ദുബായിലും ഷാര്‍ജയിലും കനത്ത മൂടല്‍ മഞ്ഞ്
ദുബായ്: ദുബായ്, ഷാര്‍ജ, റാസല്‍ ഖൈമ തുടങ്ങിയ യുഎഇ എമിറേറ്റുകളില്‍ കനത്ത മൂടല്‍ മഞ്ഞ്. വാഹനയാത്ര ഏറെ ദുഷ്‌കരമാകുന്ന സാഹചര്യമാണ്. വിസിബിലിറ്റി 50 മീറ്ററില്‍ താഴെയാണെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീയോറോളജി ആന്റ് സീസ്‌മോളജി (എന്‍സിഎംഎസ്) പറഞ്ഞു.
അല്‍ താദ്, അല്‍ മദാം, അല്‍ മലീഹ എന്നിവിടങ്ങളിലും കനത്ത മഞ്ഞുണ്ടെന്ന് സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. ലിവ, സ്വെയ്ഹാന്‍ എന്നിവിടങ്ങളിലും മൂടല്‍ മഞ്ഞുണ്ട്. ഞായറാഴ്ചയും തിങ്കളാഴ്ചയും മഞ്ഞ് തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മഞ്ഞുള്ളതിനാല്‍ തന്നെ വാഹനയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് റോഡില്‍ ഞായറാഴ്ച പുലര്‍ച്ചെ വാഹനാപകടം നടന്നതായി റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications