Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂടും; ഇന്ത്യയെ പൂട്ടാന്‍ യുഎസ് നീക്കം, സൗദി രക്ഷിക്കുമോ?

അമേരിക്ക വിദേശ രാജ്യങ്ങളില്‍ നടത്തുന്ന നീക്കങ്ങള്‍ പലവിധത്തിലാണ് ഇന്ത്യയെ ബാധിക്കുക. വെനസ്വേലയില്‍ അമേരിക്ക നടത്തിയ അധിനിവേശം ഒരുതരത്തില്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന വിവരങ്ങള്‍ പ്രചരിച്ചിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ശേഖരമുള്ള രാജ്യമാണ് വെനസ്വേല. അമേരിക്ക ഇവിടെ നിന്ന് എണ്ണ വാങ്ങി വിപണിയിലെത്തുമെന്നതായിരുന്നു ആ പ്രതീക്ഷയ്ക്ക് കാരണം.

വെനസ്വേലയില്‍ നിന്ന് 50 ദശലക്ഷം ബാരല്‍ എണ്ണ അമേരിക്ക വിപണി വിലയ്ക്ക് വാങ്ങുമെന്ന് കഴിഞ്ഞ ദിവസം ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് ക്രൂഡ് ഓയില്‍ വില ബാരലിന് 60 ഡോളറിന് താഴേക്ക് എത്തിയത്. എന്നാല്‍ ട്രംപിന്റെ നീക്കം എളുപ്പമാകില്ല എന്ന വിവരം വന്നതോടെ വില വീണ്ടും കയറുകയും ചെയ്തു. ഇന്ന് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്ന നീക്കമാണ് അമേരിക്ക നടത്തിയിരിക്കുന്നത്.

petrol diesel price in india

റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്കുള്ള ഇറക്കുമതി ചുങ്കം 500 ശതമാനമാക്കുന്ന ബില്ലിന് ട്രംപ് അനുകൂല നിലപാട് സ്വീകരിച്ചിരിക്കുകയാണ്. ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് അമേരിക്കയുടെ ഈ നീക്കം തിരിച്ചടിയാകുക. അടുത്താഴ്ച ഈ ബില്ലില്‍ യുഎസ് കോണ്‍ഗ്രസ് വോട്ട് ചെയ്യും. പാസായാല്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകും.

ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യമാണ് റഷ്യ. വില കുറച്ച് കിട്ടുന്നത് കൊണ്ടാണ് റഷ്യയുടെ എണ്ണ ഇന്ത്യ വാങ്ങുന്നത്. എന്നാല്‍ റഷ്യയുടെ എണ്ണയ്‌ക്കെതിരെ ഉപരോധം പ്രഖ്യാപിച്ച അമേരിക്ക, റഷ്യയുടെ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെയും തിരിഞ്ഞിരിക്കുകയാണ്. അവിടെയാണ് ഇന്ത്യയ്ക്ക് തിരിച്ചടി ലഭിക്കുക. റഷ്യയുടെ എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിച്ചാല്‍ ഇറക്കുമതി ചെലവ് ഉയരും.

യുഎസ് നീക്കം ഇന്ത്യക്കാരെ ബാധിക്കുക ഇങ്ങനെ

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തിയ ഇറക്കുമതി ചുങ്കം 25 ശതമാനമാണ്. റഷ്യയുടെ എണ്ണ വാങ്ങുന്നു എന്ന് ചൂണ്ടിക്കാട്ടി അധികമായി 25 ശതമാനവും ചുമത്തി. ഫലത്തില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ അമേരിക്കയില്‍ ഇറക്കുന്നതിന് 50 ശതമാനമാണ് നിലവിലെ ഇറക്കുമതി ചുങ്കം. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത് അമേരിക്കയിലേക്കാണ്. ഈ വിപണി നഷ്ടമാകുന്നത് ഇന്ത്യയുടെ കയറ്റുമതി പ്രതിസന്ധിയിലാക്കും.

താന്‍ സംതൃപ്തനല്ല എന്ന് നരേന്ദ്ര മോദിക്ക് അറിയാമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യയും അമേരിക്കയും നടത്തുന്ന വ്യാപാര ചര്‍ച്ച ഫലം കണ്ടിട്ടില്ല എന്ന വിവരം പിന്നാലെ വരികയും ചെയ്തു. ചൈനയ്ക്ക് അമേരിക്ക 145 ശതമാനം ചുങ്കം ചുമത്തിയിട്ടുണ്ട്. ഇപ്പോള്‍ ചുങ്കം 500 ശതമാനമാക്കുന്ന ബില്ലാണ് ചര്‍ച്ചയ്ക്ക് എടുക്കാന്‍ പോകുന്നത്.

അമേരിക്ക ചുങ്കം ഉയര്‍ത്തിയാല്‍ സമ്മര്‍ദ്ദം കാരണം റഷ്യയുടെ എണ്ണ ഇന്ത്യ പൂര്‍ണമായും നിര്‍ത്തേണ്ടി വരും. പകരം എവിടെ നിന്ന് എണ്ണ കിട്ടുമെന്ന ചോദ്യം ബാക്കിയാണ്. അമേരിക്കയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ 30 ശതമാനം കൂട്ടിയിട്ടുണ്ട്. സൗദി അറേബ്യ കൂടുതല്‍ എണ്ണ നല്‍കി ഇന്ത്യയെ സഹായിക്കുമോ എന്നതും സംശയകരമാണ്. ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനം എന്നിവയുടെ വില കുതിച്ചുയരുകയാകും ഇതിന്റെ ഫലം. അവശ്യവസ്തുക്കളുടെ വില ഉയരാന്‍ വഴിയൊരുക്കുന്ന നടപടിയാണിത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+