ബാത്ത് റൂമില്‍ പോകാന്‍ അനുവാദമില്ല, പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നത് ഡയപ്പറുകള്‍ ധരിച്ച്
ജോലി സ്ഥലത്തെ പല പീഡന കഥകളും നമ്മള്‍ കേട്ടിട്ടുണ്ട് എന്നാല്‍ ഇത്രയും വേദനജനകമായ ഒരു അവസ്ഥയെക്കുറിച്ച് കേട്ടിട്ടുണ്ടാകില്ല. ഒരു ദിവസം തുടങ്ങുന്നത് മുതല്‍ അവസാനിക്കുന്നത് വരെ ഡയപ്പറുകള്‍ ധരിച്ച് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു കൂട്ടം തൊഴിലാളികളുണ്ട് നമ്മുക്ക് ചുറ്റും.
രുചിയോടെ കഴിക്കുന്ന ചിക്കന്‍ വിഭവങ്ങളും റെഡി ടു മേക്ക് എന്ന് പറഞ്ഞ് പാക്കറ്റില്‍ എത്തുന്ന വിഭവങ്ങളും നിര്‍മ്മിക്കുന്ന കമ്പനികളില്‍ ജോലി ചെയ്യുന്നവരുടെ അവസ്ഥയാണ് വേദനാജനകമായിട്ടുള്ളത്. ഓക്‌സ് ഫാം അമേരിക്ക നടത്തിയ പഠനത്തിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്.

ഡയപറുകള്‍
കോഴിവളര്‍ത്തല്‍ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് ദാരുണമായ ഈ അവസ്ഥ. കേട്ടാല്‍ വിശ്വസിക്കാന്‍ കഴിയില്ലെങ്കില്‍ പോലും ഇവര്‍ അനുഭവിക്കുന്ന ദുരിതകഥ സത്യമാണ്. ദിവസവും ഡയപറുകള്‍ ധരിച്ചാണ് ഇവര്‍ ജോലിയ്ക്ക് കയറുന്നത്. മല മൂത്ര വിസര്‍ജനത്തിന് വേറെ വഴി ഇവര്‍ക്കു മുന്നില്ലില്ല.

എട്ട് മണിക്കൂര്‍
തുടര്‍ച്ചയായി എട്ട് മണിക്കൂര്‍ നിന്നാണ് ഇവര്‍ ജോലി ചെയ്യുന്നത്. കുക്കിങ്ങിന് റെഡിയായ രീതിയില്‍ ചിക്കന്‍ വൃത്തിയാക്കി പാക്ക് ചെയ്യുന്നതുള്‍പ്പടെ റെഡി ടു കുക്ക് പ്രൊഡക്ടുകള്‍ വരെ ഇവര്‍ തയ്യാറാക്കുന്നു.

ഭക്ഷണം
വെള്ളം മാത്രമല്ല ഇവര്‍ക്ക് വിലക്കപ്പെട്ട ഭക്ഷണം, ജലരൂപത്തിലുള്ള ഒരു ഭക്ഷണവും ഇവര്‍ കഴിക്കില്ല. മൂത്ര വിസര്‍ജനത്തിന് സാധിക്കാത്തത് കൊണ്ട് തന്നെയാണ് ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കിയിരിക്കുന്നത്.












Click it and Unblock the Notifications