കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദർഗയിൽ പ്രാർത്ഥനയ്ക്ക് എത്തിയ 20പേരെ കുത്തിക്കൊന്നു!!! കൊല നടത്തിയത് ദർഗ സൂക്ഷിപ്പുകാരൻ

ദര്‍ഗ സൂക്ഷിപ്പൂകാരനും അയാളുടെ 2 സുഹൃത്തുക്കളുമാണ് ആക്രമണം നടത്തിയത്.

  • By മരിയ
Google Oneindia Malayalam News

ഇസ്ലാമാബാദ്: സൂഫി ദര്‍ഗ സൂക്ഷിപ്പുകാരനും സുഹൃത്തുക്കളും നടത്തിയ ആക്രമണത്തില്‍ ഇരുപത് പേര്‍ കുത്തേറ്റു മരിച്ചു. കൊല്ലപ്പെട്ടവരില്‍ നാല് പേര്‍ സ്ത്രീകളാണ്. പഞ്ചാബ് പ്രവിശ്യയിലുള്ള മുഹമ്മദലി ദര്‍ഗയിലാണ് ആക്രമണം ഉണ്ടായത്.

Murder

ദര്‍ഗ സൂക്ഷിപ്പൂകാരനും അയാളുടെ 2 സുഹൃത്തുക്കളുമാണ് ആക്രമണം നടത്തിയത്. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിയ്ക്കുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രാര്‍ത്ഥനയ്ക്ക് എത്തിയവരെ പ്രത്യേക ദ്രാവകം നല്‍കി മയക്കിയ ശേഷം കുത്തിക്കൊല്ലുകയായിരുന്നെന്ന് സീനിയര്‍ പോലീസ് ഓഫീസര്‍ മുഹമ്മദ് ബിലാല്‍ പറഞ്ഞു. ദര്‍ഗ സൂക്ഷിപ്പുകാരനായ അബ്ദുള്‍ വാഹിദ് പോലീസ് കസ്റ്റഡിയില്‍ ആണ്. ഷിയാ വിഭാഗത്തിന് ഇടയില്‍ പ്രചാരത്തിലുള്ള ദേഹം മുറിവേല്‍പ്പിച്ച് പ്രാര്‍ത്ഥന നടത്താനാണോ ഇവര്‍ ശ്രമിച്ചത് എന്നും സംശയം ഉണ്ട്.

English summary
The shrine custodian in a village near the city of Sargodha was among those arrested for killing worshippers after intoxicating them late on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X