കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഡെന്മാര്‍ക്ക്, സുരക്ഷിതമല്ലെന്ന് മറുപടി!!

Google Oneindia Malayalam News

കോപ്പന്‍ഹേഗന്‍: യുഎഇയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഡെന്മാര്‍ക്ക്. അടുത്ത അഞ്ച് ദിവസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത്. വൈറസ് ടെസ്റ്റുകളും കൊവിഡ് പരിശോധനകളും മതിയായ രീതിയില്‍ യുഎഇയില്‍ നടക്കുന്നില്ലെന്ന് ഡെന്മാര്‍ക്ക് കുറ്റപ്പെടുത്തുന്നു. അതിനാല്‍ ഡെന്മാര്‍ക്കില്‍ കൊവിഡ് പടരാനുള്ള സാധ്യത ശക്തമാണ്. ഇതാണ് വിലക്കേര്‍പ്പെടുത്താനുള്ള കാരണമെന്ന് ഡെന്മാര്‍ക്ക് ഗതാഗത മന്ത്രി പറഞ്ഞു. യുഎഇയില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടെങ്കിലും ചില ഇളവുകളും ഇതോടൊപ്പമുണ്ട്.

1

ഡെന്മാര്‍ക്കില്‍ വിമാനമാര്‍ഗം എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഇല്ലെങ്കില്‍ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ല. ദുബായില്‍ വളരെ മോശം ടെസ്റ്റുകളോ കൊവിഡ് സ്‌ക്രീനിംഗുകളോ നടക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് ശ്രമമെന്ന് ഗതാഗത മന്ത്രി ബെന്നി എംഗെല്‍ബ്രെഹത് പറഞ്ഞു. യുഎഇയില്‍ നടക്കുന്ന കൊവിഡ് ടെസ്റ്റുകള്‍ നിലവാരമില്ലാത്തതാണെന്ന് ഡെന്മാര്‍ക്ക് അധികൃതര്‍ കരുതുന്നുണ്ട്. അതുകൊണ്ടാണ് അവിടെ നിന്നുള്ള വിമാനങ്ങള്‍ വിലക്കിയത്.

അടുത്ത അഞ്ച് ദിവസത്തേക്കാണ് യുഎഇയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. യുഎഇയില്‍ നിന്ന് ലഭിക്കുന്ന കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ശരിയായ പരിശോധനയിലൂടെയാണോ എന്ന് ഇത്രയും ദിവസത്തില്‍ അറിയാന്‍ സാധിക്കും. കൃത്യമായ പരിശോധനകളാണ് നടന്നതെങ്കില്‍ വിലക്ക് മാറിയേക്കും. എന്നാല്‍ വ്യാപകമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ വിമാന സര്‍വീസ് ദീര്‍ഘകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ഡെന്മാര്‍ക്ക് തീരുമാനിച്ചേക്കും. അത് ദുബായിലെ ടൂറിസം മേഖലയ്ക്കും തിരിച്ചടിയാവും.

ഇന്ന് മുതല്‍ ബുധനാഴ്ച്ച വരെയാണ് ദുബായില്‍ നിന്നുള്ള യാത്രാ വിലക്ക് ഉണ്ടാവുക. ഈ കാലയളവില്‍ ദുബായില്‍ നിന്നുള്ള ഒരു കൊവിഡ് നെഗറ്റീവ് ടെസ്റ്റുകളോ സര്‍ട്ടിഫിക്കറ്റുകളോ അംഗീകരിക്കില്ല. അതേസമയം പല വിനോദ സഞ്ചാര മേഖലകളും കൊവിഡിനെ നിയന്ത്രിക്കാന്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ദുബായ് അവരുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണ്. നേരത്തെ ഡാനിഷ് സെലിബ്രിറ്റികളുടെ ദുബായ് സന്ദര്‍ശനത്തിനെതിരെ പ്രധാനമന്ത്രി മീറ്റ് ഫ്രെഡറിക്‌സണ്‍ രംഗത്തെത്തിയിരുന്നു. നിങ്ങള്‍ ദുബായിലേക്ക് യാത്ര ചെയ്താല്‍ കൊവിഡിനെ ഡെന്മാര്‍ക്കില്‍ തിരിച്ചെത്തിക്കാനാണ് സഹായിക്കും. അത് കൊവിഡ് പ്രതിരോധത്തെ ഇല്ലാതാക്കുമെന്നും ഫ്രെഡറിക്‌സണ്‍ മുന്നറിയിപ്പ് നല്‍കി.

നേരത്തെ ഡിസംബര്‍ മുതല്‍ തന്നെ കൊവിഡിനെതിരെ കടുത്ത നിയന്ത്രണങ്ങളാണ് ഡെന്മാര്‍ക്ക് സ്വീകരിച്ചത്. ജനിതകമാറ്റം വന്ന വൈറസിനെ കുറിച്ച് ഡെന്മാര്‍ക്കിന് ആശങ്കയുണ്ട്. ബ്രിട്ടനില്‍ നിന്നുള്ള ഇത്തരം കൊവിഡുകളുടെ 283 കേസാണ് ഡെന്മാര്‍ക്കില്‍ റിപ്പോര്‍ട്ട് ചെയ്തത്. ദക്ഷിണാഫ്രിക്കന്‍ വൈറസിന്റെ ഒരു കേസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് ദുബായില്‍ താമസിച്ചയാളില്‍ നിന്നാണ് വന്നത്.

English summary
denmark restricts flights that coming from dubai due to less rigorous covid tests
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X