ഡെവിള്‍ കോമറ്റ് ഭൂമിയിലേക്ക് വരുന്നു, നാലാം തവണയും വിസ്ഫോടനം; ഇക്കാര്യങ്ങള്‍ സംഭവിക്കാം
വാഷിംഗ്ടണ്‍: ഡെവിള്‍ കോമറ്റ് ഈയൊരു പേരാണ് ഇപ്പോള്‍ ശാസ്ത്രലോകത്ത് വലിയ ചര്‍ച്ചായിരിക്കുന്നത്. വീണ്ടുമൊരിക്കല്‍ കൂടി ഈ അഗ്നിപര്‍വത ഉല്‍ക്കയില്‍ വിസ്ഫോടനം നടന്നിരിക്കുകയാണ്. ക്രയോവോള്‍ക്കാനിക് കോമറ്റ് ആയിട്ടാണ് ഇത് അറിയപ്പെടുന്നത്. പക്ഷേ വലിപ്പ് എവറസ്റ്റ് കൊടുമുടിയേക്കാള്‍ വരും. ഇവ ഭൂമിയിലേക്ക് പതിയെ നീങ്ങി കൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍ നേരത്തെ കണ്ടെത്തിയിരുന്നു.
അതാണ് ആശങ്കപ്പെടുത്താനുള്ള കാരണം. വേഗമെന്ന് പറഞ്ഞാല്‍ ബഹിരാകാശ മേഖലയില്‍ അതിവേഗം തന്നെയാണ്. എന്നാല്‍ ഇവ ഭൂമിയിലേക്ക് എത്താന്‍ സമയമെടുത്തേക്കും. ഭൂമിയിലേക്കുള്ള വരവിനിടെയാണ് ഈ ഉല്‍ക്കയില്‍ നാലാം തവണ വിസ്ഫോടനം ഉണ്ടായിരിക്കുന്നത്. ഈ ഉല്‍ക്കയില്‍ അഗ്നിപര്‍വതം മുകളിലായി ഉണ്ട്. ഇവ സജീവമാണ്. തുടര്‍ച്ചയായ സ്ഫോടനങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നുണ്ട്.

ഇതേ തുടര്‍ന്ന് ഇവയ്ക്ക് മുകളിലായി നേരത്തെ കൊമ്പ് മുളച്ചിരുന്നു. ഇപ്പോള്‍ രാക്ഷസ രൂപത്തിലാണ് ഈ ഉല്ക്കാശിലയുള്ളത്. ചെകുത്താന്റെ കൊമ്പുകള്‍ എന്നാണ് ഇതിന്റെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. നേരത്തെ നടന്ന വിസ്ഫോടനാണ് ഈ കൊമ്പുകള്‍ സൃഷ്ടിച്ചതെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ഇത്തവണ ഈ ഉല്‍ക്കയുടെ ഡാര്‍ക്ക് ലെയിനില്‍ വിസ്ഫോടനത്തിന്റെ സൂചനകളൊന്നും കണ്ടിരുന്നു.
കോമറ്റിന്റെ സുപ്രധാന മേഖലയില്‍ കാണപ്പെടുന്ന ഒരു തരം മേഘപടലങ്ങളാണിത്. 12പി/ പോണ്‍സ്-ബ്രൂക്സ് എന്നും ഈ ഉല്‍ക്ക അറിയപ്പെടുന്നുണ്ട്.നാലാം തവണയുണ്ടായ ഈ വിസ്ഫോടനമാണ് ഏറ്റവും വലുതെന്ന് എര്ത് ഡോട്ട് കോമിലെ വിദഗ്ധര്‍ പറയുന്നു. ഈ ഉല്‍ക്ക സ്ഫോടനത്തെ തുടര്‍ന്ന് കൂടുതല്‍ ജ്വലിക്കാന്‍ തുടങ്ങിയെന്നാണ് ഡെയ്ലി മെയ്ല് റിപ്പോര്‍ട്ട് ചെയ്യുന്നത്. സാധാരണത്തേക്കാള്‍ നൂറ് മടങ്ങാണ് ഇവ പ്രകാശിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭൂമിയില്‍ നിന്ന് 600 മില്യണ്‍ പ്രകാശ വര്‍ഷം അകലെ മാത്രമാണ് ഈ ഉല്‍ക്കാ ശിലയുള്ളത്. കോള്‍ട്ട് വോള്‍ക്കാനോ എന്നാണ് ഇതിനെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. അതായത് തണുത്തുറഞ്ഞ അഗ്നിപര്‍വതത്തിന് സമാനമാണ് ഈ ഉല്‍ക്കയ്ക്ക് മുകളിലുള്ള ഭാഗം. ഇതില്‍ വ്യാസം ഏകദേശം 18 മൈലുകളോളം വരും. എന്തുകൊണ്ട് ഇവയെ കോള്‍ഡ് വോള്‍ക്കാനോ എന്ന് വിളിക്കുന്നുവെന്നും അധികൃതര്‍ വിശദീകരിച്ചിട്ടുണ്ട്.
ഇവ വിസ്ഫോടനം നടത്തുമ്പോള്‍ ഐസും ഗ്യാസുമാണ് പുറന്തള്ളുന്നത്. രണ്ടാഴ്ച്ച മുമ്പാണ് ഇവയില്‍ മൂന്നാമത്തെ വിസ്ഫോടനം ഉണ്ടായത്. കൂടുതലായി ഇവയില്‍ ഇനിയും വിസ്ഫോടനങ്ങള്‍ ഉണ്ടാവുമെന്നാണ് എലിയറ്റ് ഹെര്‍മാന്‍ പറയുന്നു. ജൂലായിക്ക് ശേഷമാണ് ഈ നാല് വിസ്ഫോടനങ്ങളും ഉണ്ടായിരിക്കുന്നത്. 2024 ജൂണിലാണ് ഇവ ഭൂമിക്ക് അടുത്തേക്ക് എത്തുക. എന്നാല്‍ നിലവില്‍ ഇവ ഭൂമിക്ക് ഭീഷണിയല്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇവ സുരക്ഷിതമായി ഭൂമിയെ കടന്നുപോകും. നിരവധി ദശാബ്ദങ്ങള്‍ കഴിഞ്ഞ് 2095ല്‍ മാത്രമേ ഇവ ഭൂമിയിലേക്ക് തിരിച്ചെത്തൂ.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications