ഓസ്‌ട്രേലിയന്‍ വിദേശകാര്യ സെക്രട്ടറി, മലയാളിയായ പീറ്റര്‍ വര്‍ഗീസ് സ്ഥാനം ഒഴിയുന്നു
ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയന്‍ വിദേശ-വാണിജ്യകാര്യ വകുപ്പ് സെക്രട്ടറി പീറ്റര്‍ വര്‍ഗീസ് രാജിവയ്ക്കുന്നു. അടുത്ത ജൂലൈയോടെ സര്‍വീസില്‍ നിന്ന് രാജിവയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഓസ്‌ട്രേലിയയില്‍ ഉന്നത സ്ഥാനത്തെത്തുന്ന മലയാളി വേരുകളുള്ള വ്യക്തിയാണ് പീറ്റര്‍ വര്‍ഗീസ്.
ഓസ്‌ട്രേലിയന്‍ പൊതുഭരണ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനങ്ങളിലൊന്നാണ് വിദേശ-വാണിജ്യകാര്യ വകുപ്പ് സെക്രട്ടറി. 2012 ഡിസംബറിലാണ് പീറ്റര്‍ വര്‍ഗീസ് ഈ പദവിയിലേക്ക് നിയമിതനാകുന്നത്. അതിനു മുമ്പ് ഇന്ത്യയിലേക്കുള്ള ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷ്ണര്‍ പദവിയായിരുന്നു പീറ്റര്‍. ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിരുന്നു.

ഇന്ത്യ- ഓസ്‌ട്രേലിയ ആണവക്കരാറിനുള്ള നടപടികള്‍ കൈകൊള്ളുന്നതിന് മുന്‍ പന്തിയിലുണ്ടായിരുന്ന വ്യക്തിയാണ് പീറ്റര്‍ വര്‍ഗീസ്.
മല്ലപ്പള്ളിയിലുള്ള ഞൂറുമുഴിയില്‍ കുടുംബാംഗമാണ് പീറ്റര്‍ വര്‍ഗീസ്. പീറ്റര്‍ ജനിച്ചതും വളര്‍ന്നതും കെനിയയിലായിരുന്നു. 1964ല്‍ പീറ്ററിന്റെ കുടുംബം ഓസ്‌ട്രേലിയയിലേക്ക് കുടിയേറി.
യൂണിവേഴ്‌സിറ്റി ഓഫ് ക്വീന്‍സ്ലാന്റിലെ ചാന്‍സലര്‍ സ്ഥാനം ഏറ്റെടുക്കുന്നതിനാണ് പീറ്റര്‍, സെക്രട്ടറി പദം ഒഴിയുന്നത്. മാസങ്ങളായി തനിക്കുവേണ്ടി ആ സ്ഥാനം ഒഴിച്ചിട്ടിരിക്കുന്നതുകൊണ്ടാണ് രാജി വയ്ക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ചൈനയിലേക്കുള്ള ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷ്ണര്‍ ആയ ഫ്രാന്‍സിസ് ആഡംസണ്‍ ആണ് അടുത്ത വിദേശ-വാണിജ്യകാര്യ വകുപ്പ് സെക്രട്ടറിയായി ചുമതല ഏല്‍ക്കുക.












Click it and Unblock the Notifications