കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

11 കളിക്കാരോട് ഏറ്റുമുട്ടിയ ഇതിഹാസം, 86ലെ അര്‍ജന്റീനയുടെ ഗോള്‍ഡന്‍ ബോയ്, ഡീഗോ പകരക്കാരനില്ലാത്ത ഹീറോ

Google Oneindia Malayalam News

ഫുട്‌ബോള്‍ ലോകം കണ്ട ഏറ്റവും വലിയ ഇതിഹാസം ഡീഗോ മറഡോണ വിടവാങ്ങിയിരിക്കുകയാണ്. റൊസാരിയോ തെരുവ് അദ്ദേഹത്തിന്റെ വിയോഗത്തില്‍ പൊട്ടിക്കരയുകയാണ്. ഇന്നോളം ഫുട്‌ബോള്‍ ലോകകപ്പ് കണ്ട ഏറ്റവും വലിയ ടൂര്‍ണമെന്റായിരുന്നു 1986ല്‍ അരങ്ങേറിയത്. അന്ന് ഫുട്‌ബോള്‍ ഫാന്‍സ് ഉറക്കെ പറഞ്ഞിരുന്നത്. ഡീഗോ മറഡോണയെന്ന ഒറ്റ മനുഷ്യനോട് പതിനൊന്ന് കളിക്കാര്‍ എതിരിടുന്നു എന്നായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ അതായിരുന്നു ആ ടൂര്‍ണമെന്റ്. ഏത് ലോകകപ്പ് നേടിയ ടീമിലും ഒന്നില്‍ കൂടുതല്‍ മാച്ച് വിന്നര്‍മാരുണ്ടാകും. എന്നാല്‍ ആരോട് ചോദിച്ചാലും 86ലെ ലോകകപ്പില്‍ മറഡോണയല്ലാതെ ഒരു താരവും പറയാനുണ്ടാവില്ല.

1

1982ലെ ലോകപ്പില്‍ നിറം മങ്ങി പോയ അര്‍ജന്റീനയ്ക്ക് മറഡോണയുടെ നേതൃത്വത്തില്‍ ഇറങ്ങുമ്പോള്‍ ആരും വലിയ സാധ്യതകള്‍ 1986ല്‍ കല്‍പ്പിച്ചിരുന്നില്ല. അര്‍ജന്റീന പക്ഷേ ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയയെ മൂന്ന് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. മറഡോണയുടെ വശ്യതയേറിയ ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ അന്ന് ലോകം മുഴുവന്‍ കണ്ടു. ഇറ്റലിക്കെതിരെയും ഡീഗോ ആരാധകരെ ത്രസിപ്പിച്ചു. ബള്‍ഗേറിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ഡീഗോയുടെ ടീം അടുത്ത റൗണ്ടിലേക്ക് മുന്നേറുന്നത്. പ്രീക്വാര്‍ട്ടറില്‍ ഉറുഗ്വായെ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന പരാജയപ്പെടുത്തി. മറഡോണയുടെ ഗോള്‍ ആ മത്സരത്തില്‍ റഫറി അനുവദിച്ചില്ല.

സെമിയില്‍ കടന്നതോടെ അര്‍ജന്റീനയുടെ എല്ലാ പ്രതീക്ഷയും മറഡോണയിലായിരുന്നു. മാച്ച് വിന്നര്‍ എന്തായിരിക്കണമെന്ന് ലോകത്തിന് മുഴുവന്‍ അദ്ദേഹം കാണിച്ച് കൊടുത്തു. ബെല്‍ജിയത്തിനെതിരെ ഇരട്ട ഗോളുകള്‍ നേടി ടീമിനെ അദ്ദേഹം ടീമിനെ ഫൈനലിലെത്തിച്ചു. പടിക്കല്‍ കലമുടയ്ക്കുന്നവരെന്ന പേര് തിരുത്താന്‍ കൂടിയുള്ള അര്‍ജന്റീനയുടെ ജൈത്ര യാത്രയായിരുന്നു ഇത്. പ്രതിരോധ നിരയില്‍ നിന്ന് പന്തുമായി കുതിച്ച് മധ്യനിരയിലൂടെ 11 താരങ്ങളെയും ഭേദിച്ച് മറഡോണ നേടുന്ന ഗോള്‍ ലോകത്തെ ഏത് ടീമിനെയും അമ്പരിപ്പിക്കുന്നതായിരുന്നു. നൈസര്‍ഗികമായ പ്രതിഭ അദ്ദേഹത്തിലുണ്ടായിരുന്നു.

ലോകം കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ ഫൈനലിനാണ് പിന്നീട് അരങ്ങൊരുങ്ങിയത്. തുടക്കത്തില്‍ രണ്ട് ഗോളുകള്‍ നേടി അര്‍ജന്റീന പശ്ചിമ ജര്‍മനിയെ ഞെട്ടിച്ചു. അന്നത്തെ ഏറ്റവും ശക്തരായ ടീമായിരുന്നു അവര്‍. എന്നാല്‍ പത്ത് മിനുട്ടിനുള്ളില്‍ രണ്ട ്‌ഗോളുകള്‍ അടിച്ച ജര്‍മനി അര്‍ജന്റീനയെ ഞെട്ടിച്ച് കളഞ്ഞു. റൂഡി വോളറും ക്ലിന്‍സ്മാനും തമ്മിലുള്ള ജോഡി പൊരുത്തമായിരുന്നു അന്ന് അര്‍ജന്റീനയെ ജയിപ്പിച്ചത്. എന്നാല്‍ അവസാന ഗോള്‍ നേടി വര്‍ഷത്തിന് ശേഷം ലോകകപ്പ് നേടി അര്‍ജന്റീന ചരിത്രമെഴുതി.

ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ ഗോളും മറഡോണയില്‍ നിന്ന് പിറന്നിരുന്നു. കൈ തട്ടിയാണ് അത് ഗോളായത്. 51 മിനുട്ടുകള്‍ക്ക് ശേഷമായിരുന്നു ഗോള്‍. മത്സരത്തില്‍ 2-1ന് വിജയിക്കാനും അര്‍ജന്റീനയ്ക്ക് സാധിച്ചു. മറഡോണ ഗോള്‍ഡന്‍ ബോള്‍ ജേതാവായി ആ ലോകകപ്പില്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച താരമായും അദ്ദേഹത്തെ തിരഞ്ഞെടുത്തു. തീര്‍ച്ചയായും ഇത്രയൊക്കെ വേറെ ഏതെങ്കിലും താരത്തിന് ഒരു ടീമിനായി നല്‍കാനാവുമോ എന്ന് പറയാനാവില്ല. അര്‍ജന്റീനയുടെ ചരിത്രത്തില്‍ ഡീഗോയ്ക്ക് മുമ്പും ശേഷവും അതുപോലുള്ള ഒരു താരവും ഉണ്ടാവില്ലെന്ന് ഉറപ്പാണ്.

English summary
diego maradona single handedly won 1986 world cup for argentina
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X