Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടില്‍നിന്ന് പോലീസ് പിടിച്ചെടുത്തത് 231 ദിനോസര്‍ മുട്ടകള്‍

ബീജിങ്: ചൈനയിലെ ഒരു വീട്ടില്‍ നടത്തിയ പരിശോധനയ്ക്കിടെ പോലീസ് ഒന്നു ഞെട്ടി. ആനക്കൊമ്പുകള്‍, മൃഗത്തോല്‍ എന്നിവയൊക്കെയായിരുന്നു റെയ്ഡിനിടെ പൊതുവെ പിടിച്ചെടുക്കുന്നത്. പക്ഷെ, ഇത്തവണ പോലീസിന് ലഭിച്ചത് ദിനോസര്‍ മുട്ടകളും അസ്ഥികൂടങ്ങളുമാണ്. ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയിലെ ഹ്യുയാന്‍ നഗരത്തിലെ വീട്ടില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്.

231 ദിനോസര്‍ മുട്ടകളുടെ ഫോസിലാണ് പിടിച്ചെടുത്തിരിക്കുന്നത്. സിറ്റാക്കോസോറസ് എന്ന ഇനത്തില്‍പ്പെട്ട ദിനോസറുകളുടെ മുട്ടകളാണിതെന്ന് വിദഗ്ധര്‍ പറയുന്നു. ആറരക്കോടി വര്‍ഷത്തെ പഴക്കമുണ്ട് ഇവയ്ക്ക്. ഇവയാണ് അനധികൃതമായി സൂക്ഷിച്ചിരിക്കുന്നത്.

dino-egg

ദിനോസറുകളുടെ ജന്മദേശം എന്നറിയപ്പെടുന്ന നഗരമാണ് ഹ്യുയാന്‍. ഇതിനുമുന്‍പും ദിനോസറുകളുടെ ഫോസിലുകള്‍ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. ചൈനയിലെ നിയമപ്രകാരം ദിനോസര്‍ മുട്ടകളും ഫോസിലുകളും അനധികൃതമായി സൂക്ഷിക്കുന്നത് ശിക്ഷാര്‍ഹമാണ്.

സര്‍ക്കാരിന് മാത്രമേ ഇവ സംരക്ഷിക്കാനുള്ള അവകാശമുള്ളൂ. ചൈനയിലെ കാഴ്ചബംഗ്ലാവില്‍ 10,000 ദിനോസര്‍ മുട്ടകളുടെ ശേഖരം സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഇവ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചവയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+