'2025 നെക്കുറിച്ച് ബാബ വാംഗ നടത്തിയ പ്രവചനം സംഭവിച്ചു'! ഞെട്ടലോടെ സോഷ്യൽ മീഡിയ,മറ്റ് പ്രവചനങ്ങൾ എന്തൊക്കെ?
ബാബ വാംഗയുടെ പ്രവചനങ്ങൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നവയാണ്. ബാബ വാംഗ നടത്തിയ പല പ്രവചനങ്ങളും സംഭവിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. 1996 ൽ ആണ് ബാബ വാംഗ മരിക്കുന്നത്. ഇതിന് മുൻപ് തന്നെ ബാബ വാംഗ പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്. 9/11 ആക്രമണം, ഡയാന രാജകുമാരിയുടെ മരണം തുടങ്ങിയവ ബാബ വാംഗ പ്രവചിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. 2025 ൽ സംഭവിക്കാൻ പോകുമെന്ന് ബാബ വാഗെ പറഞ്ഞ കാര്യങ്ങൾ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.
ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ ബാബ വാംഗയുംടെ പ്രവചനങ്ങൾ സത്യമാണെന്ന് തെളിയിക്കുന്നതാണ് എന്നാണ് ചിലർ പറയുന്നത്. മ്യാൻമറിൽ ഉണ്ടായ ശക്തമായ ഭൂചലനം എടുത്തിക്കാട്ടിയാണ് ഇവർ പറയുന്നത്. മ്യാൻമർ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1,700 ആയി ഉയർന്നു. 2025 ൽ ഭൂകമ്പം ഉണ്ടാകുമെന്ന് ബാബ വാംഗ പ്രവച്ചിരുന്നു എന്നാണ് പറയുന്നത്. മ്യാൻമാറിലെ ഭൂകമ്പത്തോടെ ബാബ വാംഗയുടെ 2025 ലെ പ്രവചനങ്ങളിൽ ഒന്ന് സംഭവിച്ചതായി ചിലർ പറയുന്നു.

ഈ ചർച്ച ഉയർന്നതോടെ 2025 ൽ സംഭവിക്കുമെന്ന് ബാബ വാംഗ പറഞ്ഞ മറ്റ് കാര്യങ്ങൾ എന്താണ് എന്ന് അറിയാനുള്ള അന്വേഷണവും ആരംഭിച്ചു. യൂറോപ്പിൽ ഒരു യുദ്ധമുണ്ടാകുമെന്നാണ് ബാബ വാഗെ പ്രവചിച്ച മറ്റൊരു കാര്യം. ആഗോള സാമ്പത്തിക ദുരന്തം ഉണ്ടാകുമെന്നും , മനുഷ്യരാശിയുടെ തകർച്ച ആരംഭിക്കുമെന്നും ബാബ വാംഗ പ്രവച്ചിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്.
കാൻസറുൾപ്പെടെയുള്ള മാരക രോഗങ്ങളെ ഭേദമാക്കാൻ പാകത്തിന് വൈദ്യശാസ്ത്രം വളരും എന്നും ശാസ്ത്ര മേഖലയിൽ ലോകം നിർണായക നേട്ടമുണ്ടാക്കുമെന്നും ബാബ വാംഗ പറഞ്ഞതായാണ് പറയുന്നത്. അത് പോലെ ഭൂമിക്ക് അപ്പുറമുള്ള ജീവികഗളുമായി സംവിദിക്കാൻ അവസരം ഒരുങ്ങുമെന്നും അന്യഗ്രഹ ജീവികൾ ഉൾപ്പെടെയുള്ളവയുമായി മനുഷ്യൻ ബന്ധം സ്ഥാപിക്കുന്ന കാലമാണ് വരാനിരിക്കുന്നതെന്നും ബാബ വാംഗ പ്രവചിച്ചിട്ടുണ്ടെന്നാണ് പറയുന്നത്.
2033 ൽ ധ്രുനപ്രദേശങ്ങളിലെ മഞ്ഞുപാളികൾ ഉരുകുന്നത് ആഗോള സമുദ്രനിരപ്പിൽ ഗണ്യമായ വർദ്ധനവിന് കാരണമാകുമെന്നാണ് മറ്റൊരു പ്രവചനം. 2076 ൽ ലോകമെമ്പാടുമുള്ള ഒന്നിലധികം രാജ്യങ്ങളിൽ കമ്യൂണിസം വ്യാപിക്കും. 2170 ഓടെ വ്യാപകമായ വരൾച്ചയുണ്ടാകും. ഇത് ഭൂമിയെ സാരമായി ബാധിക്കും. 3005 ൽ ചൊവ്വയുടെ ഒരു നാഗരിക വിഭാഗവുമായി ഭൂമിയിലെ മനുഷ്യർ യുദ്ധത്തിലേർപ്പെടും. 3797 ഓടെ ഭൂമി വാസ യോഗ്യമല്ലതാകും. ഇതോടെ മനുഷ്യർ ഭൂമി വിട്ടുപോകാൻ നിർബന്ധിതരാവും, എന്നീ പ്രവചനകങ്ങളും ബാബ വാംഗെ നടത്തിയിട്ടുണ്ട്.












Click it and Unblock the Notifications