കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങളിൽ നിന്ന് നേരിട്ട് വിമാനം; വിലക്ക് മാറാൻ തിരഞ്ഞെടുപ്പ് കഴിയേണ്ടി വരും

Google Oneindia Malayalam News

കുവൈത്ത് സിറ്റി; കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള 34 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നേരിട്ട് വിമാന സർവ്വീസിന് അനുമതി നൽകുന്നത് സംബന്ധിച്ചുള്ള തിരുമാനം ഇനിയും വൈകിയേക്കുമെന്ന് റിപ്പോർട്ട്. പാർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇത് സംബന്ധിച്ച് തിരുമാനം കൈക്കൊള്ളൂവെന്നാണ് റിപ്പോർട്ടുകൾ.

Recommended Video

cmsvideo
Direct flights from 34 countries: Will have to wait until election
flight service

അതേസമയം യാത്രാ വിലക്കുള്ള രാജ്യങ്ങളിൽ നിന്നും ഗാർഹിക തൊഴിലാളികളെ തിരിച്ചെത്തിക്കാൻ കുവൈത്തിൽ നടപടികൾ തുടങ്ങിയിട്ടുണ്ട്. 80,000 ത്തോളം തൊഴിലാളികളെയാണ് 5 മാസത്തിനുള്ളിലാകും തിരിച്ചെത്തിക്കുക. കൊവിഡിന്റെ പശ്ചാത്തലത്തിൽ കർശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാകും ആളുകളെ എത്തിക്കുക. പ്രതിദിനം രണ്ട് ട്രിപ്പുകളിലായി 600 ഓളം തൊഴിലാളികളെയാകും തിരിച്ചെത്തിക്കുക.ഓൺലൈൻ രജിസ്ട്രേഷൻ ഡ്രൈവ് നടത്തിയശേഷമാകും ജോലിക്കാരെ കൊണ്ടുവരിക.

എന്നാൽ തൊഴിൽ വിസയിലുള്ളവർക്ക് തത്കാലം നേരിട്ട് കുവൈത്തിലേക്ക് വരാൻ കഴിയില്ല. വിമാന കമ്പനികൾ ഇതുമായി ബന്ധപ്പെട്ട കർമ്മ പദ്ധതികൾ സർക്കാരിന്റെ മുന്നിൽ സമർപ്പിച്ചിട്ടുണ്ടെങ്കിലും പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷമേ ഇത്രമേ ഇത് സംബന്ധിച്ച് തിരുമാനം ഉണ്ടാകൂവെന്നാണ് റിപ്പോർട്ടുകൾ.

കൊവിഡ് കേസുകൾ ഉയർന്ന 34 രാജ്യങ്ങളിൽ നിന്ന് കുവൈത്തിലേക്ക് യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ട് മൂന്ന് മാസത്തിലേറെയായി. ആദ്യം ഇന്ത്യ ഉൾപ്പെടെ 31 രാജ്യങ്ങളാണ് നിരോധന പട്ടികയിൽ ഉൾപ്പെടുത്തിയത്. പിന്നാലെ അഫ്ഗാൻ, ഫ്രാൻസ്, അർജന്റീന, യെമൻ എന്നി രാജ്യങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. സിംഗപൂരിനെ പട്ടികയിൽ നിന്ന് മാറ്റിയതോടെ നിലവിൽ 34 രാജ്യങ്ങൾക്കാണ് യാത്രാ വിലക്ക് ബാധകം.

കൊവിഡ്; ശബരിമലയും തിരഞ്ഞെടുപ്പും പ്രശ്നങ്ങളില്ലാതെ പൂർത്തിയാക്കണം.. ഡോ ഇക്ബാൽ പറയുന്നുകൊവിഡ്; ശബരിമലയും തിരഞ്ഞെടുപ്പും പ്രശ്നങ്ങളില്ലാതെ പൂർത്തിയാക്കണം.. ഡോ ഇക്ബാൽ പറയുന്നു

 തിരഞ്ഞെടുപ്പ്:തിരുവനന്തപുരം ജില്ലയിൽ വേണ്ടത് 26,600 ലിറ്റർ സാനിറ്റൈസർ,85300 മാസ്‌ക്,1.12ലക്ഷം ഗ്ലൗസ് തിരഞ്ഞെടുപ്പ്:തിരുവനന്തപുരം ജില്ലയിൽ വേണ്ടത് 26,600 ലിറ്റർ സാനിറ്റൈസർ,85300 മാസ്‌ക്,1.12ലക്ഷം ഗ്ലൗസ്

ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രചരണം തടഞ്ഞ് പോലീസ്; ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രചരണം തടഞ്ഞ് പോലീസ്; ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ

കുവൈത്തില്‍ തൊഴില്‍ നിയമങ്ങള്‍ കടുപ്പമാകുന്നു, സ്വകാര്യ മേഖലയിലേക്കുള്ള വിസാ മാറ്റത്തിലും നിയന്ത്രണംകുവൈത്തില്‍ തൊഴില്‍ നിയമങ്ങള്‍ കടുപ്പമാകുന്നു, സ്വകാര്യ മേഖലയിലേക്കുള്ള വിസാ മാറ്റത്തിലും നിയന്ത്രണം

English summary
Direct flights from 34 countries: Will have to wait until election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X