കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോപ് ബെനഡിക്ട് മുസ്ലിമായോ? രാജിയുടെ കാരണം മതംമാറ്റം!! ഹജ്ജിന് മക്കയിലെത്തി, സത്യമിതാണ്

  • By Ashif
Google Oneindia Malayalam News

ക്രിസ്തുമത വിശ്വാസികളുടെ പരമോന്നത നേതാവായി എട്ട് കൊല്ലം മാര്‍പാപ്പ പദവി അലങ്കരിച്ച വ്യക്തിയാണ് പോപ് ബെനഡിക്ട് പതിനാറാമന്‍. 2005 മുതല്‍ 2013 വരെ അദ്ദേഹം വത്തിക്കാന്റെ അമരത്തുണ്ടായിരുന്നു. 2013ല്‍ രാജിവച്ചു. പിന്നീടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അധികാരമേറ്റത്. ബെനഡിക്ട് പതിനാറാമന്റെ രാജി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അസാധാരണമായ സംഭവമായിരുന്നു രാജി.

വിശ്വാസികളുടെ പരമോന്നത പദവി ഒഴിയാന്‍ കാരണമെന്താണ്. പല തരത്തിലുള്ള പ്രചാരണങ്ങളുണ്ടായി. അതിലൊന്നാണ് ബെനഡിക്ട് പതിനാറാമന്‍ ഇസ്ലാമില്‍ ആകൃഷ്ടനായി എന്നത്. ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കാന്‍ അദ്ദേഹം മക്കയില്‍ എത്തിയെന്നാണ് പുതിയ പ്രചാരണം. ഇതിന്റെ ഫോട്ടോയും പ്രചരിക്കുന്നു. എന്നാല്‍ എന്താണ് യാഥാര്‍ഥ്യം. വിവരിക്കാം....

രാഖികെട്ടിയ ഹിന്ദു യുവതിയെ മുസ്ലീം കോൺഗ്രസ് നേതാവ് റേപ്പ് ചെയ്തു!! പ്രചരിപ്പിച്ച ചിത്രങ്ങളുടെ സത്യംരാഖികെട്ടിയ ഹിന്ദു യുവതിയെ മുസ്ലീം കോൺഗ്രസ് നേതാവ് റേപ്പ് ചെയ്തു!! പ്രചരിപ്പിച്ച ചിത്രങ്ങളുടെ സത്യം

മക്കയില്‍ ഹജ്ജ് നിര്‍വഹിക്കാന്‍

മക്കയില്‍ ഹജ്ജ് നിര്‍വഹിക്കാന്‍

മക്കയില്‍ ഹജ്ജ് നിര്‍വഹിക്കാന്‍ ബെനഡിക്ട് പതിനാറാമന്‍ എത്തിയെന്നാണ് പ്രചാരണം. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ജംറയില്‍ പിശാചിനെ ആട്ടിയോടിക്കുന്നതിന്റെ പ്രതീകമായി ഹാജിമാര്‍ നടത്തുന്ന കല്ലേറില്‍ ബെനഡിക്ട് പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

എട്ട് വര്‍ഷം പോപ് ആയ ശേഷം

എട്ട് വര്‍ഷം പോപ് ആയ ശേഷം

ബെനഡിക്ട് ഹജ്ജ് നിര്‍വഹിക്കാന്‍ മക്കയില്‍ എത്തിയെന്ന അടിക്കുറിപ്പോടെയാണ് പ്രചാരണം. എട്ട് വര്‍ഷം കത്തോലിക്കരുടെ നേതൃ പദവി അലങ്കരിച്ച വ്യക്തിയാണെന്നും പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ എട്ട് വര്‍ഷം പോപ്പ് ആയിരുന്നുവെന്നത് ശരിയാണ്. ബാക്കിയുള്ള കാര്യത്തിലാണ് സംശയം.

രാജിവയ്ക്കാന്‍ കാരണം

രാജിവയ്ക്കാന്‍ കാരണം

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ മാത്രമല്ല, മറ്റു ചില കാര്യങ്ങള്‍ കൂടി ബെനഡിക്ട് പതിനാറാമനെ കുറിച്ച് പ്രചരിക്കുന്നുണ്ട്. പോപ്പ് പദവി രാജിവയ്ക്കാന്‍ കാരണം ഇസ്ലാം സ്വീകരിച്ചതാണത്രെ. 2013ല്‍ മതംമാറിയ കാര്യം അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നുവെന്നും പ്രചരിക്കുന്ന സന്ദേശങ്ങളിലുണ്ട്. അന്ന് മുതല്‍ തന്നെ അദ്ദേഹം ഇസ്ലാമിക വിശ്വാസ പ്രകാരമുള്ള പ്രാര്‍ഥനകളും നടത്തിയിരുന്നുവത്രെ.

സജ്ജാദ് സയ്യിദ് ററ്റ്‌സിംഗര്‍

സജ്ജാദ് സയ്യിദ് ററ്റ്‌സിംഗര്‍

ഇസ്ലാം വിശ്വസിച്ച ശേഷം പേര് മാറ്റാന്‍ ബെനഡിക്ട് പതിനാറാമന്‍ ആലോചിച്ചിരുന്നു. സജ്ജാദ് സയ്യിദ് ററ്റ്‌സിംഗര്‍ എന്ന പേരിടാനാണ് തീരുമാനിച്ചത്. ററ്റ്‌സിംഗര്‍ എന്ന യഥാര്‍ഥ പേര് പുതിയ പേരിനൊപ്പവും അദ്ദേഹം ചേര്‍ത്തിരുന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നു.

ലോകമെമ്പാടും അനുയായികള്‍

ലോകമെമ്പാടും അനുയായികള്‍

സോഷ്യല്‍ മീഡിയയില്‍ ലോകമെമ്പാടും ഒട്ടേറെ ഫോളവേഴ്‌സുള്ള നേതാവാണ് ബെനഡിക്ട് പതിനാറാമന്‍. അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ പിന്തുടരുന്നവരെ പോലും ആശയക്കുഴപ്പത്തിലാക്കുന്ന തരത്തിലാണ് മതംമാറ്റവും ഹജ്ജ് കര്‍മവുമെല്ലാമുള്ള സന്ദേശങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ സത്യം മറ്റൊന്നായിരുന്നു.

യാഥാര്‍ഥ്യം ഇങ്ങനെ

യാഥാര്‍ഥ്യം ഇങ്ങനെ

ഇത്തരം പ്രചാരണങ്ങളെല്ലാം നുണയാണ്. വ്യാജ വാര്‍ത്തയാണ് പ്രചരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബെനഡിക്ട് പതിനാറാമന്‍ മതം മാറിയിട്ടില്ല. അദ്ദേഹം ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കാന്‍ മക്കയില്‍ വന്നിട്ടുമില്ല. പിന്നെ ആരുടെ ചിത്രമാണ് പ്രചരിച്ചത്.

മറ്റൊരു വ്യക്തിയുടെ ചിത്രം

മറ്റൊരു വ്യക്തിയുടെ ചിത്രം

ബെനഡിക്ട് പതിനാറാമനെ പോലെ തോന്നുന്ന വ്യക്തിയുടെ ചിത്രമാണ് പ്രചരിച്ചത്. അദ്ദേഹം ഹജ്ജിന് വന്നിരുന്നു. ജംറയില്‍ കല്ലേറ് നടത്തിയിരുന്നു. കല്ലേറ് നടത്തുന്ന ദൃശ്യമാണ് പ്രചരിച്ചത്. കല്ലെറിയുന്ന രംഗം മൊബൈലില്‍ പകര്‍ത്തുന്ന ചിലരെയും വീഡിയോയില്‍ കാണാം.

ഖാലിദ് ബിന്‍ ഫൈസല്‍ ആലുസ്സൗദ്

ഖാലിദ് ബിന്‍ ഫൈസല്‍ ആലുസ്സൗദ്

ഹജ്ജ് നിര്‍വഹിക്കുന്ന വീഡിയോയിലെ വ്യക്തി ഖാലിദ് ബിന്‍ ഫൈസല്‍ ആലുസ്സൗദ് രാജകുമാരനാണ്. ഇദ്ദേഹം നേരത്തെ രണ്ട് തവണ മക്ക ഗവര്‍ണറായ വ്യക്തിയാണ്. 2077 മുതല്‍ 2013 വരെയും. പിന്നീട് 2015 മുതലും. 1971 മുതല്‍ 2007വരെ അസീര്‍ പ്രവിശ്യയുടെ ഗവര്‍ണറായിരുന്നു. സൗദി രാജകുടുംബാംഗമാണ്.

ആശയവിമര്‍ശനം

ആശയവിമര്‍ശനം

സത്യത്തില്‍ ബെനഡിക്ട് പതിനാറാമന്‍ അറിയാത്ത കാര്യമാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. പലപ്പോഴും അദ്ദേഹം നടത്തിയ പ്രസംഗങ്ങളില്‍ ഇസ്ലാമിന്റെ ചിന്താ രീതികളെ വിമര്‍ശിക്കുകയാണ് ചെയ്തിരുന്നത്. 2006ല്‍ ജര്‍മനിയില്‍ നടത്തിയ ഒരു പ്രസംഗം ഏറെ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുകയും ചെയ്തിരുന്നു.

പ്രസംഗവും പ്രതിഷേധവും

പ്രസംഗവും പ്രതിഷേധവും

ജര്‍മനിയിലെ റീഗന്‍സ്‌ബെര്‍ഗ് സര്‍വകലാശാലയില്‍ ബെനഡിക്ട് 2006ല്‍ പ്രസംഗിച്ചിരുന്നു. മതവിശ്വാസികളുടെ അക്രമങ്ങളുടെ യുക്തിയായിരുന്നു പ്രസംഗത്തിന്റെ അടിസ്ഥാനം. ഇതില്‍ ഇസ്ലാമിനെ പരോക്ഷമായി കുറ്റപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തത്. ഇസ്ലാമിനെ അപമാനിച്ചുവെന്ന് കാണിച്ച് അന്ന് പ്രതിഷേധവും നടന്നിരുന്നു.

English summary
Did Former Pope Benedict XVI Perform Hajj this year? what is True...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X