കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവര്‍ അല്ലാഹു അക്ബര്‍ മുഴക്കി, ചോരപ്പുഴയൊഴുക്കി; ധാക്ക ഭീകരാക്രമണത്തിന് അന്ത്യമായി

  • By Sandra
Google Oneindia Malayalam News

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ റസ്‌റ്റോറന്റിലുണ്ടായ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടെന്ന് ധാക്ക പോലീസ്. കൊല്ലപ്പെട്ടവരില്‍ അധികം പേരും വിദേശികളാണെന്ന് അറിയിച്ച പോലീസ് മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമാക്കി. ഇതോടെ ബംഗ്ലാദേശിനെ ഭീതിയിലാഴ്ത്തിയ ഭീകരാക്രമണത്തിന് അന്ത്യമായി. റസ്റ്റോറന്റിലുണ്ടായ ആക്രമണത്തെ തുടര്‍ന്ന് പത്ത് മണിക്കൂറിന് ശേഷമാണ് വിദേശികളുള്‍പ്പെടെയുള്ള 13 ബന്ദികളെ മോചിപ്പിച്ചത്. 20 വിദേശികളുള്‍പ്പെടെ 35 പേരെയാണ് ആക്രമണകാരികള്‍ ബന്ദികളാക്കിയിരുന്നത്. അഞ്ച് ഭീകരരെ സൈനിക നീക്കത്തിനൊടുവില്‍ വധിച്ചുവെന്ന് ലഫ്റ്റനന്റ് കേണല്‍ തുഹിന്‍ മുഹമ്മദ് മസൂദ് അറിയിച്ചു.

വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ അള്ളാഹു അക്ബര്‍ മുഴക്കി ആര്‍ട്ടിസന്‍ റസ്റ്റോറന്റിലേക്ക് ഇരച്ചുകയറിയ ആക്രമണകാരികള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. ആയുധധാരികളായ ഒമ്പതംഗ സംഘമാണ് ഇരുപത് വിദേശികളുള്‍പ്പെടെ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇറ്റാലിയില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുണ്ട്. ബന്ദികളാക്കപ്പെട്ടവരില്‍ ബംഗ്ലാദേശിലെ ഇറ്റാലിയന്‍ അംബാസഡര്‍ മരിയോ പാര്‍മറും ഉള്‍പ്പെടുന്നുണ്ട്.

dhaka

24 പേരെ വധിച്ചുവെന്ന് അവകാശപ്പെടുന്ന ഐസിസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഐസിസുമായി ബന്ധമുള്ള വാര്‍ത്താ ഏജന്‍സി അമഖാണ് ഇത് ട്വീറ്റ് ചെയ്തിട്ടുള്ളത്. എന്നാല്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടുവെന്നും നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ച ബംഗ്ലാദേശ് ഐസിസിന്റെ അവകാശവാദങ്ങളോട് പ്രതികരിച്ചിട്ടില്ല.

ഭീകരര്‍ ബന്ദികളാക്കിയവരില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം ഇതിനകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്. വിവിധ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയിലാണ് റസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. വിദേശികളും നയതന്ത്രപ്രതിനിധികളും സമ്പന്നരും ഉള്‍പ്പെടെയുള്ളവര്‍ എത്തുന്ന റസ്‌റ്റോറന്റാണ് ആര്‍ട്ടിസാന്‍.

ഐസിസ് ഭീകരാക്രമണത്തില്‍ നിന്ന് ഹൃത്വിക് റോഷനും മക്കളും രക്ഷപ്പെട്ടു, രക്ഷപ്പെടല്‍ ഇങ്ങനെ.ഐസിസ് ഭീകരാക്രമണത്തില്‍ നിന്ന് ഹൃത്വിക് റോഷനും മക്കളും രക്ഷപ്പെട്ടു, രക്ഷപ്പെടല്‍ ഇങ്ങനെ.

English summary
ISIS took responsibility of the Dhaka restaurant attack, 14 of hostages rescued by force.And the operation is continued in resturant. tag:
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X