ഏകാധിപതികള്‍ക്ക് സിനിമ മൂകമല്ലെന്ന് തെളിയിക്കാന്‍ പുതിയ ചാപ്ലിന്‍ വേണം; കാനില്‍ തിളങ്ങി സെലന്‍സ്‌കി
കാൻസ്, ഫ്രാൻസ്: കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിൽ ശ്രദ്ധ നേടി യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. മുൻകൂട്ടി റെക്കോഡ് ചെയ്ത അദ്ദേഹത്തിന്റെ പ്രസം ഗം വൻ കൈയ്യടികളോടെ ആണ് സദസ് വരവേറ്റത്. പ്രസം ഗത്തിൽ റഷ്യയുടെ അധിനിവേശത്തെ സെലെൻസ്‌കി കണക്കറ്റ് വിമർശിച്ചു. നാസി നേതാവ് അഡോൾഫ് ഹിറ്റ്‌ലറെ പരിഹസിച്ച 1940ൽ പുറത്തിറങ്ങിയ ചാർലി ചാപ്ലിൻ ചിത്രം "ദി ഗ്രേറ്റ് ഡിക്റ്റേറ്റർ" ഉൾപ്പെടെ, രണ്ടാം ലോകമഹായുദ്ധസമയത്ത് പുറത്തിറങ്ങിയ സിനിമയുടെ ശക്തിയെക്കുറിച്ച് സെലെൻസ്‌കി പരാമർശിച്ചു.
"ചാപ്ലിന്റെ ഏകാധിപതി യഥാർത്ഥ സ്വേച്ഛാധിപതിയെ നശിപ്പിച്ചില്ല. പക്ഷേ ഈ സിനിമയ്ക്ക് നന്ദി, സിനിമ നിശബ്ദമായില്ല സിനിമ മൂകമല്ലെന്ന് തെളിയിക്കാൻ ഇന്ന് നമുക്ക് ഒരു പുതിയ ചാപ്ലിൻ ആവശ്യമാണ്." റഷ്യൻ പ്രസിഡന്റ് പുടിനെ ലക്ഷ്യം വെച്ച് സെലെൻസ്കി പറഞ്ഞു. "സ്വേച്ഛാധിപതി ഉണ്ടായാലോ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള യുദ്ധമുണ്ടായാലോ, സിനിമ നിശബ്ദമാകുമോ അതോ സംസാരിക്കുമോ? ഇവ നമ്മുടെ ഐക്യത്തെ ആശ്രയിച്ചിരിക്കുന്നു. സിനിമയ്ക്ക് ഈ ഐക്യത്തിന് പുറത്ത് നിലനിൽക്കാൻ കഴിയുമോ?" സെലെൻസ്കി കൂട്ടിച്ചേർത്തു.

കാൻ ഫിലിം ഫെസ്റ്റിവലിന്റെ 75-ാമത് എഡിഷനിലെ പ്രധാന പശ്ചാത്തലം യുദ്ധമാണ്. വ്യവസായ വിപണിയിൽ യുക്രൈനിലെ ചലച്ചിത്ര പ്രവർത്തകർക്കായി ഫിലിം ഫെസ്റ്റിവലിന്റെ ഒരു ദിനം പ്രത്യേകമായി സമർപ്പിക്കുന്നു എന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. കഴിഞ്ഞ മാസം യുക്രൈനിൽ റഷ്യൻ സൈന്യം വധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട ലിത്വാനിയൻ സംവിധായകൻ മാന്താസ് ക്വേദരാവിഷ്യസിന്റെ സംഘർഷത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയായ "മാരിയൂപോളിസ് 2" ഫെസ്റ്റിവലിൽ പ്രത്യേക പ്രദർശനം നടത്തും.
കഴിഞ്ഞ മാസം ലാസ് വെഗാസിൽ നടന്ന ഗ്രാമി അവാർഡ് ദാന ചടങ്ങിലും സെലെൻസ്‌കി സാന്നിധ്യം അറിയിച്ചിരുന്നു. "നമ്മുടെ സംഗീതജ്ഞർ ടക്‌സീഡോകൾക്ക് പകരം ബോഡി കവചം ധരിക്കുന്നു. അവർ ആശുപത്രികളിൽ മുറിവേറ്റവർക്കായി പാടുന്നു." എന്നാണ് അന്ന് സെലെൻസ്‌കി ചടങ്ങിൽ പങ്കെടുക്കാനെത്തിയ ജനക്കൂട്ടത്തോട് പറഞ്ഞത്. അതേ സമയം കാനിലെ ഉദ്ഘാടന ചടങ്ങ് ജൂറിയെ പരിചയപ്പെടുത്തുകയും നടനും സമാധാന പ്രവർത്തകനുമായ ഫോറസ്റ്റ് വിറ്റേക്കറിന് ഓണററി പാം ഡി ഓർ നൽകുകയും ചെയ്തു. "രക്തച്ചൊരിച്ചിൽ, കഷ്ടപ്പാട്, കത്തുന്ന ലോകത്തിന്റെ പീഡനങ്ങൾ. അവ എന്റെ മനസ്സാക്ഷിയെ ഉലയ്ക്കുന്നു," എന്ന് ഫ്രഞ്ച് നടനും ജൂറി പ്രസിഡന്റുമായ വിൻസെന്റ് ലിൻഡൻ ചടങ്ങിൽ തന്റെ പ്രസംഗത്തിൽ പറഞ്ഞു.












Click it and Unblock the Notifications