കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1000 വര്‍ഷം ഗ്യാരന്റിയുമായി ഒരു കോടി രൂപ വിലയുള്ള ബാഗ്

  • By Gokul
Google Oneindia Malayalam News

ലണ്ടന്‍: ബാഗ് നിര്‍മാണത്തില്‍ ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം പിടിച്ച ബ്രിട്ടീഷ് ഡിസൈനര്‍ ക്രിസ്റ്റഫര്‍ ഷെല്ലീസ് വീണ്ടും വാര്‍ത്തകളില്‍ സ്ഥാനം നേടുകയാണ്. ഇത്തവണയും അത്ഭുതപ്പെടുത്തുന്ന ബാഗുമായാണ് ക്രിസ്റ്റഫറിന്റെ വരവ്. ഏകദേശം ഒരു കോടി രൂപ വിലയുള്ള സ്ത്രീകളുടെ ഹാന്‍ഡ് ബാഗാണ് ക്രിസ്റ്റഫര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഒരു കോടി രൂപയുണ്ടെന്ന് വച്ച് വലിയ ബാഗാണെന്നു ധരിച്ചവര്‍ക്ക് തെറ്റി. വെറും ഒരു ഐ ഫോണ്‍ വെക്കാവുന്ന സൗകര്യം മാത്രമേ ബാഗിനുള്ളൂ. കോടീശ്വരന്‍മാരുടെ ഭാര്യമാര്‍ക്ക് പാര്‍ട്ടികളിലും മറ്റും കൊണ്ടുനടക്കാമെന്നല്ലാതെ മറ്റു ഉപയോഗങ്ങളൊന്നും ബാഗിനില്ല. 7 ഇഞ്ച് നീളവും 5 ഇഞ്ച് വീതിയും ഉള്ള ബാഗിന് അരക്കിലോ ഭാരമുണ്ട്.

bag

തന്റെ ഡിസൈനര്‍മാരും സ്വര്‍ണപ്പണിക്കാരും ഏകദേശം 100 മണിക്കൂര്‍ കഠിനപ്രയത്‌നം ചെയ്താണ് ബാഗ് നിര്‍മിച്ചതെന്ന് ക്രിസ്റ്റഫര്‍ പറയുന്നു. 345 വജ്രങ്ങളാണ് സ്വര്‍ണം കൊണ്ട് നിര്‍മിച്ച ബാഗിനായി ഉപയോഗിച്ചത്. അതുകൊണ്ടുതന്നെയാണ് ബാഗിന് ഇത്രയും കൂടിയ വിലയും. ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ഗേറ്റുകള്‍ കണ്ടപ്പോഴാണ് ബാഗിന്റെ ആശയം മനസിലുദിച്ചതെന്ന് ഡിസൈനര്‍ വ്യക്തമാക്കി.

1000 കോടി വര്‍ഷം കഴിഞ്ഞാലും ബാഗിന് ഒന്നും സംഭവിക്കില്ലെന്നാണ് ക്രിസ്റ്റഫര്‍ ഷെല്ലീസ് പറയുന്നത്. വാങ്ങുന്നവര്‍ക്ക് വലിയൊരു നിധി ശേഖരമായിരിക്കും ബാഗ്. അതേസമയം, വിലപിടിപ്പുള്ളതായതുകൊണ്ടുതന്നെ ബാഗ് സൂക്ഷിക്കുന്നതും കൊണ്ടുനടക്കുന്നതും ഉടമസ്ഥനെ സംബന്ധിച്ചിടത്തോളം പ്രയാസമായിരിക്കും. നേരത്തെ 4,500ല്‍ അധികം ഡയമണ്ട് കൊണ്ട് നിര്‍മിച്ച ക്രിസ്റ്റഫര്‍ ഷെല്ലീസിന്റെ ബാഗ് ഏറ്റവും വിലപിടിപ്പുള്ളതെന്ന പേരില്‍ ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചിരുന്നു.

English summary
1,000-year Guarantee Diamond-studded Handbag Costs $180,000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X