കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ ശ്രീലങ്കന്‍ താരം ദില്‍ഷന്‍ രാഷ്ട്രീയത്തിലേക്ക്.... രജപക്‌സെയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നു

Google Oneindia Malayalam News

കൊളംബോ: ക്രിക്കറ്റ് താരങ്ങള്‍ കൂട്ടത്തോടെ രാഷ്ട്രീയത്തില്‍ ഇറങ്ങി കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ബംഗ്ലാദേശില്‍ മഷ്‌റഫെ മൊര്‍ത്താസ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് കഴിഞ്ഞു. ഇതിന് പിന്നാലെ മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ തിലകരത്‌ന ദില്‍ഷനും രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണ്. മുന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ പാര്‍ട്ടിയായ ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നിരിക്കുകയാണ് അദ്ദേഹം. ശ്രീലങ്കയില്‍ ഭരണഘടനാപരമായ പ്രതിസന്ധി നിലനില്‍ക്കെയാണ് അദ്ദേഹം രജപക്‌സെയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നത്. കഴിഞ്ഞ ദിവസം നടന്ന വിശ്വാസ വോട്ടെടുപ്പില്‍ രജപക്‌സെയുടെ പാര്‍ട്ടി പരാജയപ്പെട്ടിരുന്നു. പീപ്പിള്‍സ് പാര്‍ട്ടി സെക്രട്ടറി സാഗര കാരിയവാസമാണ് ദില്‍ഷന്റെ പാര്‍ട്ടി പ്രവേശനം പ്രഖ്യാപിച്ചത്.

1

അതേസമയം കാലുതര ജില്ലയില്‍ നിന്ന് ദില്‍ഷന്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള മൈത്രിപാല സിരിസേനയുടെ നീക്കങ്ങള്‍ക്ക് സുപ്രീം കോടതി അടുത്തിടെ തിരിച്ചടി നല്‍കിയിരുന്നു. ഇതോടെ ജനുവരിയില്‍ നടക്കാനിരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നിലവില്‍ ശ്രീലങ്കയുടെ ലോകകപ്പ് നായകനായ അര്‍ജുണ രണതുംഗ പാര്‍ലമെന്റ് അംഗമാണ്. ദില്‍ഷന്റെ വരവ് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍. 330 ഏകദിന മത്സരങ്ങള്‍ കലിച്ച് ദില്‍ഷന്‍ 10290 റണ്‍സും 87 ടെസ്റ്റില്‍ നിന്ന് 5492 റണ്‍സും നേടിയിട്ടുണ്ട്. 80 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 1889 റണ്‍സും ദില്‍ഷന്‍ നേടിയിട്ടുണ്ട്.

സര്‍വകക്ഷി യോഗം പരാജയം..... യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചു.... പ്രഹസനമെന്ന് ചെന്നിത്തലസര്‍വകക്ഷി യോഗം പരാജയം..... യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചു.... പ്രഹസനമെന്ന് ചെന്നിത്തല

പരാജയ ഭീതിക്ക് പുറമേ 30 സീറ്റില്‍ പാരയായി വിമതര്‍.. നില്‍ക്കക്കള്ളിയില്ലാതെ ബിജെപി! നടപടിപരാജയ ഭീതിക്ക് പുറമേ 30 സീറ്റില്‍ പാരയായി വിമതര്‍.. നില്‍ക്കക്കള്ളിയില്ലാതെ ബിജെപി! നടപടി

English summary
dilshan joins rajapakses party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X