കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാൽവിരലിൽ പുകച്ചിലും നിറം മാറ്റവും: ത്വക്ക് രോഗ വിദഗ്ധരുടെ മുന്നറിയിപ്പ്, ഇറ്റലിയിലും യുഎസിലും..

Google Oneindia Malayalam News

വാഷിംഗ്ടൺ: കൊറോണ വൈറസ് ബാധിക്കുന്ന കുട്ടികളിൽ പുതിയ ലക്ഷണങ്ങളെന്ന കണ്ടെത്തലുമായി അമേരിക്കയിലേയും യൂറോപ്പിലേയും ത്വക്ക് രോഗ വിദഗ്ധർ. കാലിലും വിരലറ്റത്തും പുകച്ചിലും നിറംമാറ്റവും ഉണ്ടാകുമെന്നാണ് ഇറ്റലിയിൽ നിന്നുള്ള ത്വക്ക് രോഗ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. കുട്ടികളിലും ചെറുപ്പക്കാരിലുമാണ് ഇത് പ്രകടമാകുക. രോഗം ബാധിച്ചവരുടെ അവയവത്തിന്റെ നിറം മാറുന്നതായും വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്.

മുന്‍എംപിയായ ബിജെപി നേതാവ് കോണ്‍ഗ്രസിലേക്ക്; ഉപതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കും, വിമതനെ പൂട്ടുംമുന്‍എംപിയായ ബിജെപി നേതാവ് കോണ്‍ഗ്രസിലേക്ക്; ഉപതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കും, വിമതനെ പൂട്ടും

കുട്ടികളിൽ ഈ രോഗലക്ഷണങ്ങൾ

കുട്ടികളിൽ ഈ രോഗലക്ഷണങ്ങൾ

സാധാരണ ഗതിയിൽ ധ്രുവപ്രദേശത്തോ അതിശക്തമായ തണുപ്പുള്ള പ്രദേശങ്ങളിലോ താമിക്കുന്നവരിൽ മാത്രം കാണപ്പെടുന്ന അവസ്ഥയാണിത്. ഇവിടങ്ങളിൽ കാൽവിരലുകളിലെ രക്തക്കുഴലുകൾക്ക് വീങ്ങുകയും കാൽവിരലിന്റെ അറ്റത്ത് പുകച്ചിൽ അനുഭവപ്പെടുകയുമാണ് ചെയ്യുക. പിന്നീട് ഇത് ഗുരുതര രോഗാവസ്ഥയിലേക്ക് മാറുകയും ചെയ്യും. കോവിഡ് ടോസ് എന്നാണ് ത്വക്ക് രോഗവിദഗ്ധർ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇറ്റലിയിൽ ഏറ്റവുമധികം കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുള്ള പ്രദേശങ്ങളിലാണ് ഈ പ്രവണത വ്യാപകമായി കണ്ടുവരുന്നത്. ഇപ്പോൾ അമേരിക്കയിലെ ബോസ്റ്റൺ പോലെ വൈറസ് ബാധ അധികം റിപ്പോർട്ട് ചെയ്തിട്ടുള്ള പ്രദേശങ്ങളിലും വ്യാപകമായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

കുട്ടികളിൽ കൊറോണ വൈറസ് പരിശോധന

കുട്ടികളിൽ കൊറോണ വൈറസ് പരിശോധന


കാലിലും വിരലറ്റത്തും പുകച്ചിലും നിറംമാറ്റവുമായി ഡോക്ടറെ കാണാനെത്തുന്ന കുട്ടികളിൽ ഇപ്പോൾ കൊറോണ വൈറസ് പരിശോധന നടത്തിവരികയാണ് അമേരിക്കയിലെ അക്കാദമി ഓഫ് ഡെർമറ്റോളജിയിലെ ഡോക്ടർമാർ. എന്നാൽ ഇറ്റലിയിൽ ഇത്തരം ലക്ഷണങ്ങളുള്ള കുട്ടികളിൽ ശക്തമായ പനി, ജലദോഷം, ചുമ എന്നീ കൊറോണ വൈറസ് ലക്ഷണങ്ങൾ പ്രകടമാകുന്നില്ലെന്നും ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. ഈ രോഗലക്ഷണങ്ങളും കൊറോണ വൈറസും തമ്മിലുള്ള ബന്ധം വ്യാപകമായി ത്വക്ക് രോഗ വിദഗ്ധർക്കിടയിലും സോഷ്യൽ മീഡിയയിലും ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഈ അസാധാരണ ലക്ഷണം ചർച്ചയായത് ഡോക്ടർമാർക്കിടയിലും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

രോഗലക്ഷണങ്ങളില്ലാത്തവർ ഭീഷണി

രോഗലക്ഷണങ്ങളില്ലാത്തവർ ഭീഷണി


രോഗലക്ഷണങ്ങളൊന്നുമില്ലാത്തവരിലും കൊറോണ വൈറസ് സ്ഥിരീകരിക്കുന്നതായി തിരിച്ചറിഞ്ഞതോടെയാണ് കൊറോണ വൈറസ് അത്യധികം ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നത്. ഇത് കൂടുതൽ പേരിലേക്ക് രോഗം വ്യാപിക്കുന്നത് തടയാനുള്ള സാധ്യതകൾ ഇല്ലാതാക്കുന്നതിലേക്ക് നയിക്കും. പഴയ സാഹചര്യത്തിൽ രോഗലക്ഷണങ്ങൾ വെച്ച് കൊറോണ വൈറസ് രോഗികളെ തിരിച്ചറിയാൻ കഴിയുമായിരുന്നുവെങ്കിൽ പുതിയ സാഹചര്യത്തിൽ രോഗലക്ഷണങ്ങളില്ലാതെ വൈറസ് ബാധയേറ്റവരെ കണ്ടെത്തുക പ്രയാസമാണ്. ഇതാണ് ആരോഗ്യ പ്രവർത്തകർക്കിടയിൽ ഏറെ വെല്ലുവിളിയുയർത്തുന്നത്. ഇതോടെയാണ് പല രാജ്യങ്ങളും തങ്ങളും കൊറോണ വൈറസ് മരണസംഖ്യയിൽ മാറ്റം വരുത്താൻ പ്രേരിപ്പിച്ചിട്ടുള്ളത്.

രുചിയും ഗന്ധവും നഷ്ടമാകും

രുചിയും ഗന്ധവും നഷ്ടമാകും


രോഗലക്ഷണങ്ങളില്ലാത്തവർ യഥാർത്ഥത്തിൽ രോഗലക്ഷണങ്ങളില്ലാത്തവർ ആയിരിക്കില്ല. പെട്ടെന്ന് ഗന്ധം, രുചി എന്നിവയിൽ ഏതെങ്കിലും ഒന്ന് ഇവർക്ക് നഷ്ടമായേക്കാം. തുടക്കത്തിൽ ചിലരിൽ പിങ്ക് ഐ എന്ന പ്രതിഭാസവും ഉണ്ടായേക്കും. നിലവിൽ കൊറോണ രോഗികളിൽ ശക്തമായ പനി, വരണ്ട ചുമ, ജലദോഷം, ക്ഷീണം, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണുള്ളത്. തൊണ്ടയിലെ അസ്വസ്ഥതയും രോഗികളിൾ പ്രകടമാകും. പനിയാണ് എല്ലാ രോഗികളിലും പൊതുവായി കാണുന്നത്. മനുഷ്യരിൽ ഏറെക്കാലത്തേക്ക് വൈറസ് നിൽക്കുമെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ്. മാസങ്ങളോവും വർഷങ്ങളും വൈറസ് ബാധ നിലനിൽക്കും.

English summary
Dermatologists hints new symptoms of Coronavirus in kids
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X