കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിഖാബ് മാറ്റാന്‍ തയ്യാറായില്ല; ഡെന്‍മാര്‍ക്കിലെ 28 കാരിയായ മുസ്ലീം യുവതി പിഴയിലൂടെ ചരിത്രത്തിലേക്ക്

  • By Desk
Google Oneindia Malayalam News

കോപ്പെന്‍ഹേഗന്‍(ഡെന്‍മാര്‍ക്ക്): പല യൂറോപ്യന്‍ രാജ്യങ്ങളും മുഖം മറയ്ക്കുന്ന പര്‍ദ്ദയുടെ ഉപയോഗം വിലക്കുകയാണ് ഇപ്പോള്‍. ഭീകരാക്രമണങ്ങളെ ഭയന്നാണ് ഈ നടപടികള്‍ എന്നാണ് അവരുടെ വാദം. എന്നാല്‍ ഇസ്ലാം മതത്തിനെതിരെയുള്ള നീക്കമായി പലരും ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്..

മുഖം മറയ്ക്കുന്ന നിഖാബിന് ഏറ്റവും ഒടുവില്‍ വിലക്കേര്‍പ്പെടുത്തിയ രാജ്യം ആണ് ഡെന്‍മാര്‍ക്ക്. ഓഗസ്റ്റ് 1 ന് ആണ് നിരോധനം നിലവില്‍ വന്നത്. ഇസ്ലാമിക വസ്ത്രമായ നിഖാബും ബുര്‍ഖയും മാത്രമല്ല നിരോധിച്ചിട്ടുള്ളത്. മുഖം മറയ്ക്കുന്നരീതിയില്‍ ഉള്ള എല്ലാ വസ്ത്രധാരണ രീതികളും നിരോധിച്ചിട്ടുണ്ട്.

ഇത്തരം ഒരു വിലക്കേര്‍പ്പെടുത്തിയിട്ടും, അത് അംഗീകരിക്കാന്‍ പലരും തയ്യാറായിട്ടില്ല. അങ്ങനെ അതിന് തയ്യാറാകാതിരുന്ന ഒരു മുസ്ലീം യുവതി ഡെന്‍മാര്‍ക്കിന്റെ ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ് ഇപ്പോള്‍.

മുഖം മറച്ചാല്‍ പിഴ

മുഖം മറച്ചാല്‍ പിഴ

മുഖം മറയ്ക്കുന്ന വസ്ത്രം ധരിച്ച് പൊതുസ്ഥലങ്ങളില്‍ എത്തരുത് എന്നാണ് നിയമം. ഇത് മുസ്ലീങ്ങളെ മാത്രം ലക്ഷ്യംവച്ചുള്ള ഒന്നല്ല. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ഏര്‍പ്പെടുത്തും എന്നും വ്യക്തമാക്കിയിരുന്നു.

 മുസ്ലീം യുവതി

മുസ്ലീം യുവതി

എന്നാല്‍ ഈ നിയമം ലംഘിക്കുക വഴി ആദ്യമായി പിഴ ഈടാക്കപ്പെട്ടത് ഒരു മുസ്ലീം യുവതിയില്‍ നിന്നാണ്. 28 കാരിയായ യുവതി പോലീസ് എത്തി ആവശ്യപ്പെട്ടിട്ടും മുഖപടം നീക്കാന്‍ തയ്യാറായില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്നായിരുന്നു പിഴ ഈടാക്കിയത്.

1,000 ക്രോണെര്‍

1,000 ക്രോണെര്‍

ആയിരം ക്രോണെര്‍ ആണ് ഇത്തരത്തില്‍ നിയമ ലംഘനത്തിന് ഈടാക്കുന്ന പിഴ. ഇന്ത്യന്‍ രൂപ പതിനായിരത്തിന് മുകളില്‍ വരും ഇത്. തുടര്‍ച്ചയായി നിയമലംഘനം നടത്തുന്നവരില്‍ നിന്ന് പതിനായരം ക്രോണെര്‍ വഴി പിഴ ഈടാക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്.

അടിപിടിയ്‌ക്കൊടുവില്‍

അടിപിടിയ്‌ക്കൊടുവില്‍

ഡെന്‍മാര്‍ക്കിലെ ഒരു ഷോപ്പിങ് മാളില്‍ ആയിരുന്നു യുവതി മുഖം മറയ്ക്കുന്ന നിഖാബ് ധരിച്ച് എത്തിയത്. മറ്റൊരു സ്ത്രീ ഇവരോട് മുഖപടം നീക്കാം ആവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ തയ്യാറായില്ല. ഒടുവില്‍ അത് കൈയ്യാങ്കളിയില്‍ ആണ് അവസാനിച്ചത്.

പോലീസ് എത്തിയപ്പോള്‍

പോലീസ് എത്തിയപ്പോള്‍

കൈയ്യാങ്കളിക്കിടെ ഒരു ഘട്ടത്തില്‍ മുസ്ലീം യുവതിയുടെ മുഖപടം വലിച്ചു നീക്കാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ച സ്ത്രീക്ക് സാധിച്ചിരുന്നു. എന്നാല്‍ ഉടന്‍ തന്നെ അവര്‍ അത് തിരിച്ച് ധരിക്കുകയും ചെയ്തു. പോലീസ് എത്തിയപ്പോള്‍ നിഖാബ് ധരിച്ച നിലയില്‍ തന്നെ ആയിരുന്നു യുവതി.

വലിയ പ്രതിഷേധം

വലിയ പ്രതിഷേധം

മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ക്ക് പൊതുസ്ഥലങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയത് ഡെന്‍മാര്‍ക്ക് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. സ്ത്രീ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ഇത് എന്നായിരുന്നു പ്രധാന ആക്ഷേപം. പല മുസ്ലീം സംഘടനകളും ഇതിനെതിരെ രംഗത്ത് വന്നിരുന്നു.

കുടിയേറ്റക്കാര്‍ക്ക് വേണ്ടി?

കുടിയേറ്റക്കാര്‍ക്ക് വേണ്ടി?

ഒരുപാട് മുസ്ലീം കുടിയേറ്റക്കാര്‍ ഉള്ള രാജ്യമാണ് ഡെന്‍മാര്‍ക്ക്. പൊതു സ്ഥലങ്ങളില്‍ മുഖപടം ധരിച്ചെത്തുന്ന മുസ്ലീം സ്ത്രീകള്‍ പെട്ടെന്ന് തന്നെ തിരിച്ചറിയപ്പെടുകയും ചെയ്യും. ഇത് അവരെ കുടിയേറ്റക്കാര്‍ ആണെന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ കാരണമാകുന്നു. ഈ പ്രശ്‌നം പുതിയ നിയമത്തോടെ ഇല്ലാതാകും എന്നാണ് ഒരു വിഭാഗത്തിന്റെ വാദം.

English summary
Denmark charges first person for wearing face veil: Muslim woman, 28, who refused to take niqab off is fined after new law comes into force.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X