയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്! അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കോടതി...

നിപ്പാ വൈറസ് രണ്ടാംഘട്ടത്തിലേക്ക്; അതിജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്... കുർബാന കൈകളിൽ മതിയെന്ന്നിപ്പാ വൈറസ് രണ്ടാംഘട്ടത്തിലേക്ക്; അതിജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്... കുർബാന കൈകളിൽ മതിയെന്ന്

English summary
''dendrobrium narendra modi'': Singapore given indian pm modi's name for an orchid.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X