സിലിക്കണ്‍ വാലിയില്‍ മോദി തരംഗം... ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പിന്തുണ!
കാലിഫോര്‍ണിയ: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിയ്ക്കന്‍ സന്ദര്‍ശനത്തിനിടെ സിലിക്കണ്‍ വാലിയില്‍ എത്തി. ഊഷ്മളമായ സ്വീകരണമാണ് മോദിയ്ക്ക് ലഭിച്ചത്.
സിലിക്കണ്‍ വാലിയിലെ പ്രമുഖ കമ്പനികളുടെ സിഇഒമാര്‍ മോദിയെ കാണാന്‍ ഒത്തുകൂടി. മോദി സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയ്ക്ക് സിലിക്കണ്‍ വാലി സിഇഒമാര്‍ പിന്തുണ പ്രഖ്യാപിച്ചു.
സാന്‍ഹോസെയില്‍ നരേന്ദ്ര മോദി രണ്ട് ദിവസമാണ് ചെലവഴിയ്ക്കുന്നത്. അമേരിയ്ക്കയുടെ സാങ്കേതികവിദ്യ ഹബ്ബ് ആണ് സിലിക്കണ്‍ വാലി.

ഡിജിറ്റല്‍ ഇന്ത്യ
മനുഷ്യ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്തത്രയും വലിയ മാറ്റമായിരിയ്ക്കും ഡിജിറ്റല്‍ ഇന്ത്യ സൃഷ്ടിയ്ക്കുക എന്ന് മോദി സിലിക്കണ്‍ വാലി സിഇഒമാരുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞു.

30 വര്‍ഷത്തിന് ശേഷം
30 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സിലിക്കണ്‍ വാലി സന്ദര്‍ശിയ്ക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

മോദി ആപ്പ്
പൊതു ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുമായി സംവദിയ്ക്കുന്നതിനായി തുടങ്ങിയ 'നരേന്ദ്ര മോദി മൊബൈല്‍ ആപ്പി' നെകുറിച്ചും മോദി പരാമര്‍ശിച്ചു.

എല്ലാ ജനങ്ങളും
ഇന്ത്യയിലെ 125 കോടി ജനങ്ങളേയും ഡിജിറ്റല്‍ സാങ്കേതിവിദ്യയിലൂടെ ബന്ധപ്പെടുത്തണം എന്നതാണ് തന്റെ ആഗ്രഹം എന്നും മോദി പറഞ്ഞു.

ആപ്പിള്‍ സിഇഒ
ആപ്പിള്‍ സിഇഒ ടിം കുക്കുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ആപ്പിളിന്റെ മുന്‍ മേധാവിയായിരുന്ന അന്തരിച്ച സ്റ്റീവ് ജോബ്സിന്റെ ഇന്ത്യാ സന്ദര്‍ശനങ്ങളെ കുറിച്ചുള്ള ഓര്‍മകള്‍ കൂടിക്കാഴ്ചയില്‍ ടിം കുക്ക് മോദിയുമായി പങ്കുവച്ചു.

ഇന്ത്യന്‍ പുലികള്‍
സിലിക്കണ്‍വാലിയിലെ ഇന്ത്യന്‍ പുലികളാണല്ലോ സത്യ നാടെല്ലയും സുന്ദര്‍ പിച്ചൈയും. മൈക്രോസോഫ്റ്റിന്റെ സിഇഒ ആണ് നാടെല്ല, പിച്ചൈ ഗൂഗിളിന്റേയും. ഇരുവരും മോദിയുമായി കൂടിക്കാഴ്ച നടത്തി.

ഫേസ്ബുക്കിലെത്തും
ഫേസ്ബുക്ക് ഓഫീസ് നരേന്ദ്ര മോദി സന്ദര്‍ശിയ്ക്കുന്നുണ്ട്. ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗുമായി സംസാരിയ്ക്കും. ഫേസ്ബുക്കില്‍ മോദി പൊതുജനങ്ങളുമായി സംവദിയ്ക്കുകയും ചെയ്യും.

ഗൂഗിളിലും പോകും
ഗൂഗിളിന്റെ ഓഫീസും നരേന്ദ്ര മോദി സന്ദര്‍ശിയ്ക്കുന്നുണ്ട്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications