കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ ഗ്രാമത്തിലെ സുന്ദരികളെ നോക്കിയാലോ മിണ്ടിയാലോ യുവാക്കള്‍ക്ക് ചില 'അവയവങ്ങള്‍' നഷ്ടമാകും

  • By ജാനകി
Google Oneindia Malayalam News

അമന്‍: നല്ല സുന്ദരികളായ പെണ്‍കുട്ടികളെ കണ്ടാല്‍ ഒന്ന് കമന്റടിയ്ക്കാതെയെങ്കിലും പോകാന്‍ ചില യുവാക്കള്‍ക്ക് കഴിയാറില്ല. അശ്ലീല ചുവയോടെ പെണ്‍കുട്ടികളെ കമന്റടിയ്ക്കുന്നവരും ഉണ്ട്. വാക്കുകള്‍ കൊണ്ട് സ്ത്രീകളെ പീഡിപ്പിയ്ക്കുന്ന ഇത്തരക്കാര്‍ ഒന്ന് കരുതി ഇരുന്നോളൂ. വായില്‍ നാക്ക് ഉണ്ടെന്ന് കരുതി എന്തും പറയാന്‍ നിങ്ങള്‍ക്ക് കഴിയില്ല. പറഞ്ഞാല്‍ നാവ് വെട്ടിയെടുക്കും.

ജോര്‍ദാനിലെ ഒരു ഗോത്രവിഭാഗമാണ് തങ്ങളുടെ ഗോത്രത്തിലെ പെണ്‍കുട്ടികളെ കമന്റടിയ്്ക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നത്. ശിക്ഷ എന്ന് വെറുതെ പറഞ്ഞാല്‍ പോര. കമന്റടിയ്ക്കുന്ന പയ്യന്‍സിന് ഇനി മറ്റൊരു പെണ്ണിനെ കമന്റടിയ്ക്കാന്‍ നാവ് കാണില്ല.

പറയുക മാത്രമല്ല അത് ചെയ്യുന്നവര്‍ കൂടിയാണ് ബെഡോയിന്‍ അറബ് ഗോത്രവിഭാഗക്കാര്‍. ഈ ഗോത്രത്തിലെ പെണ്‍കുട്ടികള്‍ അതീവ സുന്ദരികളാണെന്നതാണ് മറ്റൊരു കാര്യം. ഇവരെ കമന്റടിയ്ക്കുന്നവരില്‍ വിദേശികളും ഉണ്ട്. ഇതാ കമന്റടിയുടെ ചിരിയുണര്‍ത്തുന്ന ഒരു കഥ...

 മുന്നറിയിപ്പ്

മുന്നറിയിപ്പ്

ജോര്‍ദാനിലേയ്ക്ക് പോകുന്ന യുവാക്കള്‍ക്ക് ഒരു മുന്നറിയിപ്പ്. ബെഡോയിന്‍ സുന്ദരികളെ നിങ്ങള്‍ക്കിടിവിടെ കാണാം കമന്റടിച്ചാല്‍...സന്തോഷ് പണ്ഡിറ്റ് പറയുന്നത് പോലെ പണി പാളും....

യുവാവ്

യുവാവ്

അഖാബ പട്ടണത്തില്‍ പെണ്‍കുട്ടിയെ കമന്റടിച്ച സ്വദേശിയായ യുവാവിന്റെ നാവ് മുറിയ്ക്കാനാണ് ഗോത്ര വിഭാഗം ഉത്തരവിട്ടത്

പിഴ

പിഴ

നാവ് മുറിയ്ക്കാതിരിയ്ക്കണമെങ്കില്‍ 40,000 ജോര്‍ദാനിയന്‍ ദിനാര്‍ പിഴ അടയ്ക്കണം

അവസാന നിമിഷം

അവസാന നിമിഷം

ശിക്ഷ നടപ്പാക്കാന്‍ മിനിട്ടുകള്‍ ശേഷിയ്‌ക്കെയാണ് യുവാവിന്റെ കുടുംബത്തിന് പണം മുഴുവന്‍ നല്‍കാന്‍ കഴിഞ്ഞത്

തീര്‍ന്നില്ല

തീര്‍ന്നില്ല

ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയെങ്കിലും യുവാവിന്റെ കാര്‍ ഗോത്രവിഭാഗം പിടിച്ചെടുത്തു. ഈ കാറും പിഴ പണവും പെണ്‍കുട്ടിയ്ക്ക് നല്‍കി.

പറഞ്ഞേക്കാം...

പറഞ്ഞേക്കാം...

അപ്പോള്‍ ജോര്‍ദ്ദാനില്‍ പോകുന്നവരോട്...കാഴ്ചകളൊക്കെ ആസ്വദിച്ചോളൂ പക്ഷേ കമന്റടിച്ചാല്‍ നാവ് പോകുമേ....

English summary
Visitors to Jordan must take extra care when they see a pretty girl as they could lose their tongue if they harass her, even verbally.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X