കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികള്‍ക്ക് എനെര്‍ജി ഡ്രിങ്ക്സ് വിറ്റാല്‍ ഒരു ലക്ഷം ദിര്‍ഹം പിഴ

  • By Meera Balan
Google Oneindia Malayalam News

ദുബായ്: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് എനെര്‍ജി ഡ്രിങ്ക്‌സ് വില്‍ക്കുന്ന ആളുകളില്‍ നിന്ന് ഒരു ലക്ഷം ദിര്‍ഹം പിഴ ഈടാക്കുമെന്ന് യുഎഇ അധികൃതര്‍. 18 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് എനെര്‍ജി ഡ്രിങ്ക്‌സ് വില്‍ക്കുന്നത് തടയുന്നതിന് വേണ്ടിയാണ് കര്‍ശന പിഴ ഈടാക്കുന്നത്.

18 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് എനെര്‍ജി പാനീയങ്ങള്‍ വില്‍ക്കുന്നത് യുഎഇ നിരോധിച്ചിരിയ്ക്കുകയാണ്. ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ പ്രഖ്യാപിയ്ക്കുകയും ചെയ്തു. സാമ്പത്തികകാര്യ വകുപ്പിലെ ഉപഭോക്തൃ സംരക്ഷണ സമിതി മേധാവി ഹാഷിം അല്‍ നുവൈമിയാണ് ഉയര്‍ന്ന പിഴ ഈടാക്കുന്ന വിവരം അറിയിച്ചത്.

Energy Drink

പാനീയങ്ങള്‍ വില്‍ക്കുന്ന കടകളില്‍ അടിയ്ക്കടി റെയ്ഡ് നടത്തുമെന്നും കുട്ടികള്‍ക്ക് എനെര്‍ജി പാനീയങ്ങള്‍ വിറ്റാല്‍ അത്തരം കടയുടമകളില്‍ നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കുമെന്നും നുവൈമി അറിയിച്ചു. അമിതമായ അളവില്‍ എനെര്‍ജി ഡ്രിങ്ക്‌സ് ഉപയോഗിയ്ക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും കുട്ടികളില്‍ ഇത് ഏറെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും നുവൈമി പറഞ്ഞു.

English summary
Dh100,000 fine for sale of energy drinks to minors in UAE.Reports show heavy consumption of energy drinks poses a threat to human health, mainly to minors.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X