വേശ്യകള്‍ക്കൊപ്പം നഗ്നനൃത്തം; ഡെപ്യൂട്ടി സ്പീക്കര്‍ രാജിവെച്ചു
ലണ്ടന്‍: രണ്ടു വേശ്യകള്‍ക്കൊപ്പം വസ്ത്രമുരിഞ്ഞ് നൃത്തം വെക്കുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്തതായി തെളിഞ്ഞതിനെ തുടര്‍ന്ന് ബ്രിട്ടീഷ് പാര്‍ലിമെന്റിന്റെ അപ്പര്‍ ഹൗസ്, ഹൗസ് ഓഫ് ലോര്‍ഡ് ഡെപ്യൂട്ടി സ്പീക്കര്‍ രാജിവെച്ചു. അറുപത്തിയൊമ്പതുകാരനായ ബാരോണ്‍ സ്വീല്‍ ആണ് ആരോപണ വിധേയനായതിനെ തുടര്‍ന്ന് രാജിവെച്ചത്.
ഇദ്ദേഹത്തിന്റെ രാജി വാര്‍ത്ത ഹൗസ് ഓര്‍ ലോര്‍ഡ്‌സ് വൃത്തങ്ങള്‍ സ്ഥിതീകരിച്ചിട്ടുണ്ട്. ബാരോണിന്റെ അവിഹിത ബന്ധങ്ങളും കൊക്കൈന്‍ ഉപയോഗവും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് അദ്ദേഹത്തിന് രാജി വെക്കേണ്ടിവന്നത്. ഹൗസ് ഓഫ് ലോര്‍ഡിന്റെ എല്ലാ പദവികളില്‍ നിന്നും രാജിവെച്ചതായാണ് റിപ്പോര്‍ട്ട്.

ഒരു രാത്രിക്ക് 200 പൗണ്ട് വീതം ഈടാക്കുന്ന ലൈംഗിക തൊഴിലാളികളാണ് ഇയാള്‍ക്കൊപ്പമുണ്ടായിരുന്നത്. ലണ്ടനിലെ ഡോള്‍ഫിന്‍ സ്‌ക്വയറിലെ സ്വന്തം ഫ് ളാറ്റില്‍ വെച്ചു നടന്ന ഒരു പാര്‍ട്ടിക്കിടെയായിരുന്നു വിവാദ സംഭവം. സ്വയം വസ്ത്രങ്ങള്‍ ഊരി എറിയെന്നതും വേശ്യകള്‍ക്ക് പണവും ചെക്കും നല്‍കുന്നതുമെല്ലാം വീഡിയോയിലുണ്ട്.
മാസം 1000 പൗണ്ട് വാടക നല്‍കുന്ന ഫ് ളാറ്റിലാണ് ബാരോണിന്റെ താമസം. ഇയാള്‍ക്കെതിരെയുള്ള വാര്‍ത്ത പുറത്തുവന്നത് ഹൗസ് ഓഫ് ലോര്‍ഡിന് നാണക്കേടായിട്ടുണ്ട്. മിക്ക പത്രങ്ങളിലും വലിയ തലക്കെട്ടോടുകൂടിയായിരുന്നു വാര്‍ത്തകള്‍. മയക്കുമരുന്ന് ഉപയോഗിച്ചതായി വ്യക്തമായതോടെ ഇദ്ദേഹത്തിനെതിരെ നിയമ നടപടി ഉണ്ടാകുമെന്ന് ഉറപ്പാണ്.












Click it and Unblock the Notifications