കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിലിക്കണ്‍ വാലിയില്‍ മോദി തരംഗം... ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പിന്തുണ!

Google Oneindia Malayalam News

കാലിഫോര്‍ണിയ: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിയ്ക്കന്‍ സന്ദര്‍ശനത്തിനിടെ സിലിക്കണ്‍ വാലിയില്‍ എത്തി. ഊഷ്മളമായ സ്വീകരണമാണ് മോദിയ്ക്ക് ലഭിച്ചത്.

സിലിക്കണ്‍ വാലിയിലെ പ്രമുഖ കമ്പനികളുടെ സിഇഒമാര്‍ മോദിയെ കാണാന്‍ ഒത്തുകൂടി. മോദി സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയ്ക്ക് സിലിക്കണ്‍ വാലി സിഇഒമാര്‍ പിന്തുണ പ്രഖ്യാപിച്ചു.

സാന്‍ഹോസെയില്‍ നരേന്ദ്ര മോദി രണ്ട് ദിവസമാണ് ചെലവഴിയ്ക്കുന്നത്. അമേരിയ്ക്കയുടെ സാങ്കേതികവിദ്യ ഹബ്ബ് ആണ് സിലിക്കണ്‍ വാലി.

ഡിജിറ്റല്‍ ഇന്ത്യ

ഡിജിറ്റല്‍ ഇന്ത്യ

മനുഷ്യ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്തത്രയും വലിയ മാറ്റമായിരിയ്ക്കും ഡിജിറ്റല്‍ ഇന്ത്യ സൃഷ്ടിയ്ക്കുക എന്ന് മോദി സിലിക്കണ്‍ വാലി സിഇഒമാരുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞു.

 30 വര്‍ഷത്തിന് ശേഷം

30 വര്‍ഷത്തിന് ശേഷം

30 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സിലിക്കണ്‍ വാലി സന്ദര്‍ശിയ്ക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

മോദി ആപ്പ്

മോദി ആപ്പ്

പൊതു ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുമായി സംവദിയ്ക്കുന്നതിനായി തുടങ്ങിയ 'നരേന്ദ്ര മോദി മൊബൈല്‍ ആപ്പി' നെകുറിച്ചും മോദി പരാമര്‍ശിച്ചു.

എല്ലാ ജനങ്ങളും

എല്ലാ ജനങ്ങളും


ഇന്ത്യയിലെ 125 കോടി ജനങ്ങളേയും ഡിജിറ്റല്‍ സാങ്കേതിവിദ്യയിലൂടെ ബന്ധപ്പെടുത്തണം എന്നതാണ് തന്റെ ആഗ്രഹം എന്നും മോദി പറഞ്ഞു.

ആപ്പിള്‍ സിഇഒ

ആപ്പിള്‍ സിഇഒ

ആപ്പിള്‍ സിഇഒ ടിം കുക്കുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ആപ്പിളിന്റെ മുന്‍ മേധാവിയായിരുന്ന അന്തരിച്ച സ്റ്റീവ് ജോബ്‌സിന്റെ ഇന്ത്യാ സന്ദര്‍ശനങ്ങളെ കുറിച്ചുള്ള ഓര്‍മകള്‍ കൂടിക്കാഴ്ചയില്‍ ടിം കുക്ക് മോദിയുമായി പങ്കുവച്ചു.

ഇന്ത്യന്‍ പുലികള്‍

ഇന്ത്യന്‍ പുലികള്‍

സിലിക്കണ്‍വാലിയിലെ ഇന്ത്യന്‍ പുലികളാണല്ലോ സത്യ നാടെല്ലയും സുന്ദര്‍ പിച്ചൈയും. മൈക്രോസോഫ്റ്റിന്റെ സിഇഒ ആണ് നാടെല്ല, പിച്ചൈ ഗൂഗിളിന്റേയും. ഇരുവരും മോദിയുമായി കൂടിക്കാഴ്ച നടത്തി.

ഫേസ്ബുക്കിലെത്തും

ഫേസ്ബുക്കിലെത്തും

ഫേസ്ബുക്ക് ഓഫീസ് നരേന്ദ്ര മോദി സന്ദര്‍ശിയ്ക്കുന്നുണ്ട്. ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗുമായി സംസാരിയ്ക്കും. ഫേസ്ബുക്കില്‍ മോദി പൊതുജനങ്ങളുമായി സംവദിയ്ക്കുകയും ചെയ്യും.

ഗൂഗിളിലും പോകും

ഗൂഗിളിലും പോകും

ഗൂഗിളിന്റെ ഓഫീസും നരേന്ദ്ര മോദി സന്ദര്‍ശിയ്ക്കുന്നുണ്ട്.

English summary
'Digital India' is an enterprise to transform India in a scale unmatched anywhere in the world and it has the potential to make development truly inclusive- Prime Minister Narendra Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X