Get Updates
Get notified of breaking news, exclusive insights, and must-see stories!

അവധി ദിനമായാലും ദുബായ് എമിഗ്രേഷന്‍ സേവനങ്ങള്‍ക്ക് മുടക്കമില്ല...

ദുബായ്: 44ാമത് യു എ ഇ ദേശിയ ദിനത്തിന്റെയും,രക്തസാക്ഷി ദിനത്തിന്റെയും ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച അവധി ദിനത്തിലും ദുബായ് എമിഗ്രേഷന്റെ സേവനം ലഭ്യമായിരിക്കുമെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അറിയിച്ചു.

ഡിസംബര്‍ 1 മുതല്‍ 3 വരെ രാവിലെ 9 മുതല്‍ ഉച്ചക്ക് 1 വരെ അല്‍ തവാര്‍ ന്യൂ സെന്ററിലും, അല്‍ മനാറാ ന്യൂ സെന്ററിലും സേവനം ലഭിക്കും. എന്നാല്‍ ദുബായ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മൂന്നിലെ ആഗമന ഭാഗത്തെ താമസ കുടിയേറ്റ ഓഫീസ് 24 മണിക്കുറും പ്രവര്‍ത്തിക്കും. ഇവിടെ വെള്ളിയും ശനിയും സേവനം ലഭ്യമാകുമെന്നും വകുപ്പ് അറിയിച്ചു.

almari1

വെള്ളിയും,ശനിയും സാധാരണ എമിഗ്രേഷന്‍ ഓഫീസിന് അവധിയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 5 ദിവസമാണ് ഇത്തവണ അവധി ലഭിക്കുന്നത്. ഞായറാഴ്ചയാണ് മിക്ക ഓഫീസുകളും ഇനി തുറന്ന് പ്രവര്‍ത്തിക്കുക.

uae-national-day

സാധാരണയുള്ള എമിഗ്രേഷന്‍ പ്രവര്‍ത്തന സമയം രാവിലെ 7.30മുതല്‍ രാത്രി 8 വരെയാണ്. കുടുതല്‍ വിവരങ്ങള്‍ക്ക് 8005111 എന്ന വകുപ്പിന്റെ ടോള്‍ഫ്രി നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് ദുബായ് എമിഗ്രേഷന്‍ അറിയിച്ചു വാക്താവ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+