India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ന്യൂബ്രൂ' ചില്ലറക്കാരനല്ല; ശൗചാലയ വെള്ളം ശുദ്ധീകരിച്ച് ബിയര്‍ ! ഇവിടെ കുടിച്ച് ആഘോഷം

Google Oneindia Malayalam News

സിങ്കപൂർ: ശൗചാലയത്തിലെ മലിന ജലത്തിൽ നിന്നും ശുദ്ധീകരിച്ച പുതിയ ബിയർ സിങ്കപൂരിൽ മുൻ നിര ബ്രാന്‍ഡ് പട്ടികയിൽ ഇടം പിടിക്കുന്നു. 'ന്യൂബ്രൂ' എന്നാണ് പുതിയ ബിയർ ബ്രാൻഡിന് പേരിട്ടിരിക്കുന്നത്. ഇതൊരു സാധാരണ രീതിയിൽ തയ്യാറാക്കുന്ന ബിയർ അല്ല. ശൗചാലയത്തിലെ മലിന ജലം ഉപയോഗിച്ചാണ് 'ന്യൂബ്രൂ' നിർമ്മിക്കുന്നത്.

സിങ്കപ്പൂര്‍ ദേശീയ ജല അതോറിറ്റിയായ പബും പ്രാദേശിക ക്രാഫ്റ്റ് ബ്രൂവറി ബ്രൂവർക്‌സും തമ്മിലുള്ള സഹകരണത്തിന്റെ ഫലമായാണ് ഈ ലഹരി പാനീയം. വേറിട്ട ഈ പുതിയ ആശയം ആദ്യമായി പുറത്തുവിട്ടത് 2018 - ൽ നടന്ന ജല കോൺഫറൻസിൽ ആയിരുന്നു.

ഇക്കഴിഞ്ഞ ഏപ്രിലാണ് ഉപയോക്താക്കളെ തേടി സൂപ്പർ മാർക്കറ്റുകളിലും ബ്രൂവർക്‌സ് ഔട്ട്‌ലെറ്റുകളിലും 'ന്യൂബ്രൂ' സജീവമായത്. 'ന്യൂബ്രൂ' വിന്റെ രുചി അറിഞ്ഞ 58 - കാരനായ ച്യൂ വെയ് ലിയാന്‍ പറയുന്നു.

1

ഇതൊരു ശൗചാലയ വെള്ളം കൊണ്ട് നിർമ്മിച്ച ലഹരി പാനീയം ആണെന്നുളള കാര്യം ഗൗരവമായി താൻ കണക്കാക്കുന്നില്ല. ഇതിനെക്കുറിച്ച് വലിയ വാർത്തകൾ കേട്ടിരുന്നു. അപ്പോൾ പരീക്ഷിച്ചു നോക്കാൻ വേണ്ടിയാണ് സൂപ്പർ മാർക്കറ്റിൽ നിന്ന് ബിയർ വാങ്ങിയതെന്ന് ഈ 58 - കാരൻ പറഞ്ഞു. എല്ലാ ബിയറും തനിക്ക് ഒരു പോലെയാണെന്നും ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചാൽ പ്രശ്നമില്ലെന്നുമാണ് ച്യൂ വെയ് ലിയാന്‍ പറഞ്ഞത്.

'ഉയരെ സിനിമയിൽ പാർവതി സഹിച്ചതിലും എത്രയോ അധികം ഞാൻ സഹിച്ചു';ഡോ ഷാഹിനയുടേത് പൊളളിയ ജീവിതം'ഉയരെ സിനിമയിൽ പാർവതി സഹിച്ചതിലും എത്രയോ അധികം ഞാൻ സഹിച്ചു';ഡോ ഷാഹിനയുടേത് പൊളളിയ ജീവിതം

2

2003 - ജല സുരക്ഷാ മെച്ചപ്പെടുത്തുന്നതിനായി ശുദ്ധീകരണ പ്ലാന്റ് ഉപയോഗിച്ച് തുടങ്ങിരുന്നു. ന്യൂവാട്ടര്‍ ബ്രാന്‍ഡ് എന്നാണ് അറിയപ്പെടുക. ഈ ന്യൂ വാട്ടർ ബ്രാൻഡിന്റെ വെള്ളം ഉപയോഗപ്പെടുത്തിയാണ് ന്യൂബ്രൂ ബിയർ നിർമ്മിക്കുന്നത്. ഇത്തരത്തിൽ ശൗചലായ വെള്ളമടക്കമുള്ള മലിന ജലം ഇത്തരം പ്ലാന്റ് വഴി വേര്‍തിരിച്ച് കുടിവെള്ളം നിര്‍മിക്കാൻ സാധിക്കും.

3

ജലത്തിന്റെ ഉപയോഗത്തെക്കുറിച്ചും പുനരുപയോഗത്തെ കുറിച്ചും സിംഗപ്പുരയിൽ ജീവിക്കുന്ന മനുഷ്യരെ ബോധവൽക്കരിക്കുക എന്ന ശ്രമത്തിന്റെ ഭാഗമായാണ് പുതിയൊരു ബിയർ ബ്രാൻഡ് നിർമ്മിച്ചതെന്ന് ദേശീയ ജല അതോറിറ്റിയായ പബ് വ്യക്തമാക്കി. മലിന ജലം സംസ്‌കരിച്ച് കുടിവെള്ളമാക്കി മാറ്റുക എന്ന ആശയത്തെ പല കോണിൽ നിന്നും ഒരു കാലത്ത് വലിയ തോതിൽ എതിർത്തിരുന്നു.

ഫാഷനിലാണ് പൂർണ്ണിമ ഇന്ദ്രജിത്ത്; ഇതാ കിടിലൻ ലുക്ക്; പങ്കിട്ട ചിത്രങ്ങൾ വൈറലാക്കി ആരാധകർ

4

എന്നാൽ, അടുത്ത കാലയളവിൽ ആണ് ഇതിന് പിന്തുണ ലഭിച്ച് തുടങ്ങിയത്. അതേസമയം, വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് കണക്കാക്കുന്നത് പ്രകാരം, ലോകത്ത് 2.7 ബില്യൺ ആളുകൾ വർഷത്തിൽ ഒരു മാസമെങ്കിലും ജലക്ഷാമം അനുഭവപ്പെടുന്നു. ശുദ്ധജലത്തിനായി ഇസ്രായേൽ, സിംഗപ്പൂർ എന്നിവടങ്ങളിൽ ഇതിനകം സാങ്കേതികവിദ്യകൾ ആരംഭിച്ചു തുടങ്ങി.

5

അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് മലിന ജലം അണുവിമുക്തമാക്കുകയും മലിനീകരണ കണികകൾ നീക്കം ചെയ്യുന്ന പ്രക്രിയയാണ് സിംഗപ്പൂരിലെ ന്യൂവാട്ടറിലൂടെ നടക്കുന്നത്. അതേസമയം, മറ്റ് സ്ഥലങ്ങളിലെ മദ്യശാലകളിൽ ശുദ്ധീകരിച്ച മലിനജലം ഉപയോഗിച്ച് ബിയർ ഉണ്ടാക്കിയിട്ടുണ്ട്.

cmsvideo
  Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid
  6

  സ്റ്റോക്ക്‌ഹോം ആസ്ഥാനമായുള്ള ന്യാ കാർണഗീ ബ്രൂവറി, ബ്രൂവിംഗ് ഭീമൻ കാൾസ്‌ബെർഗ്, ഐ വി എൽ സ്വീഡിഷ് എൻവയോൺമെന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമായി സഹകരിച്ച് ശുദ്ധീകരിച്ച മലിനജലം ഉപയോഗിച്ച് നിർമ്മിച്ച പിൽസ്‌നർ പുറത്തിറക്കിയിരുന്നു. അതേസമയം, കാനഡയിലെ വില്ലേജ് ബ്രൂവറി കാൽഗറി സർവകലാശാലയിലെയും യുഎസ് വാട്ടർ ടെക്‌നോളജി കമ്പനിയായ സൈലെമിലെയും ഗവേഷകരുമായി സഹകരിച്ചും ഇത്തരത്തിൽ ബിയർ പുറത്തിറക്കിയിരുന്നു.

  English summary
  Did You Know? Singapore Based 'Newbrew', a new beer brand Is Used To purifying toilet water
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X