ഡെന്മാര്ക്കില് ബുര്‍ഖാ വിലക്ക്! നിഖാബിനും ബുര്‍ഖയ്ക്കും ആഗസ്ത് മുതല്‍ വിലക്ക്, ലംഘിച്ചാല്‍ പിഴ!
കോപ്പന്‍ഹേഗന്‍: മുഖം മറച്ചുകൊണ്ടുള്ള വസ്ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടത്തിലേക്ക് ഡെന്മാര്ക്ക് കൂടി. മുസ്ലിങ്ങള്‍ ധരിക്കുന്ന ബുര്‍ഖ, നിഖാബ് എന്നിവയ്ക്കാണ് വിലക്കേര്‍പ്പെടുത്തുക. ഡെന്മാര്ക്ക് ഇതിനുള്ള നിയമനിര്‍മാണത്തിനുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഡെന്മാര്ക്ക് പാര്‍ലമെന്റില്‍ പാസാക്കിയ നിയമം സര്‍ക്കാരിന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ പൊതു സ്ഥലങ്ങളില്‍ മുഖം മറച്ചുകൊണ്ടുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിന് കര്‍ശന വിലക്കുണ്ടാകും. ഡാനിഷ് പാര്‍ലമെന്റില്‍ 75 വോട്ടുകളോടെയാണ് ബുര്‍ഖയ്ക്ക് വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനം പിന്തുണക്കപ്പെട്ടത്.
ഏതെങ്കിലും മതത്തെ ലക്ഷ്യം വെച്ചുള്ളതോ ശിരസ് മറയ്ക്കുന്നതിന് എതിരായുള്ള നീക്കമോ അല്ല ഇതെന്ന് ഡെന്മാര്ക്ക് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചാബികള്‍ ധരിക്കുന്ന ടര്ബന്, ജൂത വിഭാഗം ധരിക്കുന്ന തൊപ്പി എന്നിവയ്ക്കോ വിലക്ക് ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയല്ല ഈ നീക്കമെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ ബുര്‍ഖാ നിരോധനം എന്ന പേരിലാണ് ഈ നിയമം അറിയപ്പെടുന്നത്. ഡെന്മാര്ക്കിലെ ചെറിയൊരു വിഭാഗം മുസ്ലിങ്ങള്‍ മാത്രമാണ് മുഖം പൂര്‍ണമായി മറച്ചിട്ടുള്ള വെയിലുകള്‍ ധരിക്കുന്നത്.

നിയമം സര്‍ക്കാര്‍ അംഗീകരിക്കുന്നതോടെ ആഗസ്ത് ഒന്നുമുതല്‍ മുഖം മറച്ചുകൊണ്ടുള്ള വസ്ത്രങ്ങള്‍ക്ക് രാജ്യത്ത് വിലക്ക് പ്രാബല്യത്തില്‍ വരും. നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴയാണ് ഈടാക്കുക. ആദ്യമായി പിടിക്കപ്പെടുന്നവരില്‍ നിന്ന് 156 ഡോളറും നാലാം തവണയും നിയമം ലംഘിച്ച് പൊതു സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവര്‍ക്ക് 1,568 യുഎസ് ഡോളര്‍ പിഴയിനത്തില്‍ നല്‍കേണ്ടതായി വരും. നിയമം ലംഘിക്കുന്നവര്‍ക്ക് തടവ് ശിക്ഷ നല്‍കാനുള്ള വകുപ്പും ബില്ലിലുണ്ടായിരുന്നു. എന്നാല്‍ ബില്ലില്‍ ഭേദഗതി വരുത്തിയ ശേഷം ഇത് നീക്കം ചെയ്യുകയായിരുന്നു. മുസ്ലിം സ്ത്രീകളില്‍ പരിണിത ഫലങ്ങള്‍ ഉണ്ടാക്കുന്നതാണ് നീക്കമെന്ന് ആരോപിച്ച് മനുഷ്യാവകാശ സംഘടനകളാണ് ഇതിനെതിരെ ആദ്യം രംഗത്തെത്തിയത്. മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാണിച്ചിരുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications