സൗദിയില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ മദ്യം കിട്ടുമോ? ചോദ്യത്തിന് അതിവേഗം മറുപടി... പ്രതീക്ഷ വേണ്ട
റിയാദ്: നിയമങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്ന രാജ്യമാണ് സൗദി അറേബ്യ. എങ്കിലും ഒട്ടേറെ ഇളവുകള്‍ അടുത്ത കാലത്തായി അധികൃതര്‍ നല്‍കിയിട്ടുണ്ട്. വിനോദ സഞ്ചാര മേഖല പരിപോഷിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നു. അതിനിടെ, വിദേശികള്‍ രാജ്യത്തേക്ക് വരുമ്പോള്‍ മദ്യം ഇല്ലെങ്കില്‍ ശരിയാകില്ല എന്ന അഭിപ്രായം പല കോണുകളില്‍ നിന്നും ഉയര്‍ന്നു.
ഖത്തറില്‍ ലോകകപ്പ് ഫുട്ബോള്‍ മല്‍സരം വീക്ഷിക്കാനെത്തുന്നവര്‍ക്ക് മദ്യം കിട്ടില്ല എന്ന റിപ്പോര്‍ട്ടുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ സൗദിയിലെ പ്രവേശന കവാടങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ മദ്യം കിട്ടുമോ എന്നാണ് പുതിയ ചോദ്യം. ഇതിന് അധികൃതര്‍ ഉടനെ മറുപടി നല്‍കുകയും ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ...

മദ്യനിരോധനം നിലനില്‍ക്കുന്ന രാജ്യമാണ് സൗദി അറേബ്യ. വിനോദ സഞ്ചാര മേഖല പ്രോല്‍സാഹിപ്പിക്കുമ്പോള്‍ മദ്യം വിളമ്പേണ്ടി വരുമെന്ന് ചില കോണുകളില്‍ നിന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു എങ്കിലും ഭരണകൂടം ഇതുവരെ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. ഇസ്ലാമിക നിയമങ്ങള്‍ അനുസരിച്ചാണ് ലഹരി പദാര്‍ഥങ്ങള്‍ക്ക് സൗദി വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.

വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജിസിസി ഏകീകൃത കസ്റ്റംസ് നിയമ അനുസരിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ക്ക് സൗദി ഭരണകൂടം അനുമതി നല്‍കിയതുമാണ്. ഇവിടെ മദ്യം ലഭിക്കുമോ എന്ന് സൗദി കസ്റ്റംസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഒരാള്‍ ചോദ്യം ഉന്നയിച്ചു. ഇതിന് നല്കിയ മറുപടിയാണ് പുതിയ വാര്‍ത്ത.

ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ മദ്യം വില്‍ക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വിമാനത്താവളം, തുറമുഖം എന്നിവിടങ്ങളിലാണ് അടുത്തിടെ ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ സജീവമായി തുടങ്ങിയത്. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്താണ് ഈ ഷോപ്പുകള്‍. സൗദിയിലെ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്.

സൗദിയില്‍ വില്ക്കാന് അനുമതിയുള്ള ഉല്‍പ്പന്നങ്ങള്‍ മാത്രമേ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലും ലഭിക്കൂ എന്ന് അധികൃതര്‍ വ്യക്തമാക്കി. ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ക്ക് മാത്രമായി ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ഇളവില്ലെന്ന് സാരം. പ്രാദേശിക കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇവിടെ പ്രത്യേക സൗകര്യം ഒരുക്കും. ഷോപ്പുകളില്‍ ഈ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് സ്റ്റാളുകളുണ്ടാകും. എന്നാല്‍ മദ്യം മാത്രം കിട്ടില്ല.

ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, റിയാദിലെ കിങ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ദമ്മാമിലെ കിങ് ഫഹദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. നികുതി ഇളവുള്ളതിനാല്‍ ഇവിടെ വില കുറവുണ്ടായിരിക്കും.

അതേസമയം, സൗദി അറേബ്യ വിനോദ സഞ്ചാര മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്കാന് തീരുമാനിച്ചിട്ടുണ്ട്. 2030 ആകുമ്പോഴേക്കും ഈ രംഗത്ത് കൈവരിക്കാന്‍ ഉദ്ദേശിക്കുന്ന നേട്ടങ്ങളുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ വിദേശികള്‍ രാജ്യത്തേക്ക് ആകര്‍ഷിക്കണമെങ്കില്‍ മദ്യവും വിളമ്പേണ്ടി വരുമെന്നാണ് ചില നിരീക്ഷണം. ഇതുവരെ സൗദി ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ചയ്ക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ദുബായില്‍ മദ്യത്തിനുള്ള നികുതി കുറച്ചു എന്ന വാര്‍ത്ത വന്ന പിന്നാലെയാണ് സൗദിയിലെ വേറിട്ട റിപ്പോര്‍ട്ട്.

സ്ത്രീ സൗഹൃദമായ ഒട്ടേറെ കാര്യങ്ങളില്‍ സൗദി അറേബ്യ അടുത്ത കാലത്ത് സ്വീകരിച്ച നടപടികള്‍ ഏറെ ചര്‍ച്ചയായിരുന്നു. സിനിമാ പ്രദര്‍ശനം വീണ്ടും തുടങ്ങിയതും പുതിയ ഇളവുകളുടെ ഭാഗമാണ്. പരീക്ഷാ ഹാൡ അബായ ധരിക്കരുത് എന്ന് വിദ്യാര്‍ഥികള്‍ക്ക് നല്കിയ നിര്‍ദേശവും അടുത്തിടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അതിനിടെയാണ് മദ്യത്തിന്റെ വിഷയത്തില്‍ ഭരണകൂടം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications