അള്ളാഹു അക്ബര്‍ മുഴക്കി ആക്രമണം, ഇസ്ലാമിക് തീവ്രവാദികളെ പോലീസ് വധിച്ചു
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട ഇസ്ലാമിക് തീവ്രവാദികളെ പോലീസ് വധിച്ചു. രണ്ട് ഭീകരര്‍ അറസ്റ്റിലായി. അക്രമികള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ കല്യാണ്‍പൂരിലെ ജഹാസ് കെട്ടിടത്തില്‍ സ്‌പെഷ്യല്‍ പോലീസ് യൂണിറ്റ് ആരംഭിച്ച റെയ്ഡിനിടെയായിരുന്നു സംഭവം.
ജമാഅത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് തീവ്രവാദികളാണ് ആക്രമണം നടത്താന്‍ പദ്ധതിയിട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു. അള്ളാഹു അക്ബര്‍ മുഴക്കി ആക്രമണത്തിനൊരുങ്ങിയ ആക്രമണകാരികളെ രണ്ട് മണിക്കൂര്‍ നീണ്ടുനിന്നപോരാട്ടത്തിനൊടുവിലാണ് പോലീസ് വധിച്ചത്. സമീപത്തെ കെട്ടിടത്തില്‍ നിന്ന് സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും കണ്ടെടുത്ത പോലീസ് കെട്ടിടം പോലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൂടുതല്‍ ആക്രമണകാരികളെ പിടികൂടുന്നതിനായി സ്റ്റോം 26 എന്ന പേരില്‍ ഓപ്പറേഷന്‍ ആരംഭിച്ചിട്ടുണ്ട്.

കറുപ്പ് വസ്ത്രധാരികളായ ആക്രമണകാരികള്‍ അള്ളാഹു അക്ബര്‍ മുഴക്കിയിരുന്നതായും ഇസ്ലാമിസ്റ്റ് തീവ്രവാദികളാണെന്നും ധാക്ക അഡീഷണല്‍ പോലീസ് കമ്മീഷണര്‍ ഷെയ്ക്ക് മറൂഹ് ഹസ്സന്‍ വ്യക്തമാക്കി. ധാക്കയിലെ ഹോളി ആര്‍ട്ടിസന്‍ റസ്‌റ്റോറന്റിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇസ്ലാമിസ്റ്റ് തീവ്രവാദികള്‍ക്കെതിരെയുള്ള നിലപാട് കടുപ്പിച്ച ബംഗ്ലാദേശ് തീവ്രവാദസംഘടനകളെയും കര്‍ശനമായി നിരീക്ഷിച്ചുവരികയാണ്. ഇതിനിടയിലാണ് ആക്രമണം നടത്താനുള്ള പദ്ധതി പോലീസ് പൊളിച്ചത്.


Click it and Unblock the Notifications