'എയര്‍ ഹംഗര്‍' വധശിക്ഷയിലെ പുത്തന്‍ രീതി
ന്യൂയോര്‍ക്ക്: പല തരത്തിലുള്ള വധ ശിക്ഷകള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നില നില്‍ക്കുന്നുണ്ട്. നമ്മുടെ രാജ്യത്ത് വധ ശിക്ഷ എന്നാല്‍ തൂക്കിക്കൊല്ലല്‍ മാത്രമാണ്. സൗദിയിലൊക്കെ തല വെട്ടലും കല്ലെറിഞ്ഞു കൊല്ലും ഒക്കെ ഉണ്ട്. മറ്റ് ചിലയിടങ്ങളില്‍ വെടിവച്ചും, വൈദ്യുതി കസേരയില്‍ ഇരുത്തിയും ഒക്കെ ആളുകളെ ശിക്ഷക്ക് വിധേയരാക്കുന്നു. പണ്ട് കൂട്ടക്കൊലകള്‍ക്കായി ഗ്യാസ് ചേമ്പറുകളും ഉപയോഗിച്ചിരുന്നു.
ഇപ്പോള്‍ പുത്തനൊരു വധശിക്ഷ രീതി പരീക്ഷിക്കുകയാണ് അമേരിക്കന്‍ ഐക്യനാടുകളില്‍ പെടുന്ന ഓഹിയോ. 'എയര്‍ ഹംഗര്‍'. ഡെന്നിസ് മഗൈ്വയര്‍ എന്ന 53 കാരന്‍ ഇതോടെ ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്യും.

യുവതിയെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മഗൈ്വയര്‍. ഇയാളിലാണ് എയര്‍ ഹംഗര്‍ എന്ന വധ ശിക്ഷ രീതി ആദ്യമായി പരീക്ഷിക്കുന്നത്.
മയക്കുമരുന്നും വേദന സംഹാരിയും ചേര്‍ത്തൊരു പ്രത്യേക മരുന്ന് കൂട്ടാണ് എയര്‍ ഹംഗര്‍ വധശിക്ഷക്കായി ഉപയോഗിക്കുക. ശ്വാസം കിട്ടാതെയായിരിക്കും മരിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാലും അവസാന നിമിഷങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് ആര്‍ക്കും ഒരു എത്തുംപിടിയുമില്ല. ഈ പ്രശ്‌നം ഉന്നയിച്ച് മഗൈ്വയറിന്റെ വക്കീല്‍ കോടതിയെ സമീപിച്ചെങ്കിലും കോടതി കനിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. 2014 ജനുവരി 16 ന് ശിക്ഷ നടപ്പാക്കും.












Click it and Unblock the Notifications