കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയെ പിടിച്ചുകെട്ടാന്‍ അത്ഭുത മരുന്ന്; ഡെക്‌സാമെതസോണ്‍ ഫലം കണ്ടുവെന്ന് ഗവേഷകര്‍

  • By Desk
Google Oneindia Malayalam News

ലണ്ടന്‍: കൊറോണക്കെതിരായ ഗവേഷണത്തില്‍ വഴിത്തിരിവ്. സാധാരണ വിപണിയില്‍ ലഭിക്കുന്ന ഡെക്‌സാമെത്തസോണ്‍ എന്ന മരുന്ന് കൊറോണയെ പ്രതിരോധിക്കുന്നതില്‍ ഏറെ ഗുണം ചെയ്യുന്നുവെന്ന് ബ്രിട്ടീഷ് ഗവേഷകര്‍ പറയുന്നു. വളരെ കുറഞ്ഞ അളവില്‍ ഈ മരുന്ന് നല്‍കിയതിലൂടെ ഒട്ടേറെ പേരെ മരണത്തില്‍ നിന്ന് രക്ഷിക്കാനായെന്നും ഗവേഷകര്‍ പറഞ്ഞു. ചെലവ് കുറഞ്ഞതും വളരെ അധികം ലഭ്യവുമായ മരുന്നാണിത്. വിശദാംശങ്ങള്‍ ഇങ്ങനെ...

Recommended Video

cmsvideo
Dexamethasone proves first life-saving drug for Coronavirus Patients | Oneindia Malayalam
ഗുരുതരമായി ബാധിച്ചവര്‍ക്കും

ഗുരുതരമായി ബാധിച്ചവര്‍ക്കും

ഗുരുതരമായ തരത്തില്‍ കൊറോണ രോഗം ബാധിച്ചവര്‍ക്ക് പോലും ആശ്വാസം ലഭിച്ചത് ഈ മരുന്ന് ഉപയോഗിച്ചാണ്. കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ വഴിത്തിരിവാണിതെന്നും ബ്രിട്ടീഷ് ഗവേഷകര്‍ പറഞ്ഞു.

ഇതുവരെ സാധിച്ചില്ല

ഇതുവരെ സാധിച്ചില്ല

ഇതുവരെ കൊറോണയെ നേരിടാന്‍ മരുന്ന് കണ്ടെത്തിയിട്ടില്ല. പല മരുന്നുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നുണ്ട്. ഇതിലൊന്നാണ് ഡെക്‌സാമെതസോണ്‍. ഈ മരുന്ന് ഒട്ടേറെ രോഗികള്‍ക്ക് ആശ്വാസം നല്‍കുന്നുവെന്നാണ് പുതിയ വിവരം.

വെന്റിലേറ്ററിലായിരുന്നവരും

വെന്റിലേറ്ററിലായിരുന്നവരും

വെന്റിലേറ്ററിലായിരുന്ന മൂന്നില്‍ ഒന്ന് രോഗികളെയും ഡെക്‌സാമെതസോണിന്റെ ഉപയോഗം മൂലം രക്ഷിക്കാനായി എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ബ്രിട്ടനില്‍ കൊറോണ രോഗം വ്യാപിക്കാന്‍ തുടങ്ങിയ വേളയില്‍ തന്നെ ഡെക്‌സാമെതസോണ്‍ രോഗികള്‍ക്ക് നല്‍കിയിരുന്നെങ്കില്‍ 5000ത്തോളം പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് ഗവേഷകരുടെ വാദിക്കുന്നു.

ഗവേഷണം ഇങ്ങനെ

ഗവേഷണം ഇങ്ങനെ

2104 രോഗികള്‍ക്ക് ഡെക്‌സാമെതസോണ്‍ നല്‍കി. ഈ മരുന്ന് നല്‍കാത്ത 4321 പേരുടെ ചികില്‍സാ ഫലവുമായി താരതമ്യം ചെയ്തു. 28 ദിവസത്തിന് ശേഷമാണ് ഫലം ഒത്തുനോക്കിയത്. ഡെക്‌സാമെതസോണ്‍ ഉപയോഗിച്ച രോഗികള്‍ക്ക് ഏറെ ആശ്വാസം ലഭിച്ചതായി കണ്ടു.

മാര്‍ട്ടിന്‍ ലാന്‍ഡ്രെ പറയുന്നു

മാര്‍ട്ടിന്‍ ലാന്‍ഡ്രെ പറയുന്നു

വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന രോഗികളില്‍ 35 ശതമാനമായും ഓക്‌സിജന്‍ മാത്രം നല്‍കിയിരുന്ന രോഗികളില്‍ 20 ശതമാനമായും മരണനിരക്ക് കുറയ്ക്കാന്‍ സാധിച്ചുവന്നും ഗവേഷകന്‍ ഒക്‌സ്ഫഡ് സര്‍വകലാശാലയിലെ പ്രഫ. മാര്‍ട്ടിന്‍ ലാന്‍ഡ്രെ പറയുന്നു.

ദരിദ്ര രാജ്യങ്ങള്‍ക്ക്

ദരിദ്ര രാജ്യങ്ങള്‍ക്ക്

ദരിദ്ര രാജ്യങ്ങള്‍ക്ക് വലിയ നേട്ടമാകും ഈ കണ്ടെത്തല്‍. മാത്രമല്ല, ഇന്ത്യ പോലുള്ള കൂടുതല്‍ രോഗികളുള്ള രാജ്യങ്ങള്‍ക്കും ഇത് ശുഭപ്രതീക്ഷ നല്‍കും. നേരത്തെ മലേറിയക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ ഉള്‍പ്പെടെ രോഗികള്‍ക്ക് നല്‍കിയിരുന്നു.

എഎപി നീക്കം പൊളിച്ചടുക്കി കോണ്‍ഗ്രസ്; സിദ്ദു കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക്, ദ്വിമുഖ പദ്ധതി സജ്ജംഎഎപി നീക്കം പൊളിച്ചടുക്കി കോണ്‍ഗ്രസ്; സിദ്ദു കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക്, ദ്വിമുഖ പദ്ധതി സജ്ജം

അന്ന് ചൈനയ്ക്ക് കണക്കിന് കൊടുത്തു; വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും വന്നിരിക്കുന്നുഅന്ന് ചൈനയ്ക്ക് കണക്കിന് കൊടുത്തു; വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും വന്നിരിക്കുന്നു

വിഷമമുണ്ട്... അഭിമാനവും... അവന്‍ ജീവന്‍ വെടിഞ്ഞത് രാജ്യത്തിന് വേണ്ടി- മഞ്ജുള പറയുന്നുവിഷമമുണ്ട്... അഭിമാനവും... അവന്‍ ജീവന്‍ വെടിഞ്ഞത് രാജ്യത്തിന് വേണ്ടി- മഞ്ജുള പറയുന്നു

ഒടുവില്‍ ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചു; കൊല്ലപ്പെട്ടത് 20 സൈനികര്‍ഒടുവില്‍ ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചു; കൊല്ലപ്പെട്ടത് 20 സൈനികര്‍

English summary
Dexamethasone proves first life-saving drug for Coronavirus Patients
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X