കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡെന്നീസ് മുക്‌വേഗിനും നാദി മുറാദിനും സമാധാന നൊബേല്‍ പുരസ്‌കാരം!!

Google Oneindia Malayalam News

ഓസ്ലോ: ഇത്തവണത്തെ സമാധാന നൊബേല്‍ പുരസ്‌കാരം കോംഗോയിലെ ഡോക്ടറായ ഡെന്നീസ് മുക്‌വേഗിനും നദിയ മുറാദിനും. ഭീകരസംഘടനയായ ഐസിസ് തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമയാക്കിയ സ്ത്രീയാണ് നാദിയ മുറാദ്. ലൈംഗിക അതിക്രമം യുദ്ധമുറയാക്കി ഉപയോഗിക്കുന്നതിനെതിരെയുള്ള പോരാട്ടമാണ് ഇവരെ പുരസ്‌കാരത്തിനര്‍ഹമാക്കിയത്. കൂട്ടബലാത്സംഗം യുദ്ധമുറയാക്കുന്നതിനെതിരെ ജീവന്‍ പണയം വെച്ചാണ് മുക്‌വേഗ് പോരാട്ടം നടത്തിയതെന്ന് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി വിലയിരുത്തി. അതേസമയം ലൈംഗിക അടിമത്തതോട് പോരാടിയ ധീരവനിതയാണ് നാദിയ മുറാദെന്നും കമ്മിറ്റി പറഞ്ഞു.

1

ലോകത്തില്‍ ഏറ്റവുമധികം അതിക്രമങ്ങള്‍ നടക്കുന്ന യുദ്ധകലുഷിതമായ കോംഗോയിലാണ് മുക്‌വേഗ് ഡോക്ടറായി സേവനമനുഷ്ഠിക്കുന്നത്. കാര്യമായ സൗകര്യങ്ങളൊന്നുമല്ലാതെ ബുക്കാവു മലനിരകളിലെ ആശുപത്രിയുടെ സ്ഥാപകനാണ് മുക്‌വേഗ്. കുറഞ്ഞ വെളിച്ചവും വൈദ്യുതിയും മാത്രമാണ് ഈ ആശുപത്രിയിലുണ്ടായിരുന്നു. യുദ്ധത്തില്‍ മാരകമായി പരിക്കേല്‍ക്കുകയും കൂട്ടബലാത്സംഗം ചെയ്യപ്പെടുകയും ചെയ്ത യുവതികളെ ചികിത്സിച്ചിരുന്നത് ഇവിടെ വെച്ചായിരുന്നു. മാനവികത ഉയര്‍ത്തിപ്പിടിക്കുകയാണ് മുക്‌വേഗ് ഇതിലൂടെ ചെയ്തതെന്ന് പുരസ്‌കാര കമ്മിറ്റി വിലയിരുത്തി. കോംഗോയിലെ സ്ത്രീകളുടെ ഉന്നതിക്കായി പ്രത്യേക പ്രചാരണവും അദ്ദേഹം നടത്തിയിരുന്നു.

ഇറാഖിലെ മനുഷ്യാവകാശ പ്രവര്‍ത്തകയാണ് നാദിയ മുറാദ്. ഐസിസിന്റെ പിടിയില്‍പ്പെട്ട് ബലാത്സംഗത്തിനും കൊടിയ പീഡനങ്ങള്‍ക്കും ഇരയായ മൂവായിരത്തിലധികം യസീദി സ്ത്രീകളില്‍ ഒരാളാണ് അവര്‍. 2014ല്‍ ഐസിസ് അവരെ തട്ടിക്കൊണ്ടുപോയത്. ലൈംഗിക അടിമയായിരുന്നു അവര്‍ 2017ല്‍ ആണ് മോചിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് യുദ്ധത്തില്‍ ഇരകളായവര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു അവര്‍. മനുഷ്യാവകാശ പ്രവര്‍ത്തക എന്ന നിലയില്‍ യുഎന്‍ അംബാസിഡറാണ് നാദിയ മുറാദ്.

അഖിലേഷിനും മായാവതിക്കുമെതിരെ അഴിമതി കേസുകള്‍... മഹാസഖ്യത്തില്‍ നിന്ന് പുറത്തേക്ക്?അഖിലേഷിനും മായാവതിക്കുമെതിരെ അഴിമതി കേസുകള്‍... മഹാസഖ്യത്തില്‍ നിന്ന് പുറത്തേക്ക്?

ബിജെപിയെ ഞെട്ടിച്ച് മഹാരാഷ്ട്രയില്‍ പ്രതിപക്ഷത്തിന്‍റെ നിര്‍ണായക നീക്കം.. ബിജെപിയെ ഞെട്ടിച്ച് മഹാരാഷ്ട്രയില്‍ പ്രതിപക്ഷത്തിന്‍റെ നിര്‍ണായക നീക്കം..

English summary
denis mukwege and nadia murad awarded nobel peaece prize
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X