കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡെന്മാര്‍ക്കില്‍ ബുര്‍ഖാ വിലക്ക്! നിഖാബിനും ബുര്‍ഖയ്ക്കും ആഗസ്ത് മുതല്‍ വിലക്ക്, ലംഘിച്ചാല്‍ പിഴ!

Google Oneindia Malayalam News

കോപ്പന്‍ഹേഗന്‍: മുഖം മറച്ചുകൊണ്ടുള്ള വസ്ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടത്തിലേക്ക് ഡെന്‍മാര്‍ക്ക് കൂടി. മുസ്ലിങ്ങള്‍ ധരിക്കുന്ന ബുര്‍ഖ, നിഖാബ് എന്നിവയ്ക്കാണ് വിലക്കേര്‍പ്പെടുത്തുക. ഡെന്‍മാര്‍ക്ക് ഇതിനുള്ള നിയമനിര്‍മാണത്തിനുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഡെന്‍മാര്‍ക്ക് പാര്‍ലമെന്റില്‍ പാസാക്കിയ നിയമം സര്‍ക്കാരിന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ പൊതു സ്ഥലങ്ങളില്‍ മുഖം മറച്ചുകൊണ്ടുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിന് കര്‍ശന വിലക്കുണ്ടാകും. ഡ‍ാനിഷ് പാര്‍ലമെന്റില്‍ 75 വോട്ടുകളോടെയാണ് ബുര്‍ഖയ്ക്ക് വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനം പിന്തുണക്കപ്പെട്ടത്.

ഏതെങ്കിലും മതത്തെ ലക്ഷ്യം വെച്ചുള്ളതോ ശിരസ് മറയ്ക്കുന്നതിന് എതിരായുള്ള നീക്കമോ അല്ല ഇതെന്ന് ഡെന്‍മാര്‍ക്ക് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചാബികള്‍ ധരിക്കുന്ന ടര്‍ബന്‍, ജൂത വിഭാഗം ധരിക്കുന്ന തൊപ്പി എന്നിവയ്ക്കോ വിലക്ക് ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയല്ല ഈ നീക്കമെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ ബുര്‍ഖാ നിരോധനം എന്ന പേരിലാണ് ഈ നിയമം അറിയപ്പെടുന്നത്. ഡെന്‍മാര്‍ക്കിലെ ചെറിയൊരു വിഭാഗം മുസ്ലിങ്ങള്‍ മാത്രമാണ് മുഖം പൂര്‍ണമായി മറച്ചിട്ടുള്ള വെയിലുകള്‍ ധരിക്കുന്നത്.

denmark-burqa-

നിയമം സര്‍ക്കാര്‍ അംഗീകരിക്കുന്നതോടെ ആഗസ്ത് ഒന്നുമുതല്‍ മുഖം മറച്ചുകൊണ്ടുള്ള വസ്ത്രങ്ങള്‍ക്ക് രാജ്യത്ത് വിലക്ക് പ്രാബല്യത്തില്‍ വരും. നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴയാണ് ഈടാക്കുക. ആദ്യമായി പിടിക്കപ്പെടുന്നവരില്‍ നിന്ന് 156 ഡോളറും നാലാം തവണയും നിയമം ലംഘിച്ച് പൊതു സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവര്‍ക്ക് 1,568 യുഎസ് ഡോളര്‍ പിഴയിനത്തില്‍ നല്‍കേണ്ടതായി വരും. നിയമം ലംഘിക്കുന്നവര്‍ക്ക് തടവ് ശിക്ഷ നല്‍കാനുള്ള വകുപ്പും ബില്ലിലുണ്ടായിരുന്നു. എന്നാല്‍ ബില്ലില്‍ ഭേദഗതി വരുത്തിയ ശേഷം ഇത് നീക്കം ചെയ്യുകയായിരുന്നു. മുസ്ലിം സ്ത്രീകളില്‍ പരിണിത ഫലങ്ങള്‍ ഉണ്ടാക്കുന്നതാണ് നീക്കമെന്ന് ആരോപിച്ച് മനുഷ്യാവകാശ സംഘടനകളാണ് ഇതിനെതിരെ ആദ്യം രംഗത്തെത്തിയത്. മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാണിച്ചിരുന്നു.

English summary
Danish Parliament voted Thursday to ban garments covering the face in public places: effectively outlawing the burqa and niqab, coverings worn by some Muslim women.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X