തിരഞ്ഞെടുപ്പിൽ ട്രംപിനെ വീഴ്ത്തിയത് ഇറാൻ? ആക്രമിക്കാനുളള തീരുമാനം തെറ്റ്, ട്രംപിനെ തള്ളി അമേരിക്ക
അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റു വാങ്ങിയിരിക്കുകയാണ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി. യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തു.
വര്‍ഷങ്ങളായി റിപ്പബ്ലിക്കന്‍ കോട്ടകളായിരുന്ന നിരവധി സ്‌റ്റേറ്റുകളിലാണ് ഡെമോക്രാറ്റുകള്‍ അട്ടിമറി വിജയം സ്വന്തമാക്കിയത്. ഇതോടെ യുഎസ് സെനറ്റിലും ജനപ്രതിനിധി സഭയിലും ട്രംപിന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടമായി. രണ്ടാം ട്രംപ് സര്‍ക്കാരിന്റെ നയങ്ങളോട് അമേരിക്കന്‍ ജനതയ്ക്കുളള അതൃപ്തി തുറന്ന് കാട്ടുന്നതായി മാറിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് ഫലം.
അതിനിടെ ഇടക്കാല തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങളിലെ ചില കണ്ടെത്തലുകള്‍ ശ്രദ്ധേയമാവുകയാണ്. ഇസ്രായേലിനൊപ്പം ഇറാനെതിരെ ട്രംപ് ഭരണകൂടം നടത്തുന്ന ആക്രമണങ്ങളില്‍ വലിയൊരു വിഭാഗം അമേരിക്കന്‍ ജനതയ്ക്ക് വിയോജിപ്പുണ്ടെന്നാണ് സര്‍വ്വേകളിലെ കണ്ടെത്തല്‍. അസോസിയേറ്റഡ് പ്രസ്സിന്റെ എപി വോട്ടര്‍ പോളില്‍ പത്തില്‍ ആറ് അമേരിക്കക്കാരും അഭിപ്രായപ്പെട്ടിരിക്കുന്നത് ഇറാനെ ആക്രമിക്കാനുളള തീരുമാനം തെറ്റായിരുന്നു എന്നാണ്.

അതേസമയം ഇറാന്‍ യുദ്ധം തിരഞ്ഞെടുപ്പില്‍ ഒരു പ്രധാന വിഷയമായി കണ്ടിരിക്കുന്നത് മൂന്നിലൊന്ന് പേര്‍ മാത്രമാണ്. രാജ്യത്തെ ഉയര്‍ന്ന ജീവിതച്ചെലവ്, സര്‍ക്കാര്‍ തലത്തിലുളള അഴിമതി എന്നീ വിഷയങ്ങള്‍ക്ക് താഴെയാണ് ഇറാന്‍ യുദ്ധം ഇടം പിടിച്ചിട്ടുളളതെന്നും അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ട്രംപിന്റെ ഭരണകാലത്തെ ഏറ്റവും പ്രധാനപ്പെട്ട തർക്കവിഷയങ്ങളിലൊന്നായി ഇറാനെതിരെയുളള യുദ്ധം മാറിയിരിക്കുകയാണ്. ഫെബ്രുവരി 28ന് ഇസ്രായേലുമായി ചേർന്നാണ് അമേരിക്ക ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചത്. ഇത് ട്രംപ് സർക്കാരിന്റെ വിദേശനയങ്ങളെക്കുറിച്ചും യുദ്ധം ഉണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള വിശാലമായ ചർച്ചകൾക്ക് രാജ്യത്ത് വഴിതുറന്നു. ഉയർന്ന ജീവിതച്ചെലവ് അടക്കമുളള ബുദ്ധിമുട്ടുകൾ സാധാരണ ജനം നേരിടുമ്പോൾ യുദ്ധത്തിന് വേണ്ടി കോടികൾ ചെലവാക്കപ്പെടുന്നതിനോട് വലിയൊരു വിഭാഗവും യോജിക്കുന്നില്ല. ഇറാൻ യുദ്ധത്തിന് ഇതുവരെ 4710 കോടി ഡോളറിലധികം ചെലവ് വന്നിട്ടുണ്ട് എന്നാണ് പെന്റഗണിന്റെ ഏറ്റവും പുതിയ കണക്കുകൾ ഉദ്ധരിച്ച് എപി റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം ഇറാനെതിരെയുളള യുദ്ധത്തെ ഡൊണാള്‍ഡ് ട്രംപ് നിരന്തരം ന്യായീകരിക്കുകയാണ്. ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ നിന്ന് ഇറാനെ തടയാന്‍ സൈനിക നടപടി അത്യന്താപേക്ഷിതമായിരുന്നുവെന്നാണ് ട്രംപിന്റെ വാദം. എന്നാല്‍ അമേരിക്കന്‍ ജനതയെ ഇക്കാര്യം ബോധ്യപ്പെടുത്തുന്നതില്‍ ട്രംപിന് വിജയിക്കാനായിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.
നികുതി, ഇറാന്‍ യുദ്ധം അടക്കമുളള വിഷയങ്ങളിലെ ട്രംപിന്റെ നയങ്ങളാണ് തങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമാക്കിയത് എന്നാണ് വലിയൊരു വിഭാഗം വോട്ടര്‍മാരും വിലയിരുത്തുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിലക്കയറ്റിന് ട്രംപിനെയാണ് മൂന്നില്‍ രണ്ട് വിഭാഗം വോട്ടര്‍മാരും ഉത്തരവാദിയായി കാണുന്നത്.


Click it and Unblock the Notifications
