പാശ്ചാത്യ രാജ്യങ്ങളുടെ സമ്മർദത്തിന് വഴങ്ങില്ല; യുദ്ധം തുടരുമെന്ന് റഷ്യ
മോസ്കോ; യുദ്ധം അവസാനിപ്പിക്കാൻ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള സമ്മർദത്തിന് വഴങ്ങാൻ തയ്യാറല്ല എന്ന് ആവർത്തിച്ച് റഷ്യ. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള ആക്രമണത്തെ നേരിടാൻ മോസ്കോ 'അൾട്രാസോണിക് ആയുധങ്ങൾ' വികസിപ്പിച്ചെടുത്തിട്ടുണ്ട് എന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
"യുദ്ധത്തിൽ ഒരിക്കലും ആണവായുധം ഉപയോ ഗിക്കില്ല. പക്ഷെ യുദ്ധത്തിൽ നിന്ന് പിൻമാറാൻ ഞങ്ങൾ തയ്യാറും അല്ല. യുക്രൈയ്ൻ സൈന്യത്തോടുള്ള ഏറ്റമുട്ടൽ തുടരുക തന്നെ ചെയ്യും. ചില പ്രത്യേക മേഖലകളിൽ മുന്നേറ്റം കുറയ്‌ക്കുമെന്ന വാർത്തകൾ തെറ്റാണ് " എന്നും സെർഗേ ലാവ്‌റോവ് പറഞ്ഞു. മരിയുപോളുവിലെ സ്റ്റീൽ പ്ലാന്റിൽ കുടുങ്ങിയ സിവിലിയൻമാരെ ഭാ ഗീകമായി ഒഴിപ്പിക്കാൻ സാധിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ റഷ്യ ഇപ്പോൾ നടത്തുന്നത് ഉന്മൂലന യുദ്ധമാണെന്നും ഞങ്ങളുടെ ഭക്ഷണം, ധാന്യം, വളം വെയർഹൗസുകൾ, താമസസ്ഥലങ്ങൾ എന്നിവ ലക്ഷ്യമാക്കി റഷ്യ ബോംബാക്രമണം നടത്തുന്നുണ്ട് എന്നും യുക്രൈൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്കി പറഞ്ഞു.

മരിയുപോളുവിലെ പ്ലാന്റിൽ നിന്ന് സിവിലിയൻമാരെ ഒഴിപ്പിക്കുന്നതിൽ യുഎനിന് നന്ദി പറഞ്ഞും സെലെൻസ്കി രം ഗത്ത് വന്നിട്ടുണ്ട്. "അസോവ്സ്റ്റലിൽ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കുന്നത് ആരംഭിച്ചു. 100 പേരടങ്ങുന്ന ആദ്യ സംഘം ഇതിനകം നിയന്ത്രിത മേഖലയിലേക്ക് പോവുകയാണ്. നാളെ ഞങ്ങൾ അവരെ സപ്പോരിജിയയിൽ കാണും. ഞങ്ങളുടെ ടീമിന് നന്ദി." എന്നായിരുന്നു സെലെൻസ്കിയുടെ ട്വീറ്റ്. അതേ സമയം യുക്രൈനെ ഉന്മൂലനം ചെയ്യില്ലെന്നും പടിഞ്ഞാറുള്ള റഷ്യൻ അനുകൂലുകളുടെ സുരക്ഷ ഉറപ്പാക്കാൻ മാത്രമാണ് റഷ്യ ആഗ്രഹിക്കുന്നത് എുംന്ന ലാവ്റോവ് മറുപടിയായി പറഞ്ഞു. അതിനിടെ കഴിഞ്ഞ ദിവസം ഡൊനെറ്റ്സ്ക് മേഖലയിലെ റഷ്യൻ ഷെല്ലാക്രമണത്തിൽ നാല് സിവിലിയന്മാർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റീജിയണൽ ഗവർണർ പാവ്ലോ കിറിലെങ്കോ പറഞ്ഞു.
യുക്രൈന് കൂടുതൽ സൈനീക സഹായവുമായി യുഎസ് വീണ്ടും രം ഗത്ത് വന്നേക്കും എന്നും റിപ്പോർട്ട് ഉണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ യുഎസ് സ്പീക്കർ നാൻസി പെലോസി സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിരോധ സാമഗ്രികൾ, രാജ്യത്തിനുള്ള സാമ്പത്തിക സഹായം, റഷ്യയ്‌ക്കെതിരായ ഉപരോധം എന്നിവ സംബന്ധിച്ച് ഇവർ ചർച്ച ചെയ്തിട്ടുണ്ട് എന്നാണ് സൂചന. റഷ്യയുടെ എണ്ണ ഇറക്കുമതി ഘട്ടം ഘട്ടമായുള്ള നിരോധിക്കുമെന്ന് യുറോപ്യൻ യൂണിയനും വ്യക്തമാക്കി കഴിഞ്ഞു. യുദ്ധം മൂന്നാം മാസത്തിലേക്ക് കടക്കുമ്പോൾ ഏകദേശം 5 ദശലക്ഷത്തിലധികം ആളുകൾ പാലായനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications