കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ടെക്കിക്ക് യുഎസില്‍ എച്ച് വണ്‍ ബി വിസ നിഷേധിച്ചു; നിഷേധിച്ചത് ഉയർന്ന യോഗ്യതയുള്ള പ്രൊഫഷണലിന്, ഐ ടി കമ്പനി ഹരജി നല്‍കി!!

Google Oneindia Malayalam News

സിലിക്കണ്‍ വാലി ആസ്ഥാനമായ ഐടി കമ്പനി യുഎസ് ഗവണ്‍മെന്റിനെതിരെ ഹരജി ഫയല്‍ ചെയ്തു. ഉയര്‍ന്ന യോഗ്യതയുള്ള ഇന്ത്യന്‍ പ്രൊഫഷണലിന് എച്ച് വണ്‍ ബി വിസ നിഷേധിച്ചതിനെ തുടര്‍ന്നാണ് കമ്പനി നിയമനടപടിയുമായി മുന്നോട്ട് പോയത്. ബിസിനസ്സ് സിസ്റ്റം അനലിസ്റ്റായി തങ്ങള്‍ നിയമിച്ച 28കാരനായ പ്രഹര്‍ഷ് ചന്ദ്ര സായി വെങ്കട അനിസെറ്റിക്ക് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് പൗരത്വവും ഇമിഗ്രേഷന്‍ സേവനവും എച്ച് വണ്‍ ബി വിസ അന്യായമായി നിഷേധിച്ചതായി ടെറ സൊല്യൂഷന്‍സ് ആരോപിച്ചു.

<strong><br>വാരണാസിയില്‍ മോദിയുടെ ഭൂരിപക്ഷം കുത്തനെ ഉയരും....സ്‌പെഷ്യല്‍ ടീമുമായി ബിജെപി!!</strong>
വാരണാസിയില്‍ മോദിയുടെ ഭൂരിപക്ഷം കുത്തനെ ഉയരും....സ്‌പെഷ്യല്‍ ടീമുമായി ബിജെപി!!

അനിസെറ്റിയുമായി ചേര്‍ന്നാണ് കമ്പനി എച്ച് വണ്‍ ബി പരാതി നല്‍കിയിരിക്കുന്നത്. ജോലി നല്‍കാനുള്ള യോഗ്യത മാനദണ്ഡം എച്ച് വണ്‍ ബി വിസ നല്‍കാനുള്ള മാനദണ്ഡമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ യുഎസ് സര്‍ക്കാര്‍ തള്ളിയത്. എന്നാല്‍ കൃത്യമായ തെളിവുകളില്ലാതെയാണ് അപേക്ഷ തള്ളിയിരിക്കുന്നതെന്ന് കമ്പനി യു.എസിലെ കാലിഫോണിയ ജില്ലാ കോടതിയില്‍ അറിയിച്ചു.

Donald Trump

എച്ച്1 ബി വിസ എന്നത് ഒരു നോണ്‍ ഇമിഗ്രന്റ് വിസയാണ്. യുഎസ് കമ്പനികള്‍ സ്‌പെഷ്യാലിറ്റി പ്രൊഫഷണലുകളില്‍ വിദഗ്ധ തൊഴിലാളികളെ നിയമിക്കുന്നതിന് തത്വപരമായ അല്ലെങ്കില്‍ സാങ്കേതിക വൈദഗ്ദ്ധ്യം ആവശ്യമുള്ളവരെ ഈ വിസ വഴിയാണ് അമേരിക്കയിലേക്ക് കൊണ്ടു വരുന്നത്. ഇന്ത്യ ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഓരോ വര്‍ഷവും പതിനായിരക്കണക്കിന് ജീവനക്കാരാണ് അമേരിക്കന്‍ കമ്പനികളിലേക്ക് നിയമിക്കപ്പെടുന്നത്.

English summary
Denied H-1B visa to Indian professional
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X